Month: June 2022

വാരണാസി സ്‌ഫോടനം; മുഖ്യ സൂത്രധാരന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി

ഗാസിയാബാദ്: ഒന്നിലധികം സ്ഫോടനങ്ങൾ വാരാണസിയിൽ നടത്തിയ വലിയുല്ലാ ഖാനെ വാരണാസി കോടതി കുറ്റക്കാരനെന്നു വിധിച്ചു.16 വർഷത്തിന് ശേഷമാണ് കോടതി വിധി വരുന്നത്. ഗാസിയാബാദ് കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. ശിക്ഷ വിധി ജൂൺ ആറിന് പ്രഖ്യാപിക്കും. 2006 മാർച്ച് ഏഴിന് സങ്കട് മോച്ചൻ…

താര സംഘടന ‘അമ്മ’യിൽ നിന്ന് രാജി സന്നദ്ധത അറിയിച്ച് ഹരീഷ് പേരടി

കൊച്ചി: നടൻ വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ, താരസംഘടനയായ ‘അമ്മ’ സ്വീകരിച്ച നിലപാടിനെ തുടർന്ന്, നടൻ ഹരീഷ് പേരടി സംഘടനയിൽ നിന്ന് രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചു. സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് ഹരീഷ് പേരടി രാജി സന്നദ്ധത അറിയിച്ചത്. തന്നെ സംഘടനയിൽ നിന്ന്…

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം; ആഭ്യന്തര സർവീസുകൾക്കുള്ള ശ്രമം തുടരുന്നു

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയാണ്. കരിപ്പൂരിന്റെ വികസനവുമായി ബന്ധപ്പെട്ടു മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനുമായി ചർച്ച നടത്തി. എംപിമാരും എംഎൽഎമാരും അടക്കമുള്ളവരെ ഉൾപ്പെടുത്തി നടത്തിയ ചർച്ചയിൽ ഏറെ കാര്യങ്ങൾ നടപ്പിലാക്കാമെന്ന് ധാരണയിലെത്തി.

ഹൈഡ്രജൻ കാർ കേരളത്തിലെത്തി; രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ കാർ

രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ കാർ തിരുവനന്തപുരത്ത് എത്തി. ഒരു തവണ ഹൈഡ്രജൻ ഇന്ധനം നിറച്ചുകഴിഞ്ഞാൽ,ഈ കാറിൽ 650 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. ഹൈഡ്രജൻ കാറുകളുടെ പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമായി സംസ്ഥാന സർക്കാരാണ് പുതിയ കാർ തലസ്ഥാനത്ത് എത്തിച്ചത്. ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക്…

ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ ദേശീയ സ്മാരകം; തീരുമാനം അറിയിച്ച് കേന്ദ്രം

തിരുവനന്തപുരം: ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ ദേശീയ സ്മാരകം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ താൽപ്പര്യം പ്രകടിപ്പിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സ്മാരക അതോറിറ്റിയാണ് ഈ നിർദ്ദേശം സംസ്ഥാനത്തിന് മുന്നിൽ വച്ചത്. ചെയർമാൻ തരുൺ വിജയ് ഇത് സംബന്ധിച്ച താൽപ്പര്യം ഗവർണർ ആരിഫ്…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം; ഇടതുമുന്നണി യോഗം ചേര്‍ന്നേക്കും

തൃക്കാക്കരയിലെ തോൽവി വിശദീകരിക്കാൻ ഇടതുമുന്നണി ഇന്ന് യോഗം ചേർന്നേക്കും. പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായോ എന്നും യോഗത്തിൽ പരിശോധിക്കും. യുഡിഎഫ് എറണാകുളം ജില്ലാ ചെയർമാൻ ഡൊമിനിക് രാജിവയ്ക്കണമെന്ന പുതിയ മുറവിളിയും കോൺഗ്രസിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പിനു ശേഷം ബിജെപി ക്യാമ്പ് നിശബ്ദമാണ്.…

പരിസ്ഥിതി ലോല മേഖല; തുടര്‍നടപടികള്‍ക്കായി ഇന്ന് മന്ത്രിതല യോഗം ചേരും

ന്യൂഡൽഹി : സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയ, സുപ്രീം കോടതി ഉത്തരവിനു മേലുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. വനം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ…

വിക്കി- നയൻസ് വിവാഹം; താരങ്ങൾ മുഖ്യമന്ത്രി സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ചു

കോളിവുഡിലെ പ്രിയപ്പെട്ട പ്രണയ ജോടികളായ വിഘ്നേഷ് ശിവനും നയന്താരയും, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അവരുടെ വിവാഹത്തിന് ക്ഷണിച്ചു. 2015 ൽ വിജയ് സേതുപതി നായകനായ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിക്കിയും നയന്താരയും കണ്ടുമുട്ടിയത്.…

കേരളത്തില്‍ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 1500 കടന്നു

തിരുവനന്തപുരം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനം കടന്നു. ശനിയാഴ്ച 1,544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ 11.39 ശതമാനം ആയി. തുടർച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. നാല് മരണങ്ങളും…

റഷ്യ യുക്രൈനിലെ 113 പള്ളികൾ തകർത്തു

റഷ്യൻ ഷെല്ലാക്രമണത്തിൽ ഇതുവരെ 113 പള്ളികൾ തകർക്കപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തെ ചെറുത്ത പുരാതന പള്ളികൾ റഷ്യൻ അധിനിവേശകാലത്ത് തകർന്നുവീണു. 1991നു ശേഷം നിർമ്മിച്ചവയും നശിപ്പിക്കപ്പെട്ട പള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സെലെൻസ്കി കൂട്ടിച്ചേർത്തു. അതേസമയം, കിഴക്കൻ…