Month: June 2022

പാ രഞ്ജിത് – വിക്രം ചിത്രം; ചിത്രീകരണം ഉടൻ

ചിയാൻ വിക്രം, സംവിധായകൻ പാ രഞ്ജിത്തിനൊപ്പമുള്ള അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15 മുതൽ ആരംഭിക്കുമെന്ന് താരങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വലിയ റേഞ്ചിൽ ചിത്രം നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നു എന്നതാണ് ഇവർ ഇപ്പോൾ പറയുന്നത്.…

പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം;അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: പേവിഷബാധയേറ്റ് പാലക്കാട്‌ 19കാരി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.…

ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നീക്കം. എല്ലാ ആരോഗ്യ പ്രവർത്തകരും രോഗികളും ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദർശകരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.…

സർക്കാർ ജീവനക്കാർക്ക് യുഎഇയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: ബലി പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപന പ്രകാരം ജൂലൈ 8 മുതൽ 11 വരെ നാല് ദിവസത്തെ അവധിയായിരിക്കും ഉണ്ടാവുക. സർക്കാർ ഓഫീസുകൾ ജൂലൈ 12ന്…

വാണിജ്യ വിക്ഷേപണത്തിൽ ചരിത്രം;കുതിച്ചുയർന്ന് പിഎസ്എൽവി– സി 53

ന്യൂഡൽഹി: ഐഎസ്ആർഒയുടെ ഡിഎസ്-ഇഒ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എൽവി-സി 53 റോക്കറ്റ് വിക്ഷേപിച്ചു. സ്വന്തം മണ്ണിൽ നിന്ന് ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണമാണിത്. വൈകീട്ട് ആറുമണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് റോക്കറ്റ് പറന്നുയർന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.…

യുക്രൈനിൽ റഷ്യൻ സംഗീതത്തിനും പുസ്തകങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി

യുക്രൈൻ : റഷ്യൻ ബലാറസ് സംഗീതവും പുസ്തകങ്ങളും യുക്രൈൻ നിരോധിച്ചു. ഇരു രാജ്യങ്ങളിലും വലിയ തോതിൽ സംഗീതം പ്ലേ ചെയ്യുന്നതും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. റഷ്യൻ കലാകാരൻമാർക്ക് യുക്രൈനിൽ പ്രകടനം നടത്തുന്നതിനും വിലക്കുണ്ട്. ജോ ബൈഡന്റെ ഭാര്യയും മകളും…

ഇന്ത്യയിലെ സജീവ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

തിരുവനന്തപുരം: രാജ്യത്തെ സജീവ കോവിഡ് -19 രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 122 ദിവസത്തിന് ശേഷമാണ് സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. കൃത്യമായി പറഞ്ഞാൽ, 2022 ഫെബ്രുവരി 28 ന് 102601 രോഗികൾ ഉണ്ടായിരുന്നു. ഇന്ന് അത്…

വിസ്മയ കേസിലെ കുറ്റക്കാരൻ കിരണ്‍ ശിക്ഷാവിധിക്കെതിരേ അപ്പീലുമായി ഹൈക്കോടതിയില്‍

കൊച്ചി: കൊല്ലം വിസ്മയ കേസിലെ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ശിക്ഷവിധിയ്ക്കെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. കിരൺ കുമാറിന്റെ അപ്പീൽ ഹൈക്കോടതി അടുത്ത മാസം പരിഗണിക്കും. മെയ് 24നാണ് വിസ്മയയുടെ ഭർത്താവ്…

യു.എസ് സ്ഥാപനത്തിൽ നിന്നും 100 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് ഉത്തരകൊറിയൻ ഹാക്കർമാർ

വാഷിങ്ടൺ: യു.എസ് സ്ഥാപനത്തിൽ നിന്നും ഉത്തരകൊറിയൻ ഹാക്കർമാർ തട്ടിയെടുത്തത് 100 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി. ജൂൺ 23ന് ഹോറിസൺ ബ്രിഡ്ജ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇത്രയും പണം തട്ടിയെടുത്തത്. ​ഹാർ​മണിയെന്ന ബ്ലോക്ക് ചെയിനാണ് ഇവർ ഉപയോഗിക്കുന്നത്. ഇതുപ്രകാരം ഒരു ബ്ലോക്ക്ചെയിനിൽ…

പുതിയ ബ്രെസ എത്തി; ഹോട്ട് ആന്‍ഡ് ടെക്കിയായി

മാരുതിയുടെ ചെറു എസ്‍യുവിയായ ബ്രെസയുടെ പുതിയ വകഭേദം വിപണിയിലെത്തി. മാനുവലും ഓട്ടമാറ്റിക്കും വകഭേദങ്ങളിൽ ലഭിക്കുന്ന എസ്‌യുവിയുടെ എക്സ്ഷോറൂം വില 7.99 ലക്ഷം രൂപ മുതൽ 13.96 ലക്ഷം രൂപ വരെയാണ്. മാസം 18300 രൂപ നൽകിയുള്ള സബ്സ്ക്രിബ്ഷൻ സ്കീമും മാരുതി ബ്രെസയ്ക്കായി…