Month: June 2022

‘മാധ്യമ പ്രവര്‍ത്തകരുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ നീക്കം ചെയ്യണം’

ഡൽഹി: മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിന് കേന്ദ്രത്തിന്റെ നിർദേശമെന്ന് റിപ്പോർട്ട്. ട്വിറ്ററിന്റെ ഔദ്യോഗിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും അക്കൗണ്ടുകളും ഏതാനും ട്വീറ്റുകളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. കർഷക സമരത്തെ…

മുൻമന്ത്രി ടി ശിവദാസ മേനോൻ അന്തരിച്ചു; വിടവാങ്ങിയത് മുതിർന്ന സിപിഎം നേതാവ്

കോഴിക്കോട്: ജീവിതാവസാനം വരെ ഇടത് രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത പരിശുദ്ധി കാത്തുസൂക്ഷിച്ച മുൻ മന്ത്രിയും സി.പി.എം നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരുമകനും, പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ സി.ശ്രീധരൻ നായരുടെ നീതി എന്ന…

മുഖ്യമന്ത്രിക്ക് പിസി ജോര്‍ജിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന കത്തുമായി ജനപക്ഷം നേതാവ് പി.സി ജോർജ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പി.സി ജോർജിന്റെ കത്ത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിൻറെ രഹസ്യമൊഴിയ്ക്ക്…

ഫെഫ്ക നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്.…

നടൻ പൂ രാമു അന്തരിച്ചു

ചെന്നൈ: പ്രശസ്ത നാടക-ചലച്ചിത്ര നടൻ പൂ രാമു (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. പരിയേറും പെരുമാൾ, കർണൻ, സൂരറൈ പോട്ര് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. കർണനിൽ ധനുഷിന്റെ അച്ഛനായും സുരറൈ പോട്രിൽ സൂര്യയുടെ അച്ഛനായും വേഷമിട്ടു. 2008ൽ ശശി…

വിലക്കയറ്റം കൂടുന്നു; പല രാജ്യങ്ങളിലും അസ്വസ്ഥരായി ജനങ്ങള്‍

ലണ്ടന്‍: ഇന്ധന, ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. തൊഴിലവസരങ്ങളും വരുമാനവും കുറയുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. ഈയാഴ്ചമാത്രം സമരവേദിയായ രാജ്യങ്ങളുടെ പട്ടിക പാകിസ്താന്‍, സിംബാബ്വേ, ബെല്‍ജിയം, ബ്രിട്ടന്‍, എക്വഡോര്‍, പെറു എന്നിങ്ങനെ നീളും. ഉക്രൈനിലെ റഷ്യൻ അധിനിവേശം കോവിഡ്-19ന്…

“കടുവ” യുടെ റിലീസ് തീയതി മാറ്റി; ചിത്രം 2022 ജൂലൈ 7ന് എത്തും

ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് കടുവ. ജൂൺ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ചിത്രം ജൂലൈ 7ന് പ്രദർശനത്തിനെത്തും. പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, വിധു വിശാൽ,…

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കാൻ നിർദ്ദേശം

കോവിഡ് കൂടുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകി. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലത്ത് എന്നിവടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു. ഇതു പലരും പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരിശോധന ശക്തമാക്കുന്നത്. മാസ്ക്…

ബാങ്കിങ്ങിൽ സമ്പൂർണ സ്വകാര്യവൽക്കരണം പരിഗണനയിൽ

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ പൂർണമായും സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. ഇത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ മൺസൂൺ സെഷനിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം സാധ്യമാക്കുന്ന ഭേദഗതികൾ ബില്ലിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്കുമായി ധനമന്ത്രാലയം ചർച്ച നടത്തി. പൊതുമേഖലാ…

സർക്കാർ ജോലിക്കാരായ വിദേശികളും ഡ്യൂസ് പദ്ധതിയിൽ അംഗമാകണം

ദുബായ്: ജൂലൈ 1 മുതൽ സർക്കാരിൽ ജോലി ചെയ്യുന്ന എല്ലാ വിദേശികളും സേവിംഗ്സ് സ്കീമായ ഡ്യൂസിന്റെ ഭാഗമാകണം. ദുബായ് എംപ്ലോയീ വർക്ക്പ്ലേസ് സേവിംഗ്സ് (ഡി.ഇ.യു.സി.ഇ) പദ്ധതിയിൽ ഘട്ടം ഘട്ടമായി ആളുകളെ എൻറോൾ ചെയ്യും. തൊഴിലുടമയാണ് ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കേണ്ടത്. സ്കീമുകൾ തിരഞ്ഞെടുക്കാൻ…