Month: June 2022

വായുമലിനീകരണം ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങളുടെ ആയുർദൈർഘ്യം വായു മലിനീകരണം മൂലം കുറയുന്നുവെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. ചിക്കാഗോ സർവകലാശാലയാണ് വായു മലിനീകരണം സംബന്ധിച്ച് ഈ പഠനം നടത്തിയത്. നോട്ടീസിന്…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെ…

‘കുട്ടിക്ക് ഫുള്‍ ടിക്കറ്റ് വേണമെന്ന് പറഞ്ഞ് ഇറക്കിവിട്ടു’; കെഎസ്ആര്‍ടിസിക്കെതിരേ പരാതി

കണ്ണൂർ: ഏഴാം ക്ലാസുകാരനായ കുട്ടിയെ കെ.എസ്.ആർ.ടി.സി ബസിൽനിന്ന് റോഡിൽ ഇറക്കിവിട്ടതിനെതിരെ പിതാവിൻ്റെ പരാതി. അധ്യാപകൻ കൂടിയായ പിലാത്തറ സ്വദേശി പി രമേശനാണ് കെ.എസ്.ആർ.ടി.സിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഫുൾടിക്കറ്റ് വേണമെന്നും പിലാത്തറയിൽ സ്റ്റോപ്പ് ഇല്ലെന്നും പറഞ്ഞ് ഇറക്കിവിട്ടെന്നാണ് പരാതി. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ…

3 ലോക്സഭാ, 7 നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്സഭയിലെ 3 സീറ്റുകളിലേക്കും വിവിധ നിയമസഭകളിലേക്കുള്ള 7 സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണൽ ഇന്ന് നടക്കും. ഡൽഹിയിലെ രാജേന്ദർ നഗർ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജൂൺ 23നാണ് വോട്ടെടുപ്പ് നടന്നത്. അഖിലേഷ് യാദവും മുഹമ്മദ്…

ജി 7 ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ തുടക്കം; പ്രധാനമന്ത്രി പങ്കെടുക്കും

ജർമനി : ജി 7 ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ തുടക്കമാകും. ഇന്ന് ആരംഭിക്കുന്ന ഉച്ചകോടി നാളെ സമാപിക്കും. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിയോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി ആശയവിനിമയം നടത്തും. യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ…

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബി.സി.സി.ഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “#ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ശനിയാഴ്ച നടത്തിയ റാപ്പിഡ് ആൻറിജൻ പരിശോധനയിൽ…

‘എസ്.എഫ്.ഐ.യെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്ക് ദോഷം’

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടിക്കെതിരെ വിമർശനവുമായി സി.പി.ഐ നേതാക്കൾ. ജനാധിപത്യത്തിന് യോജിച്ചതായിരുന്നില്ല പ്രതിഷേധത്തിന്റെ മാതൃകയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. എസ്.എഫ്.ഐയെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്ക് ദോഷം ചെയ്യുമെന്നായിരുന്നു അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ പ്രതികരണം.…

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും തുറക്കില്ല

തിരുവനന്തപുരം : ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടക്കും. ലഹരി വിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത്…

അഫ്ഗാൻ ജനതയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 3000 മെട്രിക് ടൺ ഗോതമ്പ് കൂടി കയറ്റി അയച്ചു

ഭക്ഷ്യക്ഷാമവും ഭൂകമ്പവും മൂലം ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ശനിയാഴ്ച 3,000 മെട്രിക് ടൺ ഗോതമ്പ് ഇന്ത്യ പാകിസ്ഥാൻ വഴി കടൽമാർഗം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.…

മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി

കിളിമാനൂർ: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധം മന്ത്രിമാർക്ക് നേരെ തിരിയുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ മഹിളാ കോൺഗ്രസ് നേതാവ് ദീപ അനിലിനെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ…