Month: June 2022

യൂസ്ഡ് കാർ ബിസിനസ്സ് അവസാനിപ്പിക്കുന്നതായി ഒല

ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ യൂസ്ഡ് കാർ ബിസിനസ്സ് അടച്ചുപൂട്ടാൻ ഒല കാറുകൾ തീരുമാനിച്ചു. ഓൺലൈൻ ടാക്സി സേവന ദാതാവായിരുന്ന ഒല അതിവേഗമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായി മാറിയത്. ഇലക്ട്രിക് സ്കൂട്ടറിന്റെ തുടർച്ചയായി, ഒല ഇലക്ട്രിക്…

ടീസ്തയ്ക്ക് പിന്നാലെ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറും അറസ്റ്റിൽ

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് പിന്നാലെ ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാറും അറസ്റ്റിൽ. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെയും സമാനമായ കേസിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രീം…

ടിസ്ത സെതല്‍വാദിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ജുഹു പ്രദേശത്തെ വസതിയിൽ നിന്നാണ് ടീസ്തയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈയിലെ സാന്താക്രൂസ്ത പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ നീട്ടി; കൂട്ടിയ വിലകള്‍ തുടരും

ന്യൂഡൽഹി: ജിഎസ്ടിക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് പിരിവ് 2026 മാർച്ച് വരെ നീട്ടി കേന്ദ്രം. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോർസൈക്കിളുകൾ, വിമാനങ്ങൾ, ബോട്ടുകൾ, ആഡംബര വാഹനങ്ങൾ എന്നിവയുടെ അധിക ബാധ്യത തുടരും. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ വരുമാനത്തിൽ ഇടിവുണ്ടായി.…

അടിയന്തരാവസ്ഥയുടെ ദിനങ്ങൾ ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. ജനാധിപത്യവും മതേതരത്വവും കടുത്ത ഭീഷണി നേരിടുന്ന ഈ സമയത്ത്, അതിനെതിരെ ജാഗ്രത വർദ്ധിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുകയും പൗരസ്വാതന്ത്ര്യം ഹനിക്കുകയും ചെയ്ത ദേശീയ അടിയന്തരാവസ്ഥയുടെ ഇരുണ്ട…

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം; നടപടി ജനാധിപത്യത്തിന് നിരക്കാത്തതെന്ന് കാനം

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി ഓഫീസുകൾ അടിച്ചുതകര്‍ത്തല്ല രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണ്. അതത് രാഷ്ട്രീയ പാർട്ടികളും അതത്…

പ്രശസ്ത ഒഡിയ നടൻ റായ്മോഹൻ പരീദ മരിച്ച നിലയിൽ

ന്യൂഡെല്‍ഹി: പ്രശസ്ത ഒഡിയ നടൻ റായ്മോഹൻ പരീദയെ(58) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബാംഗങ്ങൾ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയിൽ വെള്ളിയാഴ്ചയാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മാത്യയാണെന്ന നിഗമനത്തിൽ…

ശ്രീലങ്കയ്ക്കെതിരായ വനിതാ ടി-20 പരമ്പര നേടി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചു. ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 39 റൺസെടുത്ത സ്മൃതി മന്ദന ടോപ്പ്…

ഗാന്ധി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി വി.ഡി സതീശന്‍

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മര്യാദയോടെ ഇരിക്കണമെന്നും അല്ലാത്ത പക്ഷം ഇറക്കിവിടുമെന്നും ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് സതീശൻ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ മതി. തന്റെ…

ടെസ്റ്റ് മത്സരത്തിനിടെ ഷെയ്ൻ വോൺ ഉൾപ്പെട്ട പരസ്യം; വിമർശിച്ച് ആരാധകർ

ലണ്ടൻ: ഇംഗ്ലണ്ട്-ന്യൂസീലൻഡ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ തത്സമയ സംപ്രേഷണത്തിനിടെ, സ്കൈ സ്പോർട്സ് ചാനലിൽ പ്രത്യക്ഷപ്പെട്ട ഷെയ്ൻ വോണിന്റെ പരസ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ആരാധകർ. തുടർന്ന് ബ്രോഡ്കാസ്റ്റർമാർ പരസ്യം പിൻവലിച്ചു. 52 കാരനായ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം കഴിഞ്ഞ വർഷം മാർച്ചിലാണ് ഹൃദയാഘാതത്തെ…