Month: June 2022

ബക്കിംഗ്ഹാം കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ

ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ അതിക്രമിച്ചുകയറിയ യുവാവ് അറസ്റ്റിൽ. രാജ്ഞിയെ കാണണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരത്തിൽ അതിക്രമിച്ച് കയറിയ 28കാരനായ കോണർ അറ്റ്റിഡ്ജ് ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. കൊട്ടാരപരിസരത്ത് പ്രവേശിക്കാൻ ഔദ്യോഗിക വാഹനത്തിനായി വാഹനത്തിൻറെ ഗേറ്റ് തുറന്നപ്പോൾ അദ്ദേഹം അതിലൂടെ കടന്നു…

റെയിൽവേ സ്റ്റേഷന്റെ ഡിസൈൻ ഇഷ്ടമായില്ല; റെയിൽവേ മന്ത്രിക്ക് കത്തെഴുതി സംവിധായകൻ

തിരുപ്പതിയിൽ നിർമിക്കുന്ന പുതിയ റെയിൽവേ സ്റ്റേഷൻറെ രൂപകൽപ്പനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ നാഗ് അശ്വിൻ. വരാനിരിക്കുന്ന റെയിൽവേ സ്റ്റേഷൻറെ രൂപരേഖ പങ്കുവെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ ട്വീറ്റിന് മറുപടിയായാണ് നാഗ് അശ്വിൻ തൻറെ അഭിപ്രായം പങ്കുവെച്ചത്. ട്വിറ്ററിലൂടെയാണ് നാഗ്…

വിജയ് ബാബു അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബു പൊലീസിന് മുന്നിൽ ഹാജരായി. 11 മണിയോടെയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. വിജയ് ബാബുവിനെ…

‘ഓഫിയോ‍റൈസ ശശിധ‍രാനിയാന’; പശ്ചിമഘട്ടത്തിൽ പുതിയ ഇനം സസ്യത്തെ കണ്ടെത്തി

പശ്ചിമഘട്ട മലനിരകളിൽ നിന്ന് പുതിയ സസ്യവർഗത്തെ കണ്ടെത്തി. തൃശ്ശൂർ അടിച്ചിൽ‍ത്തൊട്ടി കോളനിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള യാത്രാമധ്യേ ഓഫി‍യോറൈസ ജനു‍സിൽപെട്ട സസ്യമാണ് കണ്ടെത്തിയത്. യൂണിവേഴ്സിറ്റി കോളേജിലെ സസ്യശാസ്ത്ര വിഭാഗം മുൻ മേധാവി പ്രൊഫസർ ശശിധരൻ ഈ രംഗത്ത് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പ്ലാൻറിൻറെ…

ഇന്ത്യയിലെ വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം കൊവിഡിന് മുന്‍പത്തേതിലും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിശീർഷ വരുമാനം കോവിഡിന് മുമ്പുള്ളതിനേക്കാൾ താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ആളോഹരി വരുമാനം 91,481 രൂപയാണ്. അറ്റ ദേശീയ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ആളോഹരി വരുമാനം മുൻ വർഷത്തെ…

പാഠപുസ്തകങ്ങളുടെ കാവിവല്‍ക്കരണം; പ്രതിഷേധം കടുപ്പിച്ച് എഴുത്തുകാർ

ബെംഗളൂരു: കര്‍ണാടകയില്‍ പാഠപുസ്തകങ്ങളുടെ സിലബസില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എഴുത്തുകാർ. ജൂണ് മൂന്നിന് നടക്കുന്ന ദേശീയ വിദ്യാഭ്യാസ നയം സമിതിയെ അനുമോദിക്കുന്ന ചടങ്ങ് ബഹിഷ്കരിക്കാൻ ദേശീയ വിദ്യാഭ്യാസ നയ കമ്മിറ്റി അദ്ധ്യക്ഷനും വിദ്യാഭ്യാസ പ്രവർത്തകനുമായ വി.പി നിരഞ്ജനാരാധ്യ തീരുമാനിച്ചതായാണ്…

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവം സ്വർണ വിലയിൽ ഇടിവ്. 200 രൂപയായി കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിൻറെ നിലവിലെ വിപണി വില 38,000 രൂപയായി. ഇന്നലെ പവൻ 80 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ മാസം അവസാന വാരത്തിൽ സ്വർണ വിലയിൽ…

കൊവിഡ് പ്രോട്ടോകോള്‍ പാലിക്കും; കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ഇന്ന് സമ്പൂർണ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് എത്രയും വേഗം വാക്സിൻ…

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കൂടി

അബുദാബി: യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്ധന വില നിർണയ സമിതി ഇന്നലെ രാത്രി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ജൂൺ മാസത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചിട്ടുണ്ട്. സൂപ്പർ 98 പെട്രോളിൻറെ വില 3.66 ദിർഹത്തിൽ…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: അടുത്ത ഏതാനും മണിക്കൂറുകളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത. കാലവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അറബിക്കടലിലെ മൺസൂൺ കാറ്റിൻറെ സ്വാധീനവും കേരളത്തിനു ചുറ്റുമുളള ചക്രവാതച്ചുഴിയുടെയും സ്വാധീനവുമാണു മഴയ്ക്ക് കാരണം. അടുത്ത 5 ദിവസത്തേക്ക്…