Month: June 2022

അഗ്നി-4 മിസൈൽ പരീക്ഷണം വിജയകരം

ഭുവനേശ്വർ: ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ അഗ്നി-4 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് അബ്ദുൾ കലാം ദ്വീപിലെ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിക്ഷേപണം. സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിൻറെ നേതൃത്വത്തിലുള്ള പതിവ് അഭ്യാസത്തിൻറെ ഭാഗമായി നടത്തിയ പരീക്ഷണം പൂർണ…

നബിക്കെതിരായ പരാമർശത്തെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി വക്താവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ എല്ലാവരും ബഹുമാനിക്കുന്ന നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെട്ട അവസ്ഥയിലേക്കാണ് സംഘപരിവാർ ശക്തികൾ എത്തിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.…

വ്യാജ അക്കൗണ്ട് ഡാറ്റ നൽകിയില്ലെങ്കിൽ ട്വിറ്റർ ഇടപാട് ഉപേക്ഷിക്കും

സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ നൽകുന്നതിൽ പരാജയപ്പെട്ടാൽ ട്വിറ്റർ ഏറ്റെടുക്കാനുള്ള തന്റെ 44 ബില്യൺ ഡോളറിന്റെ ഓഫറിൽ നിന്ന് പിന്മാറുമെന്ന് എലോൺ മസ്ക്. ഇതാദ്യമായാണ് ട്വിറ്ററുമായുള്ള കരാറിൽ നിന്ന് പിന്മാറുമെന്ന് മസ്ക് ഭീഷണിപ്പെടുത്തുന്നത്.

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആർടിസി എം.ഡി ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് തുക അനുവദിച്ചത്. ബാക്കി തുകയുടെ കാര്യത്തിൽ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മാസവും 30…

ആരോഗ്യ മന്ത്രി വീണ ജോർജിന് കോവിഡില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത

തിരുവനന്തപുരം: പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൈറൽ പനിയാകാമെന്നും വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പനി കാരണം ഈ ദിവസങ്ങളിൽ മന്ത്രി പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ…

കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയിൽ പറഞ്ഞുവെന്നും, നാളെ മൊഴി നൽകിയതിന് ശേഷം കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളോട് പറയുമെന്നും അവർ പറഞ്ഞു.

“പാര്‍ട്ടി മാറുമെന്ന പ്രചാരണം വ്യാജം”

കോട്ടയം: തനിക്ക് സംസ്ഥാന കാറും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും നൽകിയാൽ പാർട്ടി മാറുമെന്ന പ്രചാരണം വ്യാജമെന്ന് ജോണി നെല്ലൂർ. മുന്നണി മാറാൻ കേരള കോണ്ഗ്രസ്(എം) നേതാവിനോട് അഭ്യർത്ഥിക്കുന്നുവെന്ന തരത്തിലാണ് ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. ബി.ജെ.പി ബോർഡിലും കോർപ്പറേഷനിലും തനിക്ക് സ്ഥാനങ്ങൾ വാഗ്ദാനം…

‘ഗോൾഡ്’ സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നയന്താര, പൃഥ്വിരാജ് സുകുമാരൻ, ലാലു അലക്സ്, ഷമ്മി തിലകൻ, അജ്മൽ അമീർ, ബാബുരാജ്, മല്ലിക സുകുമാരൻ, പ്രേംകുമാർ, ശാന്തി കൃഷ്ണ, അബു സലിം, ചെമ്പൻ വിനോദ്,…

CBI 5 ദി ബ്രെയിൻ നെറ്റ്ഫ്ലിക്സിലെത്തും

മമ്മൂട്ടി നായകനായി അഭിനയിച്ച സി.ബി.ഐ ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗമായ സി.ബി.ഐ 5 ദി ബ്രെയിൻ മികച്ച ബോക്സ് ഓഫീസ് വിജയമായി മാറി. പ്രശസ്ത സംവിധായകനായ കെ മധുവിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ…

വാരാണസി ഇരട്ടസ്ഫോടനം; പ്രതി വാലിയുല്ല ഖാന് വധശിക്ഷ

ന്യൂഡൽഹി: 2006ലെ വാരണാസി സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ വാലിയുല്ല ഖാന് വധശിക്ഷ വിധിച്ചു. ഗാസിയാബാദ് ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2006 മാർച്ച് ഏഴിന് സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെൻറ് റെയിൽവേ സ്റ്റേഷനിലും നടന്ന സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 100…