Month: June 2022

ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു

ജലന്ധർ: ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ജലന്ധറിൽ വച്ചാണ് അന്ത്യം. 1972 ലെ മ്യൂണിക്കിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി. 1976ലെ സമ്മർ ഒളിമ്പിക്സിലും അദ്ദേഹം മത്സരിച്ചു. 75 കാരനായ വരീന്ദറിന്റെ വിയോഗത്തിൽ ഹോക്കി…

സംപ്രേഷണം സഭാ ടി.വിയിലൂടെ മാത്രം; മാധ്യമ വിലക്ക് വിഷയത്തിൽ സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമ വിലക്ക് വിഷയത്തിൽ സ്പീക്കറുടെ റൂളിംഗ്. തടസ്സങ്ങളെ അതിശയോക്തി കലർത്തി കാണിച്ചെന്നും മാധ്യമ നിരോധന വാർത്ത ആസൂത്രിതമാണെന്നും സ്പീക്കർ പറഞ്ഞു. സഭയിലെ ദൃശ്യങ്ങള്‍ സഭാ ടി.വി. മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ…

സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതം പൊടി അങ്കണവാടികളിൽ വിതരണം ചെയ്തതായി റിപ്പോർട്ട്

തിരുവനന്തപുരം: സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതംപൊടി സംസ്ഥാനത്തെ അങ്കണവാടികളിൽ വിതരണം ചെയ്തതായി കണ്ടെത്തി. സിഎജി റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. 3556 കിലോ അമൃതംപൊടിയാണ് വിതരണം ചെയ്തത്. 444 കിലോ ബംഗാൾ പയറും സുരക്ഷിതമല്ലെന്ന് കണ്ടെത്തി. അമൃതം പൊടി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെങ്കിലും പിടിച്ചെടുക്കാനോ തിരിച്ചെടുക്കാനോ തയ്യാറായിട്ടില്ല.…

കൂപ്പുകുത്തി സ്വർണവില; വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും പരിഷ്കരിച്ചു. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഉച്ചയോടെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 640 രൂപ കുറഞ്ഞു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 37,480 രൂപയാണ്. ഒരു…

സീറോ കോവിഡ് സിറ്റികളായി ബീജിങ്ങും ഷാങ്ഹായിയും; നേട്ടം ശക്തമായ നിയന്ത്രണങ്ങളിലൂടെ

ബീജിങ്: സമ്പൂർണ കോവിഡ് മുക്ത നഗരങ്ങളായി ചൈനയിലെ ബീജിങ്ങും ഷാങ്ഹായിയും. ഫെബ്രുവരി 19ന് ശേഷം ഇതാദ്യമായാണ് ചൈനയിലെ ഈ രണ്ട് നഗരങ്ങളിലും പ്രാദേശിക വ്യാപനമില്ലാതെ സീറോ-കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ തലത്തിൽ, ചൈനയിൽ തിങ്കളാഴ്ച 22 കോവിഡ് കേസുകൾ മാത്രമാണ്…

പ്രയാഗ്‌രാജിലെ ബുള്‍ഡോസര്‍ ആക്രമണം; ഹർജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി ജഡ്ജി

അലഹാബാദ്: പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പ്രയാഗ്‌രാജിലെ പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകന്‍ ജാവേദ് അഹ്മദിന്റെ വീട് തകര്‍ത്ത സംഭവത്തില്‍ നല്‍കിയ ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗര്‍വാളാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് സ്വയം പിൻമാറിയത്.…

വീണ്ടും ചരിത്രം സൃഷ്ടിച്ച് ഐ.ഐ.ടി മദ്രാസ്; 100% കാമ്പസ് പ്ലേസ്‌മെന്റ്

ന്യൂഡൽഹി: പ്ലേസ്‌മെന്റില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് ഐ.ഐ.ടി മദ്രാസ്. 2021-22 അധ്യയന വര്‍ഷത്തില്‍ 100 ശതമാനം പ്ലേസ്മെന്റാണ് ഇവിടെ മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് നേടിയത്. എംബിഎ ബാച്ചിലെ 61 വിദ്യാർത്ഥികൾക്കും കാമ്പസ് പ്ലേസ്മെന്റിലൂടെ മികച്ച തൊഴിലവസരങ്ങൾ ലഭിച്ചു. 2020-21ലെ റെക്കോർഡ് ശമ്പളത്തെ…

നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വില്പന നിരോധിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വിൽപ്പന നിരോധിച്ചു. ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ വർദ്ധിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. പാനി പൂരിക്ക് ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. നഗരത്തിൽ പാനി പൂരിയുടെ വിൽപ്പന പൂർണ്ണമായും നിരോധിച്ചു.…

ജനം ഇടപെട്ടു; 40 വർഷം നിലനിന്ന പരസ്യബോർഡ് പുനഃസ്ഥാപിച്ച് അധികൃതർ

ദുബായ്: നാല് പതിറ്റാണ്ടായി ദുബായ് നഗരത്തിന്റെ മുഖമുദ്രയായിരുന്ന പരസ്യബോർഡ് പുനഃസ്ഥാപിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം ഒടുവിൽ അംഗീകരിച്ച് അധികൃതർ. നഗരചിത്രങ്ങൾ നിറച്ച ബോർഡ് കാലാവധി കഴിഞ്ഞതോടെ നീക്കം ചെയ്തതാണ് നഗരവാസികളെ ചൊടിപ്പിച്ചത്. ആദ്യം കെട്ടിട നിർമാതാക്കളെയും പരസ്യക്കാരെയും സമീപിച്ചു കാര്യം പറഞ്ഞു. അങ്ങനെ…

ഉഡാൻ ജീവനക്കാരെ പിരിച്ചുവിട്ടു: ചെലവ് കുറക്കാൻ എന്ന് വിശദീകരണം

ബി2ബി ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പായ ഉഡാൻ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ 200 ഓളം പേർക്ക് ജോലി നഷ്ടപ്പെടും. പിരിച്ചുവിടൽ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എത്ര ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.  എല്ലാ പ്രധാന സ്റ്റാർട്ടപ്പുകളും…