Month: June 2022

ഗാർഹിക തൊഴിൽനിയമത്തിൽ ഭേദഗതിയുമായി സൗദി

ജിദ്ദ: ഗാർഹിക തൊഴിൽ നിയമത്തിൽ പ്രധാന ഭേദഗതിയുമായി സൗദി അറേബ്യ. ഹൗസ് ഡ്രൈവർമാർ, മറ്റ് ഗാർഹിക തൊഴിലാളികൾ തുടങ്ങിയ ഗാർഹിക വിസയിലുള്ള തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുവാദമില്ലാതെ സ്പോൺസർഷിപ്പ് മാറ്റാൻ അനുവദിക്കുന്നതാണ് നിർണായക ഭേദഗതി. നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് അനുവദിക്കുന്നത്. മാനവ…

പ്രകാശം പരത്തുന്ന മിന്നാമിനുങ്ങുകൾ പ്രതിസന്ധിയിലെന്ന് പഠനം

മിന്നാമിന്നികൾ വെളിച്ചമലിനീകരണം മൂലം പ്രതിസന്ധിയിലാണെന്നാണ് പുതിയ പഠനം. അമിതമായ കൃത്രിമ പ്രകാശം മിന്നാമിനുങ്ങുകളെ ഒരു പ്രദേശത്തു നിന്ന് ഓടിച്ചുകളയുന്നു. ഇരുട്ട് നിറഞ്ഞ മേഖലകൾ ലോകത്തു കുറഞ്ഞുവരികയാണ്. ഇത് മിന്നാമിനുങ്ങുകളുടെ ആവാസ വ്യവസ്ഥകളെ ബാധിക്കുന്നതായാണ് പഠനത്തിൽ തെളിഞ്ഞത് . ഒപ്പം തന്നെ അവയുടെ…

വീണ്ടും ആർടിപിസിആർ; വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന ഉണ്ടായിരിക്കും

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ നൽകി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം വിദേശത്ത് നിന്ന് എത്തുന്നവരിൽ രണ്ട് ശതമാനം പേർക്ക് ആർടിപിസിആർ പരിശോധന നടത്തണം. ഈ രീതിയിൽ…

അപ്രതീക്ഷിത നീക്കവുമായി ബി.ജെ.പി; മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്ദേ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനൊടുവിൽ അപ്രതീക്ഷിത നീക്കവുമായി ബിജെപി. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ഷിന്ദേയ്ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് 7.30ന് ഷിന്ദേ സത്യപ്രതിജ്ഞ ചെയ്യും.

ശൗചാലയ വെള്ളം ശുദ്ധീകരിച്ച് ബിയര്‍; ‘ന്യൂബ്രൂ’ സുലഭമാകുന്നു

സിങ്കപുര്‍ സിറ്റി: സിംഗപ്പൂരിൽ വിപണിയിൽ അവതരിപ്പിച്ച പുതിയ ബിയർ ബ്രാൻഡാണ് ‘ന്യൂബ്രൂ’. ഇത് സാധാരണ ബിയർ അല്ല. ശൗചാലയങ്ങളിൽ നിന്നുൾപ്പെടെ മലിനജലം ശുദ്ധീകരിച്ചാണ് ന്യൂബ്രൂ നിർമ്മിക്കുന്നത്. സിംഗപ്പൂരിലെ നാഷണൽ വാട്ടർ അതോറിറ്റി പബ്ബും മദ്യ നിർമ്മാണ കമ്പനിയായ ബ്രിവെര്‍ക്‌സും സംയുക്തമായാണ് മലിനജലം…

എസ്ബിഐയില്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സപ്പെട്ടു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവർത്തനം തടസ്സപ്പെട്ടു. നെറ്റ് വർക്ക് തകരാർ കാരണമാണ് പണമിടപാടുകൾ നിർത്തേണ്ടിവന്നത്. ബാങ്ക് ശാഖകളുടെ പ്രവർത്തനവും ഓൺലൈൻ ഇടപാടുകളും രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.

‘നിയമലംഘനം നേരിട്ട് കാണാതെ വാഹനങ്ങള്‍ പരിശോധനയ്ക്കായി തടയരുത്’

ബെംഗളൂരു: നിയമലംഘനങ്ങൾ നേരിട്ട് കാണാതെ രേഖകൾ പരിശോധിക്കുന്നതിനായി വാഹനങ്ങൾ നിർത്തുന്നത് നിർത്താൻ കർണാടക ട്രാഫിക് പൊലീസിന് ഡി.ജി.പിയുടെ നിർദേശം. ട്രാഫിക് പോലീസിൻറെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അനാവശ്യ പരിശോധന അവസാനിപ്പിക്കണമെന്ന് ഡി.ജി.പി. ട്വീറ്റ് ചെയ്തത്. നേരത്തേ പ്രവീണ്‍ സൂദ്…

എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ സർക്കാർ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ, സാങ്കേതിക മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇന്ത്യയിൽ നിക്ഷേപം നടത്താനും പ്രധാനമന്ത്രി ലോകത്തോട് അഭ്യർത്ഥിച്ചു.ഇത് സാങ്കേതികവിദ്യയുടെ കാലഘട്ടമാണെന്നും പകർച്ചവ്യാധിയുടെ സമയത്ത് പ്രകടമാക്കിയ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ അടിവരയിടുകയും…

പ്രൊഫഷണലുകളിൽ മിക്കവരും തൊഴിലിടത്തില്‍ വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്നു; പുതിയ സര്‍വേ 

കോവിഡിന് ശേഷം ഓഫീസുകളിലെത്തുന്ന ജോലിക്കാര്‍ അവരുടെ വികാരവിക്ഷോഭം തുറന്നു പ്രകടിപ്പിക്കാൻ തുടങ്ങിയെന്നു പുതിയ സര്‍വേ. ഇന്ത്യയിലെ പ്രൊഫഷണലുകളിൽ നാലില്‍ മൂന്ന് ഭാഗവും ഓഫിസ് ജോലിക്കിടെ തങ്ങളുടെ വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്നതായാണ്‌ സര്‍വേ പറയുന്നത്. പ്രൊഫഷണൽ ശൃംഖലയായ ലിങ്ക്ഡിൻ നടത്തിയ 2,188 പ്രൊഫഷണലുകളുടെ…

ജപ്പാനിലെ ഓണ്‍ഡെയ്‌സിനെ ലെന്‍സ്‌കാര്‍ട്ട് ഏറ്റെടുക്കുന്നു

സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള കണ്ണട റീട്ടെയിലർമാരായ ലെൻസ്കാർട്ട് ജപ്പാൻ കമ്പനി ഓണ്‍ഡേയ്‌സിനെ ഏറ്റെടുക്കുന്നു. കരാർ യാഥാർത്ഥ്യമായാൽ ലെൻസ്കാർട്ട് ഏഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഐവെയർ റീട്ടെയിലറായി മാറും. 3,150 കോടി രൂപയുടെ ഇടപാടാണ് നടന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂർ, തായ്ലൻഡ്, തായ്‌വാൻ,…