Month: June 2022

“യു.എസ് സുപ്രീംകോടതി വിധി ലിംഗനീതിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമെതിരായ തിരിച്ചടി”

വാഷിങ്ടണ്‍: ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം റദ്ദാക്കിയ യുഎസ് സുപ്രീം കോടതിയുടെ വിധിയെ ഐക്യരാഷ്ട്രസഭ അപലപിച്ചു. കോടതി വിധി സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്കും ലിംഗസമത്വത്തിനുമുള്ള തിരിച്ചടിയാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു. സുരക്ഷിതവും നിയമാനുസൃതവുമായ ഗർഭച്ഛിദ്രം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും…

“വിക്രം വിജയത്തിൽ മലയാളികൾക്ക് നിർണായക പങ്ക്”; കമൽഹാസൻ

അബുദാബി: വിക്രം സിനിമയുടെ വിജയത്തിൽ മലയാളികൾക്ക് നിർണായക പങ്കുണ്ടെന്ന് ഉലകനായകൻ കമൽഹാസൻ. തമിഴരെ പോലെയോ അതിലും കൂടുതലോ മലയാളികൾ തന്നെയും തന്റെ സിനിമകളെയും സ്നേഹിക്കുന്നു. കേരളത്തിലെ തിങ്ങിനിറഞ്ഞ സദസ്സിലാണ് ചിത്രം ഓടുന്നത്. 18-ാം വയസ് മുതൽ തനിക്ക് കിട്ടിത്തുടങ്ങിയ ഈ സ്നേഹവായ്പ്…

സമാധാനപരമായി പ്രതിഷേധിക്കാൻ സിപിഎം; കൽപ്പറ്റയിൽ ഇന്ന് വൈകിട്ട് മാർച്ച്

വയനാട്: ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെ സി.പി.എം ഇന്ന് ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും. വൈകിട്ട് മൂന്നിന് കൽപ്പറ്റയിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനെ തുടർന്ന് ശനിയാഴ്ച യു.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനോട്…

വിദ്വേഷ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും കുട്ടികൾ; ആസൂത്രിത നീക്കമെന്ന് കമ്മിഷൻ

തിരുവനന്തപുരം: പ്രതിഷേധത്തിനിടെ വിദ്വേഷമുദ്രാവാക്യം വിളിക്കാനും കല്ലെറിയുന്നതിനും കുട്ടികളെ ആസൂത്രിതമായി ഉപയോഗിക്കുന്നുവെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. വിവിധ സംസ്ഥാനങ്ങളിലെ ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ചില സംഘടനകളുടെ ഏകോപനമുണ്ടെന്ന് സംശയിക്കുന്നതായി കമ്മിഷൻ ചെയർമാൻ വിശദീകരിച്ചു. സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ വിലയിൽ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 10 രൂപയാണ് കൂടിയത്. ഗ്രാമിന് 4755 രൂപയാണ് ഇന്നത്തെ…

തമിഴ്‌നാട്ടിൽ വി.കെ.ശശികലയുടെ റോഡ് ഷോ ഇന്ന്

തമിഴ്നാട്: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായിയും അണ്ണാ ഡിഎംകെ നേതാവുമായ വികെ ശശികലയുടെ റോഡ് ഷോ ഇന്ന് ചെന്നൈയിൽ ആരംഭിക്കും. പര്യടനത്തിന്, വിപ്ലവ യാത്ര എന്നർത്ഥം വരുന്ന ‘പുരൈട്ചി പയണം’ എന്നാണ് പേരിട്ടിരിക്കുന്നത്. എ.ഐ.എ.ഡി.എം.കെയിലെ നിലവിലെ പ്രതിസന്ധിയെ രാഷ്ട്രീയമായി…

ഫോണില്‍ സേവനം തടസ്സപ്പെട്ടു; ബി.എസ്.എന്‍.എല്‍. നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

ആലപ്പുഴ: മൊബൈൽ ഉപയോക്താവിന്റെ സേവനം തടസ്സപ്പെടുത്തിയതിന് ബിഎസ്എൻഎല്ലിനെതിരെ കേസ്. 10,000 രൂപയും കോടതിച്ചെലവായ 1,000 രൂപയും നൽകാനാണ് നിർദേശം. മണ്ണഞ്ചേരി സ്വദേശി എസ്.സി. സുനില്‍, അഡ്വ. മുജാഹിദ് യൂസഫ് മുഖാന്തരം നല്‍കിയ കേസിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ വിധി 485…

ഇന്ത്യ- അയർലൻഡ് ട്വന്റി ട്വന്റിക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ കളിച്ചേക്കും

ഇന്ത്യ-അയർലൻഡ് ട്വന്റിട്വന്റി പരമ്പര ഇന്ന് ആരംഭിക്കുമ്പോൾ മലയാളികളുടെ കണ്ണുകൾ സഞ്ജു സാംസണിലേക്ക് തിരിയും. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര സഞ്ജുവിന് നിർണായകമാണ്. ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സഞ്ജുവിന് ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി…

അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന്

കൊച്ചി : താരസംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെ യുവനടി നൽകിയ പരാതിയും വിവാദങ്ങളും യോഗത്തിൽ ഉയർന്നേക്കും. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ…

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം; ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തിൽ സിപിഎം വയനാട് ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ കടുത്ത വിമർശനം. പ്രതിഷേധ മാർച്ചിനെക്കുറിച്ച് നേതൃത്വം അറിയാത്തത് പിടിപ്പുകേടാണെന്നാണ് വിമർശനം. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജില്ലാ സെക്രട്ടറി പി…