Month: June 2022

‘വാളയാറിന് അപ്പുറത്തും ഇപ്പുറത്തും കോണ്‍ഗ്രസിന് രണ്ട് നിലപാട്’

തിരുവനന്തപുരം: ഇ.ഡിയെ ഉപയോഗിച്ചുള്ള ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും രാഷ്ട്രീയ നീക്കങ്ങളിൽ കോൺഗ്രസിന് വ്യത്യസ്തമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി എത്തിയപ്പോൾ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം ശക്തമായി പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.…

‘മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം’

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മറവിരോഗം ബാധിച്ചതുപോലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിച്ചതെന്നും ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നപോലെയാണ് സംസാരിച്ചതെന്നും മാധ്യമപ്രവർത്തകർക്ക് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിഡി സതീശന്റെ പരാമർശം. കേരള നിയമസഭയ്ക്ക്…

എസ്എഫ്ഐ ഗുണ്ടാപടയ്ക്ക് ധീരജിന്റെ അവസ്ഥയുണ്ടാകല്ലേയെന്ന് സി.പി മാത്യു

മുരിക്കാശ്ശേരി: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ച് പൊളിക്കാൻ തീരുമാനിച്ച എസ്.എഫ്.ഐ ഗുണ്ടകൾക്ക് ധീരജിന്റെ അവസ്ഥ ഉണ്ടാകല്ലേയെന്ന് സി.പി മാത്യുവിന്റെ പ്രസംഗം. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച ധീരജിന്റെ കൊലപാതകത്തെ പരാമർശിച്ചായിരുന്നു പ്രസംഗം.…

ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശേരി സ്വദേശി ടി അമൽ, മുരിക്കുവൽ സ്വദേശി എം വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് നടന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. ഇതേതുടർന്നാണ് രണ്ട്…

യുഎഇയില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ

യു.എ.ഇ.യിൽ സ്കൂൾ അവധി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റിലെ സ്കൂളുകൾ അടുത്തയാഴ്ചയോടെ മധ്യവേനലവധിയിലേക്ക് കടക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അവധിക്ക് ശേഷം സെപ്റ്റംബർ ആദ്യവാരം സ്കൂളുകൾ വീണ്ടും തുറക്കും. ജൂലൈ…

മഹാരാഷ്ട്രയിൽ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് നീക്കി താക്കറെ

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് നീക്കി. മന്ത്രിസഭയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടി. ഉത്തരവാദിത്തം ഉടൻ തന്നെ പാർട്ടിയിലെ മറ്റുള്ളവർക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. ഒമ്പത് വിമത മന്ത്രിമാരുടെ ചുമതല താക്കറെ പിന്‍വലിച്ചു.…

ബിഗ് ബോസിലൂടെ പ്രശസ്തനായ ഡോ.റോബിൻ സിനിമയിലേക്ക്

ബിഗ് ബോസിലൂടെ പ്രശസ്തനായ ഡോക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ റോബിൻ രാധാകൃഷ്ണൻ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ എസ്ടികെ ഫ്രെയിംസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ്…

ലോകകപ്പിൽ കാലാവസ്ഥ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ

ദോ​ഹ: ഈ വർഷം അവസാനം ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ കാലാവസ്ഥ സാങ്കേതിക വിദ്യ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും, ദേശീയ വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഈ പ്രശ്നം…

‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ കെ.ബി.ഗണേഷ് കുമാർ

കൊല്ലം: താരസംഘടന ‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ നടനും പത്തനാപുരം എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ. ‘അമ്മ’ ഒരു ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഇതിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് മോഹൻലാൽ വ്യക്തമാക്കണമെന്നും കെ.ബി ഗണേഷ്…

ജയലളിതയുടെ 11,344 സാരികൾ, 750 ചെരുപ്പുകൾ; ലേലം ചെയ്യണമെന്ന് കോടതിക്ക് കത്ത്

ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടതി കസ്റ്റഡിയിലുള്ള സാരികളും പാദരക്ഷകളും ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്ത്. കഴിഞ്ഞ 26 വർഷമായി കസ്റ്റഡിയിലുള്ള 11,344 സാരികൾ, 250 ഷാളുകൾ, 750…