Month: June 2022

ആനകളുടെ സാന്നിധ്യം തിരിച്ചറിയും; സൈറണ്‍ സംവിധാനവുമായി ഒഡീഷ

ഒഡീഷ: ആനത്താരകളില്‍ ആനകളുടെ സാന്നിധ്യം കണ്ടെത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്ന സൈറൺ സംവിധാനവുമായി ഒഡീഷ. ആനത്താരകളിലൂടെയുള്ള ആനകളുടെ സഞ്ചാരത്തിന് തടസ്സമാകാതിരിക്കാൻ ഒഡീഷ വനംവകുപ്പ് രാത്‌സിംഗാ, ഹാല്‍ദിഹാബഹല്‍ എന്നീവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുക എന്ന…

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ്; 3 ദിവസം കൊണ്ട് 56,960 അപേക്ഷകള്‍

ന്യൂദൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിന് കീഴിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് ഇതുവരെ 56,960 അപേക്ഷകൾ ലഭിച്ചു. ഇന്ത്യൻ വ്യോമസേന റിക്രൂട്ട്മെന്റ് 2022 ജൂൺ 24നാണ് ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയും പേർ അപേക്ഷ സമർപ്പിച്ചത്. 46000 പേരെയാണ് ഈ വർഷം നിയമിക്കുന്നത്. പദ്ധതിയുമായി…

നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 9 മണിക്കാണ് ഹാജരായത്. ഇന്ന് മുതൽ അടുത്ത മാസം 3 വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ…

മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു

ന്യൂദല്‍ഹി: മാധ്യമ പ്രവർത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിൽ പങ്കുവച്ച ഇ-മെയിലിനൊപ്പമായിരുന്നു റാണയുടെ പോസ്റ്റ്. ട്വിറ്ററിന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് റാണയുടെ പോസ്റ്റ് ടാഗ് ചെയ്തിരിക്കുന്നത്. ഇ-മെയിലിലൂടെ എന്താണ് അർത്ഥമാക്കുന്നതെന്ന്…

രാജ്യത്ത് കോവിഡ്​ കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 94420 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17073 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ 45 ശതമാനം…

അക്കിത്തം കവിതകളുടെ കന്നഡ മൊഴിമാറ്റം പ്രകാശനംചെയ്തു

ബെംഗളൂരു: മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികളുടെ കന്നഡ മൊഴിമാറ്റമായ ‘കുസിദു ബിദ്ദ ലോക’യുടെ പ്രകാശനം നടന്നു. ബെംഗളൂരുവിലെ പ്രസിഡൻസി യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ ദ്രാവിഡ വിവർത്തനവും സാഹിത്യവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോക്ടർ. ശരീഫ്…

ആലിയ- റൺബീർ താരജോടികൾ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കുന്നു

മുംബൈ : ബോളിവുഡ് താര ദമ്പതികൾ, ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ട വേളയിലാണ് താരങ്ങളുടെ അപ്രതീക്ഷിത വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലെ ചിത്രത്തോടൊപ്പമാണ് സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്.

കടലിനടിത്തട്ടില്‍ കവിതാസമാഹാരം പ്രകാശനം ചെയ്ത് ചരിത്രമാക്കി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കടലിനടിയിൽ ഒരു മലയാള പുസ്തകം പ്രകാശനം ചെയ്തു. തെക്കൻ തിരുവിതാംകൂറിലെ തീരദേശ ഗ്രാമങ്ങളുടെ ഭാഷ, സംസ്കാരം, ജീവിതസമരങ്ങൾ, കടൽസമരങ്ങൾ എന്നിവ ഉള്‍ക്കൊള്ളുന്ന പുസ്തകമാണിത്. ഫാ. പോള്‍ സണ്ണിയുടെ ‘സ്രാവിന്റെ ചിറകുള്ള പെണ്ണ്’ എന്ന കാവ്യസമാഹാരമാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം…

നിയസഭ ബഹളത്തില്‍ മുങ്ങി; ഇന്നത്തേക്ക് സഭ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേളയിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയതിനെ തുടർന്നാണ് സഭ നിർത്തിവെച്ചത്. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചത്. അതേസമയം, സമ്മേളനത്തിനിടെ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അനിത പുല്ലയില്‍ ലോക കേരള…

യുജിസി നെറ്റ് പരീക്ഷകൾ ജൂലായ് എട്ട് മുതല്‍ ആരംഭിക്കും

ന്യൂഡൽഹി : യുജിസി നെറ്റ് പരീക്ഷ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തുടർച്ചയായി നടക്കുമെന്ന് യുജിസി അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്താനിരുന്ന പരീക്ഷ ജൂലൈ 8, 9, 11, 12 തീയതികളിലും ഈ വർഷത്തെ നെറ്റ് പരീക്ഷ ഓഗസ്റ്റ് 12, 13,…