Month: June 2022

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം തള്ളിപ്പറഞ്ഞ് എസ്എഫ്ഐ

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തള്ളി എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന് സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഇല്ലെന്ന് എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവും…

ലക്ഷദ്വീപില്‍ പൊതുസ്ഥലങ്ങളില്‍ മീൻ വിൽപനയ്ക്ക് നിരോധനം

കൊച്ചി: ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽ മത്സ്യ വിൽപ്പന നിരോധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ദ്വീപുകളിൽ ലഭ്യമായ മത്സ്യമാർക്കറ്റുകൾ ഉപയോഗിക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും നടത്തുന്ന മീൻ വില്പനയും നീക്കംചെയ്യലും പരിസരം അശുദ്ധമാക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി കാണിച്ചാണ്…

ഏറ്റവും പഴക്കം ചെന്ന കാട്ടുതീ; പടര്‍ന്നു പിടിച്ചത് 43 കോടി വര്‍ഷങ്ങൾ മുമ്പ്

430 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഭൂമിയിലെ ഏറ്റവും പഴയ കാട്ടുതീ പടര്‍ന്നു പിടിച്ചതെന്ന് ശാസ്ത്രലോകം. 430 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ കാട്ടുതീയുടെ തെളിവുകൾ പോളണ്ടിൽ നിന്നും വെയിൽസിൽ നിന്നുമുള്ള പാറകളിൽ കണ്ടെത്തിയ കരിയിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചു. ഇതുവരെ കണ്ടെത്തിയതിൽ…

‘ആക്രമം മുഖ്യമന്ത്രിയുടെ അറിവോടെ; ബിജെപിയെ സന്തോഷിപ്പിക്കാനുള്ള ശ്രമം’

കൊച്ചി: വയനാട്ടിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻറെ അറിവോടെയാണ് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ ഗുണ്ടകൾ തകർത്തതെന്ന് വിഡി…

വിന്‍ഡോസ് 8.1 സേവനം അവസാനിപ്പിക്കുന്നു

വിൻഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സേവനം അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് 8.1 2023 ജനുവരി 23 മുതൽ നിർത്തലാക്കും. ഉപഭോക്താക്കൾക്ക് ഇത് സംബന്ധിച്ച അറിയിപ്പുകൾ ഉടൻ ലഭിക്കും. 2016 ജനുവരി 12ന് കമ്പനി വിൻഡോസ് 8ൻറെ പിന്തുണ അവസാനിപ്പിച്ചിരുന്നു. വിൻഡോസ് 8.1ൻറെ…

മോശം പ്രകടനം; സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മോശം പ്രകടനം കാഴ്ചവെക്കുന്ന ഡിസിസി പ്രസിഡൻറുമാരെ മാറ്റാൻ എഐസിസി നേതൃത്വം ആലോചിക്കുന്നു. പുതിയ പദവിയിലേക്ക് നിയമിക്കപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ 14 ജില്ലകളിലെയും ഡിസിസി പ്രസിഡൻറുമാരുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് എഐസിസി പരിശോധിച്ചിരുന്നു. ഡി.സി.സി പ്രസിഡൻറ് സ്ഥാനത്ത് നിന്ന്…

ചതുപ്പിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തി

കരീബിയൻ മേഖലയിലെ ചതുപ്പിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തിയാതായി ശാസ്ത്രജ്ഞർ. മിക്ക ബാക്ടീരിയകളും സൂക്ഷ്മാണുക്കളാണ്. എന്നാൽ ഈ ബാക്ടീരിയയെ മൈക്രോസ്കോപ്പിൻറെ സഹായമില്ലാതെ വെറും നഗ്നനേത്രങ്ങൾ ഉപയോഗിച്ച് ഇത് കാണാൻ കഴിയും. വെളുത്ത നിറവും 9 മില്ലിമീറ്റർ നീളവുമുള്ള ഈ…

ബഫര്‍സോണില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചു; തെളിവ് നിരത്തി രാഹുലിന്റെ പോസ്റ്റ്

ന്യൂഡല്‍ഹി: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫിസ് അടിച്ചുതകര്‍ത്തതിനു പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഇന്നലെ അയച്ച കത്ത് അടക്കം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.…

സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത്

കൊച്ചി: കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു.ഇത് വഴി ഇനി മുതൽ വിവിധ കേസുകളിൽ കുട്ടികൾക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ മൊഴി നൽകാനും ട്രയലിൽ പങ്കെടുക്കാനും സഹായകമാകും. 69 ലക്ഷം രൂപയാണ് പോക്സോ കോടതിയുടെ നിർമ്മാണച്ചെലവ്. കോടതിയുടെ ഉദ്ഘാടനം ജസ്റ്റിസ്…

സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം; എകെജി സെന്ററിന് സുരക്ഷ കൂട്ടി

കൽപ്പറ്റ: വയനാട്ടിൽ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിലും തെരുവിലിറങ്ങി. പലയിടത്തും സി.പി.എമ്മിൻറെയും മറ്റും ഫ്ലെക്സുകൾ നശിപ്പിച്ചു. കൽപ്പറ്റയിലുണ്ടായ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. ബഫർ സോൺ വിഷയത്തിൽ, വയനാട് എംപി രാഹുൽ ഗാന്ധി ഇടപെടുന്നില്ല…