Month: June 2022

“ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ ദുബായ് സന്ദർശന വേളയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് നിയമസഭയിൽ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. ദുബായ് സന്ദർശനത്തിനിടെ കൊണ്ടുപോകാൻ മറന്നുപോയ ബാഗേജ്…

കടുത്ത ഇന്ധനക്ഷാമം; ശ്രീലങ്കയില്‍ സ്‌കൂളുകള്‍ പൂട്ടി

കൊളംബോ: ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കക്കാർ ഇന്ധന ക്ഷാമവും ഭക്ഷ്യക്ഷാമവും നേരിടാൻ ഏറെ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ഇന്ധന ക്ഷാമം കാരണം തിങ്കളാഴ്ച അധികൃതർ വാഹന ഉടമകൾക്ക് പെട്രോളിനായി ടോക്കൺ നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കേസിൽ മൊഴി രേഖപ്പെടുത്താൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് ജാക്വലിൻ ഇഡി ആസ്ഥാനത്ത് ഹാജരായത്. നേരത്തെ മൂന്ന് തവണയാണ് അന്വേഷണ സംഘം നടിയെ ചോദ്യം ചെയ്തത്.…

വൈദ്യുതി ബില്‍ ഇനി കടലാസില്‍ പ്രിന്റെടുത്തല്ല എസ്എംഎസ് ആയി

തിരുവനന്തപുരം: വൈദ്യുതി ബില്ലുകൾ കടലാസിൽ അച്ചടിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. പകരം, റീഡിംഗ് എടുത്ത ശേഷം, ബിൽ ഉപയോക്താവിന്റെ മൊബൈൽ ഫോണിൽ ഒരു എസ്എംഎസ് സന്ദേശമായി അയയ്ക്കും. കെ.എസ്.ഇ.ബിയുടെ എല്ലാ ഇടപാടുകളും 100 ദിവസത്തിനുള്ളിൽ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ആദ്യ…

വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച ഫോൺ സംഭാഷണം പുറത്ത്. അതിജീവിതയുടെ അടുത്ത ബന്ധുവുമായി വിജയ് ബാബു നടത്തിയ ഫോണ് സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. പരാതി പുറത്തുവന്നാൽ താൻ…

അമേരിക്കയിൽ ഗര്‍ഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറാം: ഗൂഗിൾ

ന്യൂയോര്‍ക്ക്: ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ തൊഴിലാളി സൗഹൃദ നീക്കവുമായി ടെക്നോളജി ഭീമനായ ഗൂഗിൾ. ഗർഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ സ്ഥലംമാറാൻ അനുവദിക്കുന്ന നിർദ്ദേശമാണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ ഗൂഗിൾ ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭച്ഛിദ്രം…

“നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത നിയന്ത്രണം; മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം”

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നിയമസഭയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധമാണ് മാധ്യമങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മീഡിയ റൂമിലൊഴികെ മറ്റെല്ലായിടത്തും മാധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരുടെയും പ്രതിപക്ഷ…

ലൈംഗികാതിക്രമ കേസിൽ വിജയ് ബാബു അറസ്റ്റിൽ

ലൈംഗികാരോപണം ഉന്നയിച്ച് നൽകിയ പരാതിയിൽ മലയാള നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉടൻ തെളിവെടുപ്പ് നടത്തുമെന്നും നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്നും റിപ്പോർട്ടുകളുണ്ട്. ജൂൺ 27ന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന്…

2 കോടി രൂപ വരെ വായ്പ, 5 ശതമാനം പലിശ നിരക്ക്

സംസ്ഥാനത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ മേഖലാ സംരംഭങ്ങൾക്ക് 5 ശതമാനം പലിശ നിരക്കിൽ രണ്ട് കോടി രൂപ വരെ വായ്പ ലഭിക്കും. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഉയർന്ന വായ്പാ പരിധി രണ്ട് കോടി രൂപയായി ഉയർത്തി. ഇതോടെ 2022-23 വർഷത്തെ…

“ബഫർ സോണ്‍; കോടതിവിധിക്കെതിരെ സർക്കാർ റിവ്യൂ പെറ്റീഷന്‍ സാധ്യത തേടുകയാണ്”

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനുള്ള സാധ്യത സർക്കാർ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ റിവ്യൂ ഹർജി നൽകാനുള്ള സാധ്യത ഉൾപ്പെടെ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ചാണ് സംസ്ഥാന സർക്കാർ നടപടി…