Month: June 2022

കമല്‍ഹാസന് യുഎഇയുടെ ഗോള്‍ഡൻ വിസ

തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെയും ഇതിഹാസ നടനാണ് കമൽ ഹാസൻ. കമൽ ഹാസൻ ഇന്ത്യൻ സിനിമയുടെ അവിഭാജ്യഘടകമായി തുടരുന്നു. കമൽഹാസന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിക്രം’ ബോക്സ് ഓഫീസിൽ റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ…

വീണ വിജയന് പിന്തുണയുമായി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് വീണ വേട്ടയാടപ്പെടുന്നതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. എന്നും അവരെ തളർത്താമെന്ന് വ്യാമോഹിക്കുന്നവർ തളർന്നു പോകുകയേ ഉള്ളൂവെന്നും ആര്യ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആര്യ രാജേന്ദ്രന്റെ പ്രതികരണം. ഈ വേട്ട തുടങ്ങിയത് ഇന്നൊന്നുമല്ല.…

പത്തനംതിട്ടയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

പത്തനംതിട്ട നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലാണ് പത്തനംതിട്ടയിലെ എട്ട് ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തത്. എന്നിരുന്നാലും, ഈ പരിശോധനകളൊന്നും ഹോട്ടലുകളെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നില്ല.…

ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം പുനർനിർമ്മിക്കാൻ യുക്രൈനെ റിച്ചാർഡ് ബ്രാൻസൺ സഹായിക്കും

റഷ്യൻ സൈന്യം തകർത്ത, ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനമായ യുക്രൈന്റെ ‘മ്രിയ’ സ്ഥിതി ചെയുന്ന അന്റോനോവ് വിമാനത്താവളം സന്ദർശിച്ച് വിർജിൻ ഗാലക്റ്റിക് സ്ഥാപകനും സംരംഭകനുമായ റിച്ചാർഡ് ബ്രാൻസൺ. കാർഗോ വിമാനം പുനർനിർമ്മിക്കാൻ ബ്രാൻസൺ സഹായം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഉക്രേനിയൻ എയ്റോസ്പേസ്…

സംസ്ഥാനത്ത് 28,000 കോവിഡ് കേസുകൾ; പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 27,991 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,285 പേർ ആശുപത്രികളിലും 239 പേർ ഐസിയുവിലും 42 പേർ വെന്റിലേറ്ററിലുമാണ്. ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത…

രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ്

ഹോളിവുഡ് സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ബ്രാഡ് പിറ്റ്. ബ്രാഡ് പിറ്റിന്റെ കഥാപാത്രങ്ങൾക്ക് മാത്രമല്ല, അദ്ദേഹത്തിൻ്റെ സൗന്ദര്യത്തിനും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. താരത്തിന് ഇപ്പോൾ 58 വയസ്സായി. താൻ ഒരു രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം…

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ റെക്കോർഡിട്ട് രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി: ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ റെക്കോർഡ് സ്ഥാപിച്ച് രാജ്യതലസ്ഥാനം. ഈ വർഷം ജൂൺ 15 വരെ 962 ബലാത്സംഗ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1100 പേരെ അറസ്റ്റ് ചെയ്തു. ജൂൺ 15 വരെ 833 കേസുകളാണ്…

ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തി അറിയാന്‍ കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിള്‍ സെര്‍ച്ച്

ഗൂഗിള്‍ സെര്‍ച്ചിംഗ് വിവരങ്ങള്‍, ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയുന്നതിനുള്ള വിശ്വസനീയമായ ടൂളായി ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി ഗവേഷണം. ഇറ്റലിയിലെ മിലനിലെ ബോക്കോനി സര്‍വകലാശാലയിലെ ഗവേഷകരാണ് ശ്രദ്ധേയമായ ഈ പഠനം നടത്തിയത്. ഗാര്‍ഹിക പീഡനം, ലിംഗാധിഷ്ഠിത ഹിംസ, വിവേചനം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുടെ തീവ്രത മനസിലാക്കാന്‍ ഗൂഗിള്‍…

ലൈഫ് പദ്ധതി; പട്ടികജാതി–വർഗ വകുപ്പുകൾക്ക് വീട് നിർമ്മിക്കാൻ 440 കോടി രൂപ

പട്ടികജാതിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാമൂഹിക വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ലൈഫ് മിഷന് കീഴിൽ പട്ടികജാതിക്കാർക്കുള്ള വീടുകളുടെ നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ സർക്കാർ പൂർത്തിയാക്കും. 2021-22 സാമ്പത്തിക വർഷത്തിൽ 418 കോടി രൂപയാണ് പട്ടികജാതി പട്ടികവർഗ വകുപ്പുകൾ ലൈഫ്…

ലൈംഗിക പീഡനക്കേസില്‍ ഗായകന്‍ ആര്‍. കെല്ലിയ്ക്ക് 30 വര്‍ഷം കഠിന തടവ് വിധിച്ചു

ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ അമേരിക്കൻ ഗായകൻ ആർ. കെല്ലിക്ക് 30 വർഷം കഠിന തടവ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കെല്ലി കുറ്റക്കാരനാണെന്ന് കോടതി വിധി ഉണ്ടായത്. ന്യൂയോര്‍ക്കിലെ ഏഴംഗ കോടതിയാണ് കെല്ലി 20 വർഷത്തോളം സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യാൻ…