Month: June 2022

മിതാലി രാജിനെ പ്രശംസിച്ച് നരേന്ദ്ര മോദി 

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിതാലി രാജ് നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂൺ എട്ടിനാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മൻ കീ ബാത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി…

മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാർക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

മുംബൈ: മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അതിന് പിന്നാലെ കേന്ദ്രം വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ശിവസേന പ്രവർത്തകരുടെ സുരക്ഷാ ഭീഷണിയെ തുടർന്ന് ഉദ്ധവ് താക്കറെ സർക്കാർ തങ്ങളുടെ സുരക്ഷ പിൻവലിച്ചതായി…

സുരേഷ് ഗോപിയുടെ ‘എസ് ജി 251’ ന്റെ സെക്കണ്ട് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സുരേഷ് ഗോപിയെ നായകനാക്കി രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം എസ്ജി 251 എന്നാണ് അറിയപ്പെടുന്നത്. പോസ്റ്ററിൽ വേറിട്ട ലുക്കിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്.…

ഇ-വാഹനങ്ങള്‍ക്ക് കിടിലന്‍ ബാറ്ററിയുമായി ചൈന;1000 കിലോമീറ്റര്‍ വരെ ഓടാം

മുംബൈ: ചൈനീസ് വാഹന ബാറ്ററിനിര്‍മാണ കമ്പനിയായ കണ്ടെംപററി അംപെരെക്‌സ് ടെക്‌നോളജി ലിമിറ്റഡ്, ഒരൊറ്റ റീചാർജിൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ചെടുത്തു. കിലോഗ്രാമിന് 255 വാട്ട് ഊർജ്ജ സാന്ദ്രതയുള്ള ബാറ്ററിയിൽ മൂന്നാം തലമുറ സെൽ-ടു-പായ്ക്ക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ചൈനീസ്…

‘അമ്മ’യിൽനിന്ന് ഷമ്മി തിലകനെ പുറത്താക്കി

കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടന ‘അമ്മ’യിൽ നിന്നും പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം ആയത്. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. ഷമ്മി തിലകൻ അച്ചടക്ക സമിതിക്ക് വിശദീകരണം നൽകിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ അമ്മ ഭാരവാഹികൾക്കെതിരെ…

ഇമ്രാൻ ഖാന്റെ മുറിയില്‍ ‘സ്പൈ ഡിവൈസ്’ സ്ഥാപിക്കാൻ ശ്രമം

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാൻറെ കിടപ്പുമുറിയിൽ ചാര ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ അറസ്റ്റിൽ. ഇമ്രാനെതിരെ കൊലപാതക ഗൂഢാലോചന നടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ചാരപ്പണി ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടത്. മറ്റൊരു ജീവനക്കാരൻ ചാര…

നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത്

കുവൈത്ത്: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൻറെ ഭാഗമായി കോവിഡ് വാക്സിൻറെ നാലാം ഡോസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, മൂന്നാം ഡോസ് സ്വീകരിച്ച് ഒരു നിശ്ചിത കാലയളവ്…

കോൺഗ്രസുകാർ ഒരിക്കലും ഗാന്ധിചിത്രം നശിപ്പിക്കില്ലെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: കോൺഗ്രസുകാർ ഒരിക്കലും ഗാന്ധിജിയുടെ ചിത്രം തൊടുക പോലും ചെയ്യില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസുകാർ ഗാന്ധിജിയെ ഹൃദയത്തിൽ ആരാധിക്കുന്നവരാണ്. കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് ഗാന്ധിയുടെ ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രസ്താവന. ഗാന്ധിജിയുടെ ഛായാചിത്രം…

ഡല്‍ഹിയിലെ ഗോഡൗണിലെ തീപ്പിടിത്തം നിയന്ത്രിക്കാന്‍ റോബോട്ടും

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഒരു പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് റോബോട്ടും അഗ്നിശമന സേനയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. രോഹിണിയിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ പോയ സംഘത്തിലെ അംഗമായിരുന്നു റോബോട്ട്. ഞായറാഴ്ച പുലർച്ചെ 2.18 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാൻ…

അസമിലെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 121 ആയി

അസ്സം: അസമിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി. രണ്ടര ലക്ഷത്തോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 121 ആയി. ബാർപേട്ട,…