Month: June 2022

പതിനാലാമത് ഫ്രഞ്ച് ഓപ്പൺ കിരീടവുമായി റാഫേൽ നദാൽ

പാരിസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം റാഫേൽ നദാൽ സ്വന്തമാക്കി. നോർവേയുടെ കാസ്‌പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ തോൽപ്പിച്ചത്. സ്കോർ 6-3, 6-3 എന്ന നിലയിലായിരുന്നു. രണ്ടാം സെറ്റിൽ ഈ സീസണിൽ മികച്ച ഫോമിലായിരുന്ന നദാലിനെതിരെ റൂഡ് മികച്ച…

ഉച്ചഭക്ഷണ പദ്ധതി; സ്കൂളുകളിൽ പരിശോധന നടത്തും

തിരുവനന്തപുരം: സ്കൂളുകളിലുണ്ടായ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ, വിവിധ വകുപ്പുകൾ സംയുക്തമായി സ്കൂളുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഭക്ഷണം കഴിച്ചതിന് ശേഷം കുട്ടികൾക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ…

‘ജവാൻ’ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് കോവിഡ്-19 സ്ഥിരീകരിച്ചു. ആറ്റ്ലിയുടെ ‘ജവാൻ’ എന്ന ചിത്രത്തിൻറെ ചിത്രീകരണത്തിലാണ് ഷാരൂഖ് ഖാൻ ഇപ്പോൾ. ചിത്രം 2023 ജൂണിൽ റിലീസ് ചെയ്യും. നയൻതാരയാണ് നായിക. ആറ്റ്ലിയുടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ. അച്ഛനായും മകനായും…

കേരളത്തിലെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിൽ ‘ഡ്രൈ ഡേ’

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സ്കൂൾ വളപ്പിലെ കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും മറ്റ് നനഞ്ഞ വസ്തുക്കളും വൃത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി വെള്ളിയാഴ്ചകളിൽ…

ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചു. ജോ റൂട്ടിൻറെ തകർപ്പൻ സെഞ്ചുറിയാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 277 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ ബെൻ സ്റ്റോക്സും ബ്രണ്ടൻ മക്കുല്ലവും…

ദക്ഷിണകൊറിയൻ തീരങ്ങളിൽ മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ

ദക്ഷിണ കൊറിയയുടെ തീരത്ത് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പരീക്ഷണം. ഉത്തര കൊറിയ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ കടലിലേക്ക് വിക്ഷേപിച്ചു. രാജ്യത്തിൻറെ ആയുധശേഖരം ഇരട്ടിയാക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്.…

നൂപുർ ശർമയേയും നവീൻ ജിൻഡാലിനേയും സസ്പെൻഡ് ചെയ്ത് ബിജെപി

ന്യൂദല്‍ഹി: എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിവാദ പരാമർശം നടത്തിയ ബിജെപി വക്താക്കളെ സസ്പെൻഡ് ചെയ്തു. ബിജെപി വക്താക്കളായ നൂപുർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ സസ്പെൻഡ് ചെയ്തു. പാർട്ടി നിലപാടിന് വിരുദ്ധമായി പരാമർശം നടത്തിയെന്നാരോപിച്ചാണ് ഇരുവരെയും പാർട്ടി ചുമതലകളിൽ…

തൃക്കാക്കര തോൽ‌വിയിൽ വിശദീകരണവുമായി ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: തൃക്കാക്കരയിലെ എൽ.ഡി.എഫിൻറെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കേരളത്തിൽ യുഡിഎഫിന് അനായാസം ജയിക്കാൻ കഴിയുന്ന ചുരുക്കം ചില മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ അത് നിലനിർത്താൻ യുഡിഎഫിന് സാധിച്ചുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം; പ്രതികരിക്കാതെ മുഖ്യമന്ത്രി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകർ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും എംഎൽഎമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി…

സ്‌കൂളുകളിൽ പരിസ്ഥിതി ദിനം നാളെ ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ (തിങ്കൾ) പരിസ്ഥിതി ദിനം ആചരിക്കും. ജൂൺ 5 ഞായറാഴ്ചയായതിനാൽ തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ‘ഒരേയൊരു ഭൂമി’ എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി…