Month: June 2022

ദേശാഭിമാനി ഓഫീസ് ആക്രമിച്ചതിൽ കെഎം അഭിജിത് ഉൾപ്പെടെ 50 പേര്‍ക്കെതിരെ കേസ്

വയനാട്: ദേശാഭിമാനി വയനാട് ബ്യൂറോ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡൻറ് ജഷീർ പള്ളിവായല്‍ എന്നിവർക്കെതിരെ കേസെടുത്തു. നേതാക്കൾ ഉൾപ്പെടെ അമ്പതോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു, യൂത്ത് കോണ്ഗ്രസ് നേതാക്കൾക്കെതിരെയാണ് കൽപ്പറ്റ പോലീസ്…

യുപിയില്‍ എസ്പി ശക്തി കേന്ദ്രങ്ങളില്‍ വന്‍ വിജയം നേടി ബിജെപി

ലഖ്‌നൗ: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനും കനത്ത പ്രഹരമാണ് ബിജെപി നൽകിയത്. സമാജ് വാദി പാർട്ടിയുടെ സിറ്റിംഗ് സീറ്റുകളായ അസംഗഡ്, രാംപുര്‍ ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. അസംഗഢിൽ നിന്നുള്ള എംപിയായിരുന്ന എസ്പി അധ്യക്ഷൻ അഖിലേഷ്…

ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല;നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് താരസംഘടന

കൊച്ചി: നടൻ ഷമ്മി തിലകനെ അമ്മയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദിഖ്. ഷമ്മി ഇപ്പോഴും അസോസിയേഷനിലെ അംഗമാണ്. അദ്ദേഹത്തെ പുറത്താക്കാൻ ജനറൽ ബോഡിക്ക് അഭിപ്രായമില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അതിനുള്ള അധികാരമുണ്ട്. ഷമ്മിക്കെതിരെ നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ…

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനർനിർമിക്കാനും പുതിയ പശുത്തൊഴുത്ത് നിർമ്മിക്കാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല. മെയ് ഏഴിന് പൊതുമരാമത്ത് വകുപ്പ് കോമ്പൗണ്ട് ഭിത്തി പുനർനിർമ്മിക്കുന്നതിനും…

ഹോളീവുഡ് ചിത്രത്തിലെ ഇളയരാജയുടെ ഇംഗ്ലീഷ് ഗാനം ശ്രദ്ധേയമാകുന്നു

കാൻ ഫിലിം പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ‘എ ബ്യൂട്ടിഫുൾ ബ്രേക്കപ്പ്’ എന്ന ചിത്രത്തിലെ ഇളയരാജ ഈണമിട്ട ഗാനം പുറത്തിറങ്ങി. അജിത്ത് വാസൻ ഉഗ്ഗിന സംവിധാനം ചെയ്യുന്ന ഹൊറർ മിസ്റ്ററി ചിത്രത്തിൽ ക്രിഷ്, മെറ്റിൽഡ, എമിലി മാസിസ് റൂബി എന്നിവരാണ്…

പഞ്ചാബില്‍ ഭഗവന്ത് മന്നിന്റെ കോട്ട നഷ്ടമായി; സംഘ്‌രൂരില്‍ അകാലിദളിന് വന്‍ വിജയം

ദില്ലി: പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ കോട്ടയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ശിരോമണി അകാലിദൾ സംഘ്‌രൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി. ഭഗവന്ത് മന്ന് മുഖ്യമന്ത്രിയായ ശേഷം ഒഴിവുവന്ന ലോക്സഭാ സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെയാണ് എഎപിക്ക്…

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് ആശങ്കയുളവാക്കുന്നത്; ഐക്യരാഷ്ട്ര സഭ

ന്യൂദല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യാവകാശ പ്രതിരോധത്തിന് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ മേരി ലോവറാണ് ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്. “വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ടീസ്റ്റയ്ക്ക് ശക്തമായ ശബ്ദമുണ്ട്. മനുഷ്യാവകാശങ്ങൾ…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ശബ്ദസാമ്പിള്‍ എടുത്തു

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കോടതി വാദം പുരോഗമിക്കുകയാണ്. മറുവശത്ത് അന്വേഷണം ശക്തമായി മുൻപോട്ട് പോകുന്നു. നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിന്റെ അടുത്ത ബന്ധുക്കളുടെയും…

ത്രിപുരയിലെ ഉപതിരഞ്ഞെടുപ്പ്; മൂന്നിടങ്ങളില്‍ ബിജെപിക്ക് ജയം

അഗര്‍ത്തല: ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി മൂന്നിലും കോൺഗ്രസ്‌ ഒരു സീറ്റിലും വിജയിച്ചു. സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ജുബരാജ് നഗറിലാണ് ബിജെപി വിജയിച്ചത്. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയും വിജയിച്ചു. അഗർത്തലയിൽ ബിജെപിയിൽ…

150 പക്ഷി ഇനങ്ങളുടെ വരവ്;ഉദയ്പൂരിലെ മനേറിനെ പുതിയ തണ്ണീര്‍ത്തടമായി പ്രഖ്യാപിക്കും

രാജസ്ഥാൻ : രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ മനേറിനെ പുതിയ തണ്ണീർത്തടമായി പ്രഖ്യാപിക്കും. ശൈത്യകാലത്ത് ദേശാടന പക്ഷികളുടെ പ്രധാന ആവാസ വ്യവസ്ഥയായ ബ്രഹ്മ, ദന്ത തടാകങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിവിടെ. തണ്ണീർത്തടമായി പ്രഖ്യാപിക്കുന്നതിലൂടെ, ബ്രഹ്മ, ദന്ത തടാകങ്ങളുടെ ധാതു സമ്പത്തിനെക്കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം…