Month: June 2022

ട്വന്റി20യില്‍ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ നായകനായി ഹര്‍ദിക് പാണ്ഡ്യ 

ഡബ്ലിന്‍: ടിട്വന്റിയിൽ ക്യാപ്റ്റനെന്ന നിലയിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഹാർദിക് പാണ്ഡ്യ. ടിട്വന്റിയിൽ ഇന്ത്യൻ ക്യാപ്റ്റനാക്കുന്ന എട്ടാമത്തെ താരമാണ് ഹർദിക്. ഹാർദിക്കിന് മുമ്പുള്ള ഏഴ് ക്യാപ്റ്റൻമാരും ടിട്വന്റിയിൽ വിക്കറ്റ് നേടിയിട്ടില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ഓപ്പണർ പോൾ…

സ്വർണവിലയിൽ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 38120 രൂപയായി.…

കമൽഹാസൻ ചിത്രം ‘വിക്രം’ ആഗോളതലത്തിൽ 400 കോടി ക്ലബ്ബിൽ

കമൽഹാസന്റെ ‘വിക്രം’ ഓരോ ദിവസവും ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുകയാണ്. ചിത്രം 400 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ചിത്രം തമിഴ്നാട്ടിൽ പരമാവധി പ്രദർശനത്തിനെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറിൽ കമൽഹാസൻ,…

ഏറ്റവും മികച്ച മനുഷ്യ റോബോട്ട് ‘സോഫിയ’ കേരളത്തില്‍

തിരുവനന്തപുരം : ലോകമെമ്പാടും സഞ്ചരിക്കുന്നതിനിടയിൽ ലോകത്തിലെ മികച്ച മനുഷ്യ റോബോട്ടായ സോഫിയ കേരളത്തിലും എത്തിയിരിക്കുന്നു. ട്രിവാന്‍ട്രം കോളേജ് ഓഫ് എഞ്ചിനീയറിംങ്ങിന്റെ ടെക് ഫെസ്റ്റായ ദൃഷ്ടി 2022 ന്റെ ഭാഗമായാണ് ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ തലസ്ഥാനത്ത് എത്തിയത്. ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന…

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സഭയിൽ മാധ്യമങ്ങൾക്ക് അപൂർവ്വമായി മാത്രമേ വിലക്കേർപ്പെടുത്താറുള്ളു. നിലവിൽ മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനമുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ മാധ്യമങ്ങൾക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സഭാ ടിവി വഴിയാണ്…

സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുകയാണ്. കഴിഞ്ഞ 25 ദിവസത്തിനിടെ 18 മരണങ്ങളാണ് കോവിഡ് ഒഴികെയുള്ള സാംക്രമിക രോഗങ്ങൾ മൂലം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം മൂന്ന് ലക്ഷത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ജൂണിൽ 500 പേർക്ക് ഡെങ്കിപ്പനിയും 201…

താര സംഘടന’അമ്മ’യിൽ പ്രവേശന ഫീസ് ഇരട്ടിയാക്കി; ഇനി 2,05,000 രൂപ അംഗത്വമെടുക്കാൻ 

കൊച്ചി: താര സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുക്കുന്നതിനുള്ള പ്രവേശന ഫീസ് വർദ്ധിപ്പിച്ചു. പുതുക്കിയ പ്രവേശന ഫീസ് 205000 രൂപയാണ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്ന പ്രവേശന ഫീസ് ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഇരട്ടിയിലധികമാക്കി. എഎംഎംഎയിലെ മുതിർന്ന അംഗങ്ങളുടെ ആജീവാനന്ത സംരക്ഷണത്തിന്…

‘ഇല വീഴാ പൂഞ്ചിറ’; ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

 പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇല വീഴാ പൂഞ്ചിറ’. ജോസഫിനും നായാട്ടിനും ശേഷം ഷാഹി കബീർ ആദ്യമായി ചെയ്യുന്ന ചിത്രമാണിത്. ഡോൾബി വിഷൻ 4കെ എച്ച്ഡിആറിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. സൗബിനാണ് ചിത്രത്തിലെ…

നിയമസഭ ചോദ്യോത്തര വേളയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി. ചോദ്യോത്തരവേള ആരംഭിച്ചയുടൻ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ചോദ്യം ചെയ്താണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉണ്ടായത്. അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, റോജി…

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

കേരളത്തില്‍, ചൊവ്വാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ, ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍, ജാഗ്രത പാലിക്കണമെന്ന്, കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.