Month: June 2022

“ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല”

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനുപിന്നില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരാണ് ഗൂഢാലോചന നടത്തിയതെന്ന ആരോപണത്തിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നീതിക്കായി ദാഹിക്കുന്ന നായകൻമാർ വസ്തുതകൾ മനസ്സിലാക്കാതെ എ.സി മുറിയിലിരുന്ന് ഭരണകൂടത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. നാനാവതി-ഷാ കമ്മീഷനു…

കെഎസ്ആർടിസി ആസ്ഥാനം മാറ്റാനുള്ള നീക്കം;വ്യാപക പ്രതിഷേധം

മലപ്പുറം: കെഎസ്ആർടിസി ആസ്ഥാനം മലപ്പുറത്തു നിന്ന് പെരിന്തൽമണ്ണയിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. 4 ഡിപ്പോകളും ഉൾപ്പെടുത്തി രൂപീകരിക്കുന്ന ക്ലസ്റ്റർ സംവിധാനത്തിനെതിരെയാണ് പ്രതിഷേധം. മലപ്പുറം കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സ് നിർമാണം പാതിവഴിയിലാക്കിയാണ് പെരിന്തൽമണ്ണയെ പുതിയ ക്ലസ്റ്ററാക്കുന്നത്.

സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും

എസ്എഫ്ഐ ഓഫീസ് ആക്രമണം വിവാദമായിരിക്കെ ദ്വിദിന സിപിഐ(എം) സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. എസ്.എഫ്.ഐക്കെതിരെ വിമർശനത്തിന് സാധ്യതയുണ്ട്. തൃക്കാക്കരയിലെ തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയമിക്കുന്ന കാര്യവും ചർച്ചയിൽ വരും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്.…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ്- തീരങ്ങളില്‍ 28ാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്

നിതി ആയോഗിന് മലയാളി മേധാവി: പരമേശ്വരന്‍ അയ്യര്‍ പുതിയ സി.ഇ.ഒ

ന്യൂഡല്‍ഹി: മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും സ്വച്ഛ് ഭാരത് മിഷന് നേതൃത്വം നൽകിയ മലയാളിയുമായ പരമേശ്വരൻ അയ്യരെ നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30ന് വിരമിക്കും. കോഴിക്കോട് കുടുംബ…

സില്‍വര്‍ലൈന്‍ പാത; തൂണിലൂടെയുള്ള ദൂരം കൂട്ടാമെന്ന് കെ-റെയില്‍

തൃശ്ശൂര്‍: നിലവിൽ നിശ്ചയിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതൽ ദൂരം തൂണിലൂടെ സിൽവർ ലൈൻ പാത പരിഗണിക്കാമെന്ന് കെ-റെയിൽ. തൂണിലൂടെ 88 കിലോമീറ്റർ ദൂരം നിർമിക്കാനാണ് നിലവിലെ നിർദ്ദേശം. പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ കെ-റെയിൽ നടത്തിയ വിശദീകരണ പരിപാടിയായ ജനസമക്ഷത്തില്‍ പങ്കെടുത്ത കെ-റെയിൽ എംഡി വി.…

റൊണാൾഡോ ബയേണിലേക്ക് ഇല്ല; അടിസ്ഥാനമില്ലാത്ത വാർത്തയെന്ന് ബയേൺ

റൊണാൾഡോ ബയേണിലേക്ക് പോവുകയാണെന്ന വാർത്തകൾ തെറ്റാണെന്ന് ബയേൺ ഡയറക്ടർ ഹസൻ പറഞ്ഞു. റൊണാൾഡോ മികച്ച കളിക്കാരനാണ്, എന്നാൽ റൊണാൾഡോ ബയേണിലേക്ക് പോകുന്നു എന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും ഈ വാർത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ…

തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസിന് ഇനി ഇലക്ട്രിക് ബസുകൾ

തിരുവനന്തപുരം : തിരുവനന്തപുരത്തെ പ്രധാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ആരംഭിച്ച സിറ്റി സർക്കുലർ സർവീസിന് ഇനി ഇലക്ട്രിക് ബസുകൾ ലഭ്യമാകും. ഇതിനായി കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്തെത്തി. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ…

ലോകത്തെ കണ്ണീരണിയിച്ച ആ ‘ഒരു പെൺകുട്ടിയുടെ ഡയറി’ പുറത്ത് വന്നിട്ട് ഇന്ന് 75 വർഷം

ലോകത്തെ കണ്ണീരണിയിച്ച ആൻ ഫ്രാങ്കിന്റെ, ‘ഒരു പെൺകുട്ടിയുടെ ഡയറി’ പുറത്ത് വന്നിട്ട് ഇന്ന് 75 വർഷം തികയുന്നു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഓട്ടോ ഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി 1929 ജൂൺ 12നാണ് ആൻ ഫ്രാങ്ക് ജനിച്ചത്. നാസികളുടെ ക്രൂരതകൾക്ക് ഇരയായ പുറം…

പാറ്റകളേയും ചന്ദ്രനില്‍ നിന്നുള്ള പൊടിപടലങ്ങളും തിരികെ തരണം; ലേലം തടഞ്ഞ് നാസ

അപ്പോളോ 11 ദൗത്യത്തിനിടെ ചന്ദ്രനിൽ നിന്ന് ശേഖരിച്ച ചാന്ദ്ര ധൂളികളും പരീക്ഷണത്തിൽ ഉപയോഗിച്ച പാറ്റകളേയും ലേലം ചെയ്യാനുള്ള ആർആർ ലേലത്തിന്റെ നീക്കം നാസ തടഞ്ഞു. ഇവ നാസയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവ വിൽക്കാൻ ഒരു കമ്പനിക്കോ സ്വകാര്യ വ്യക്തിക്കോ അവകാശമില്ലെന്നും നാസ അവകാശപ്പെടുന്നു.…