Month: June 2022

ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനവും

ദോഹ: ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനം. ഇതാദ്യമായാണ് ഒരു വലിയ കായിക ടൂർണമെന്റിൽ മനുഷ്യാവകാശ സന്നദ്ധപ്രവർത്തകർ എന്ന ആശയം നടപ്പാക്കുന്നത്. മത്സരം കാണാനെത്തുന്ന ആരാധകരുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാനാണിത്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ അറബ് കപ്പിൽ…

അവിശ്വാസപ്രമേയത്തെ നേരിടാന്‍ മഹാവികാസ് അഘാടി

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ രാജിവെക്കില്ല. അവിശ്വാസ പ്രമേയത്തെ നേരിടാനാണ് മഹാ വികാസ് അഘാഡി സഖ്യത്തിന്റെ തീരുമാനം. വിശ്വാസവോട്ടെടുപ്പ് നടത്താതെ രാജിവയ്ക്കരുതെന്ന് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറെയെ അറിയിച്ചു. നിലവിൽ അംഗബലം കുറവാണെങ്കിലും കോടതി വഴി നിയമപോരാട്ടം നടത്താൻ ഒരുങ്ങുകയാണ് മഹാ…

‘ക്രാഷ് ടെസ്റ്റ്’ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ‘സ്റ്റാർ റേറ്റിംഗ്’ നൽകും

ക്രാഷ് ടെസ്റ്റിംഗ് അടിസ്ഥാനത്തിൽ ഇന്ത്യയിലെ വാഹനങ്ങൾക്ക് ‘സ്റ്റാർ റേറ്റിംഗ്’ നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭാരത് എൻസിഎപി അവതരിപ്പിക്കുന്നതിനുള്ള കരട് ജിഎസ്ആർ വിജ്ഞാപനം അംഗീകരിച്ചു. ഇന്ത്യൻ വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വർദ്ധിപ്പിക്കാൻ തീരുമാനം സഹായിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി അഭിപ്രായപ്പെട്ടു.…

‘തവക്കൽന’ ആപ്പിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

റിയാദ്: കോവിഡ്-19 പ്രതിരോധ രംഗത്ത് മികച്ച സംഭാവനകൾ നൽകിയതിന് സൗദി അറേബ്യയുടെ ‘തവക്കൽന’ ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ വാർഷിക ഫോറത്തിൽ നടന്ന ചടങ്ങിലാണ് അംഗീകാരം നൽകിയത്. കർഫ്യൂ സമയത്ത് സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും…

അനിത പുല്ലയില്‍ വിവാദം; സമഗ്ര അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

ലോക കേരള സഭാ സമ്മേളനത്തോടനുബന്ധിച്ച് അനിത പുല്ലയില്‍ നിയമസഭാ മണ്ഡപത്തിൽ പ്രവേശിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. നിയമസഭയിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് സ്പീക്കർ സമ്മതിച്ചു. റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും തുടർനടപടികൾ യു.ഡി.എഫ് പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു. അനിത പുല്ലയില്‍ നിയമസഭാ…

രൺബീർ ചിത്രം ‘ഷംഷേര’യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

രൺബീർ കപൂർ നായകനായ ഷംഷേര ജൂലൈ 22 ന് റിലീസ് ചെയ്യും.ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ റിലീസ് ചെയ്തു യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ആക്ഷൻ എന്റർടെയ്നറിൽ സഞ്ജയ് ദത്ത്, വാണി കപൂർ എന്നിവരും അഭിനയിക്കുന്നു . ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, രൺബീർ…

തട്ടിപ്പുകേസുകളില്‍ യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍

കോഴിക്കോട്: തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്ന യുവ സംഗീത സംവിധായകൻ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ വല്ലയിൽ ചാലിൽ വീട്ടിൽ ശരത് മോഹനെയാണ് (39) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യക്കടത്ത് കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. എറണാകുളത്ത്…

വിമാനത്തിനുള്ളിലെ പ്രതിഷേധം; സിപിഐഎം കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് വി ഡി സതീശൻ

വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായതുകൊണ്ടാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം പോലും ലഭിച്ചത്. നുണ പറഞ്ഞ് കലാപത്തിന് ആഹ്വാനം ചെയ്തത് സി.പി.ഐ(എം) ആണ്. മുഖ്യമന്ത്രി നേരിടുന്ന അപമാനത്തിൽ…

അനിത പുല്ലയില്‍ വിവാദം; നാല് ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ ആരോപണ വിധേയയായ പ്രവാസി യുവതി അനിത പുല്ലയിലിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ സ്പീക്കർ നടപടി സ്വീകരിച്ചു. സഭ ടിവിയിലെ നാല് കരാർ ജീവനക്കാരെ പിരിച്ചുവിടും. ബിട്രൈയ്റ്റ് സൊല്യൂഷന്‍സ് എന്ന ഏജൻസിയിലെ ജീവനക്കാരായ ഫസീല, വിപു രാജ്, പ്രവീണ്‍, വിഷ്ണു എന്നിവർക്കെതിരെയാണ്…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു; വര്‍ധന നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും. പുതുക്കിയ നിരക്ക് ശനിയാഴ്ച വൈകിട്ട് 3.30 ന് റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും. നിരക്ക് വർദ്ധനവിലൂടെ 2,284 കോടി രൂപയുടെ വരുമാനമാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. ഗാര്‍ഹിക വൈദ്യുതി നിരക്ക് 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ്…