Month: June 2022

കുതിച്ച് ക്ഷീരമേഖല; ഒരു വര്‍ഷം കൊണ്ട് 6.14 കോടി ലിറ്റര്‍ പാല്‍ ഉത്പാദനം കൂടി

കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് പാൽ ഉൽപാദനത്തിലും വിപണനത്തിലും റെക്കോർഡ് വർദ്ധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് പാൽ ഉൽപ്പാദനം 6.14 കോടി ലിറ്റർ വർദ്ധിച്ചു. മിൽമ വഴി വിൽക്കുന്ന പാലിന്റെ അളവും 25 ശതമാനം വർദ്ധിച്ചു. ക്ഷീരകർഷകർ പ്രാദേശികമായി വിൽക്കുന്ന പാലിനു…

ലോകത്തിലെ ഏറ്റവും വലിയ സസ്യം; 112 മൈൽ നീളമുള്ള സീ ഗ്രാസ്

വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റി, ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ ഒരു സംഘം ഭൂമിയിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്ത് ‘സീ ഗ്രാസ്’എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

ചൈനയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

ബെയ്‌ജിങ്‌: ബെയ്ജിംഗ്: ചൈനയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാലു പേർ ഭൂചലനത്തിൽ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. വൈകുന്നേരമാണ് ഭൂചലനമുണ്ടായത്. സിചുവാൻ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 2008 ൽ റിക്ടർ സ്കെയിലിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.…

ലോകത്തെ ഏറ്റവും വലിയ കെട്ടിടം നിര്‍മിക്കാന്‍ സൗദി ഒരുങ്ങുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് അംബരചുംബി ഇരട്ട ഗോപുരം നിർമ്മിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ചെങ്കടൽ തീരത്ത് സൗദി അറേബ്യ നിർമ്മിക്കുന്ന 500 ബില്യൺ ഡോളറിന്റെ നിയോം…

പുതിയ മാർഗ നിർദേശം ; രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം

തിരുവനന്തപുരം: തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിൽ രാത്രിയിലും ഇൻക്വസ്റ്റ് നടത്താമെന്ന് ഡിജിപിയുടെ നിർദ്ദേശം. മരണം നടന്ന് നാലു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കണം. 24 മണിക്കൂറും പോസ്റ്റുമോർട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ വൈകിട്ട് ആറ് മണിക്ക് ശേഷം ഇൻക്വസ്റ്റ് നടന്നിരുന്നില്ല.

വീണ്ടും രൂപയ്ക്ക് റെക്കോർഡ് ഇടിവ്

മുംബൈ: മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലെത്തി. 17 പൈസ ഇടിഞ്ഞ് 77.71 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിലെ ഇടിവ്, ക്രൂഡ് ഓയിൽ വില വർദ്ധനവ്, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിപണിയിൽ കനത്ത വിലക്കയറ്റം ,…

എല്ലാം മഞ്ഞുകട്ട കൊണ്ട്; ഇന്ത്യയിലെ ആദ്യ “ഇഗ്ലൂ കഫെ”

യാത്രാപ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ് കശ്മീർ. മഞ്ഞ്, തണുപ്പ്, പ്രകൃതി, പർവതങ്ങൾ എന്നിവയാണ് സഞ്ചാരികളെ കശ്മീരിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ. എന്നാൽ കശ്മീർ യാത്രയ്ക്ക് ഇനിമുതൽ ഒരു കാരണം കൂടിയുണ്ട്. ഇഗ്ലൂ കഫേ! ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ കഫേ സ്ഥിതി ചെയ്യുന്നത് കശ്മീരിലാണ്. കശ്മീരിലെ…

കെ- ടെറ്റ് പരീക്ഷ; ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2022 ഫെബ്രുവരിയിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ് സൈറ്റായ https://pareekshabhavan.gov.in വെബ് സൈറ്റിലും വെബ് പോർട്ടലായ https://ktet.kerala.gov.in ഫലങ്ങൾ ലഭ്യമാണ്. നാലു വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 105122 പേരിൽ 29,174 പേർ കെ-ടെറ്റ് യോഗ്യതാ പരീക്ഷ പാസായി.…

കാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ വേട്ടയാടൽ സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ജില്ലയിലെ വേട്ടയാടൽ…

പോപ്പുലര്‍ ഫ്രണ്ടിന് ഇഡിയുടെ പൂട്ട്; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്റെയും അതിനു കീഴിലുള്ള എൻജിഒയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും സാമ്പത്തിക സ്രോതസ്സുകൾ ഇഡി അടച്ചുപൂട്ടി. പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബിന്റെ 10 അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 68,62,081 രൂപയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡിയുടെ നടപടി.…