Month: June 2022

’90 കളിലേതിനേക്കാള്‍ ഭീകരമായ അവസ്ഥ’, ഹിന്ദു കുടുംബങ്ങള്‍ കശ്മീര്‍ വിടുന്നു

ശ്രീനഗര്‍: കശ്മീർ താഴ്വരയിൽ നിന്ന് കുടിയേറ്റ തൊഴിലാളികളുടെ വലിയ തോതിലുള്ള പലായനം നടക്കുന്നതായി റിപ്പോർട്ട്. 1990കളിലെ സ്ഥിതിയേക്കാൾ മോശമാണ് കശ്മീരിലെ സ്ഥിതിയെന്നും പ്രധാനമന്ത്രി മോദിയുടെ ദുരിതാശ്വാസ പാക്കേജിന് കീഴിൽ പുനരധിവസിപ്പിച്ച കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.…

“ക്യാപ്റ്റനല്ല, അതില്‍ പരിഹാസമുണ്ടല്ലോ; ഞാൻ മുന്നണിപ്പോരാളി”; തിരുത്തി സതീശൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ തന്നെ ‘ക്യാപ്റ്റൻ’ എന്ന് വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ ക്യാപ്റ്റനല്ലെന്നും മുന്നണിപ്പോരാളി മാത്രമാണെന്നും സതീശൻ പറയുന്നു. കോൺഗ്രസിൽ ആര്‍ക്കും ഈ വിളിയോട് താല്‍പര്യമില്ല. അതിൽ പരിഹാസമുണ്ടെന്നും അദ്ദേഹം…

മാരിയറ്റ് ഹോട്ടല്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

മോസ്‌കോ: ആഗോള ഹോട്ടൽ ശൃംഖലയായ മാരിയറ്റ് റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. യൂറോപ്യൻ യൂണിയനും യുഎസും ഏർപ്പെടുത്തിയ ഉപരോധം കാരണം റഷ്യയിൽ പ്രവർത്തനങ്ങൾ തുടരാൻ കഴിയില്ലെന്ന് മാരിയറ്റ് പറഞ്ഞു. 25 വർഷത്തെ പ്രവർത്തനത്തിനൊടുവിലാണ് മാരിയറ്റ് റഷ്യ വിടുന്നത്. റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് “സങ്കീർണ്ണമാണ്”…

“സ്‌കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കും”

സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വാക്സിനേഷൻ എടുക്കാത്ത കുട്ടികളുടെ എണ്ണം കണക്കാക്കാൻ ക്ലാസ് അധ്യാപകർക്ക് ചുമതല നൽകിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും വാക്സിനേഷൻ കേന്ദ്രം ക്രമീകരിക്കുക. സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മന്ത്രി നിർദേശം നൽകി. അതേസമയം,…

കര്‍ണാടകയില്‍ പാഠപുസ്തക അവലോകന സമിതിയെ പിരിച്ചുവിട്ടു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പാഠപുസ്തക അവലോകന സമിതി പിരിച്ചുവിട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് സമിതി പിരിച്ചുവിടാൻ തീരുമാനിച്ചത്. എന്നാൽ, സമിതിയെ ഏൽപ്പിച്ച ചുമതലകൾ പൂർത്തിയാക്കിയതിനാലാണ് പിരിച്ചുവിട്ടതെന്നും കൂടുതൽ വീഴ്ചകൾ കണ്ടെത്തിയാൽ അത്…

കൊവിഡ്; ഷാങ്ഹായിയില്‍ വീണ്ടും ലോക്ക്ഡൗണ്‍

ചൈന ഷാങ്ഹായിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രണ്ട് മാസം നീണ്ട സമ്പൂർണ ലോക്ക്ഡൗൺ പിന്‍വലിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തിയത്. നഗരത്തിലെ ജിന്‍ഗാന്‍, പുടോങ് മേഖലകളിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചൈനയിലെ പ്രധാന നഗരമായ ഷാങ്ഹായ് മാർച്ച് 28നാണ്…

പാളയം മാർക്കറ്റിന്റെ ശുചീകരണത്തിന് നേരിട്ടെത്തി മേയർ

തിരുവനന്തപുരം പാളയം മാർക്കറ്റിൽ തള്ളുന്ന മാലിന്യങ്ങൾ നീക്കി ശുചീകരണം ആരംഭിക്കാൻ നേരിട്ടെത്തി കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പാളയം മാർക്കറ്റ് കേന്ദ്രീകരിച്ച് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ‘ന​ഗരസഭ മുന്നോട്ട്’ എന്ന ഹാഷ് ടാഗോടെ ആര്യ രാജേന്ദ്രൻ…

സായ് ശങ്കറിന്റെ കപ്യൂട്ടറുകളും ഫോണും തിരിച്ചു നല്‍കണമെന്ന് കോടതി

കൊച്ചി: കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട കൊലപാതക ഗൂഢാലോചന കേസിലെ പ്രതി സായ് ശങ്കറിൻറെ കമ്പ്യൂട്ടറും ഫോണും തിരികെ നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചു. ഫോറൻസിക് പരിശോധന…

കശ്മീരിലെ അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

ഡൽഹി: കശ്മീർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് കാരണം പാകിസ്ഥാനാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. കശ്മീരിൽ സാധാരണ പൗരൻമാരെ കൊന്നൊടുക്കുകയും കശ്മീർ പണ്ഡിറ്റുകൾ ഈ പ്രദേശം വിട്ടുപോകാൻ പ്രതിഷേധിക്കുകയും ചെയ്യുന്ന സമയത്താണ് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. “കശ്മീരിൽ അക്രമത്തിൻറെ തോത്…

നീണ്ടകര ഹാർബറിൽ മിന്നൽ പരിശോധന; കണ്ടെത്തിയത് 500 കിലോ പഴകിയ മത്സ്യം

കൊല്ലം നീണ്ടകര ഹാർബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ മിന്നൽ പരിശോധന. മത്സ്യബന്ധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ മത്സ്യത്തിൻറെ സാമ്പിൾ ശേഖരിച്ചു. ബോട്ടിലെ സ്റ്റോറിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ ഓപ്പറേഷൻ ഫിഷിൻറെ…