Month: June 2022

ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച ഥാർ വിഘ്നേഷ് വിജയകുമാർ സ്വന്തമാക്കി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാടായി നൽകിയ വാഹനം ഥാർ ദേവസ്വം ബോർഡ് വീണ്ടും ലേലം ചെയ്തു. അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപയ്ക്ക് കാർ വാങ്ങിയത്. 15 പേർ ലേലത്തിൽ പങ്കെടുത്തു. 15 ലക്ഷം രൂപ…

മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. എട്ട് വർഷത്തെ നരേന്ദ്ര മോദിയുടെ ഭരണത്തിനിടയിൽ ലഡാക്കിൽ ചൈനക്കാർക്ക് മുന്നിൽ ഇന്ത്യ ഇഴഞ്ഞുനീങ്ങുകയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…

അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 7, 8, 9 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ…

രാജ്യത്ത് കോവിഡ് കൂടുന്നു; പുതുതായി 4,518 പേർക്കു കോവിഡ്

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,518 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമ്പത് പേർക്ക് ജീവൻ നഷ്ടമായി. 2,779 പേർ രോഗമുക്തി നേടി. നിലവിൽ 25,782 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ്…

സുവർണ ക്ഷേത്രത്തിന് മുമ്പിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി യുവാക്കൾ

അമൃത്സർ: അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് മുന്നിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി ഒരു കൂട്ടം യുവാക്കൾ. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ജർണെയ്ൽ സിങ് ബിന്ദ്രൻവാലെയുടെ ചിത്രം സഹിതമാണ് മുദ്രാവാക്യം ഉയർത്തിയത്. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ വാർഷികത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു സംഭവം.…

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയായി ഉയർന്നു. ജൂൺ…

കെ.കെയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളി ഡോക്ടർ

ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന പോലീസിന്റെ വാദം തള്ളി കാർഡിയോളജിസ്റ്റ് ഡോ.കുനാല്‍ സര്‍ക്കാര്‍. ഒരു സാധാരണ മനുഷ്യന് പോലും അസുഖം പിടിപെടുന്ന തരത്തിലായിരുന്നു നസ്റുൽ മാഞ്ചിലെ അവസ്ഥ. സംഗീത പരിപാടി പാതിവഴിയിലായപ്പോൾ കെ.കെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന്…

ഒന്നര വർഷത്തിനിടെ കേരളത്തിൽ പിടികൂടിയത് 11,000ത്തോളം പാമ്പുകളെ

കോന്നി (പത്തനംതിട്ട): കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരളത്തിൽ പിടികൂടിയത് 11,000 ത്തോളം പാമ്പുകളെ. ഇതിൽ 102 എണ്ണം രാജവെമ്പാലകളാണ്. കണ്ണൂരിൽ നിന്ന് 2,646 വിഷപ്പാമ്പുകളെയാണ് പിടികൂടിയത്. 13 ജില്ലകളിൽ രാജവെമ്പാലകളെ കണ്ടെത്തിയിട്ടുണ്ട്. വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ നിന്ന് രാജവെമ്പാല ലഭിച്ചിട്ടില്ല. 2021…

പ്രവാചകനെതിരെ വിദ്വേഷ പരാമർശം; ഇന്ത്യയ്‌ക്കെതിരെ സൗദിയും

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അപലപിച്ചു. നേരത്തെ ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങളും അതൃപ്തി അറിയിച്ചിരുന്നു. പ്രവാചകനെ അവഹേളിക്കുന്ന തരത്തിൽ ഇന്ത്യൻ ഭരണകക്ഷിയായ ബി.ജെ.പിയുടെ വക്താവ്…

റിസർവ് ബാങ്ക് ധനനയ അവലോകന യോഗം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗം ഇന്ന് ആരംഭിക്കും. പണപ്പെരുപ്പം കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ, റിസർവ് ബാങ്ക് പണനയ അവലോകനത്തിൽ പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. പലിശ നിരക്കിൽ കുറഞ്ഞത് 35 ബേസിസ് പോയിന്റ് വർദ്ധനവ് ഉണ്ടാകുമെന്നും വരും…