Month: June 2022

കോട്ടയത്ത് അജ്ഞാത ജീവിയുടെ ആക്രമണം; ഭീതിയിൽ നിവാസികൾ

കോട്ടയം: കോട്ടയത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. മുണ്ടക്കയം ടിആർ ആന്റ് ടി എസ്റ്റേറ്റിലെ വളർത്തുമൃഗങ്ങളെ അജ്ഞാത ജീവി വീണ്ടും ആക്രമിച്ചു. കഴിഞ്ഞ ദിവസം കൂട്ടിൽ കെട്ടിയിട്ട പശുക്കിടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൂച്ചപ്പുലിയാണ് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.…

പന്തളം കൊട്ടാരം വലിയ തമ്പുരാൻ അന്തരിച്ചു

പത്തനംതിട്ട: പന്തളം കൊട്ടാരം വലിയ തമ്പുരാൻ കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരം അഡ്വ.തിരുവോണം നാൾ രാജരാജവർമ്മ (98) നിര്യാതനായി. ജൂൺ 22 നു അന്തരിച്ച മുൻ വലിയ തമ്പുരാന്റെ സഹോദരനായിരുന്നു ഇദ്ദേഹം. പാലക്കാട് മണ്ണാർക്കാട് ആയിരുന്നു താമസം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർ…

വയർ വേദന; യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 233 സാധനങ്ങൾ

തുർക്കി : തുർക്കിയിൽ കടുത്ത വയറുവേദനയുമായി ചികിത്സയ്ക്കെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് നാണയങ്ങൾ, ബാറ്ററികൾ, സ്ക്രൂകൾ, ഗ്ലാസ് കഷണങ്ങൾ എന്നിവ നീക്കം ചെയ്തു. 35 വയസ്സുള്ള ഒരാളുടെ വയറ്റിൽ നിന്നാണ് ഇത്രയധികം സാധനങ്ങൾ കണ്ടെത്തിയത്. യുവാവിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വയറുവേദനയുമായി ആശുപത്രിയിലെത്തിയ…

അശ്ലീല വീഡിയോ നിര്‍മ്മാണക്കേസ്: ക്രൈം നന്ദകുമാറിന് ജാമ്യമില്ല

കൊച്ചി: അശ്ലീല വീഡിയോ നിർമ്മിക്കാൻ ആവശ്യപ്പെട്ടെന്ന സഹപ്രവർത്തകയുടെ പരാതിയിൽ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം നോർത്ത് പൊലീസ് സെഷൻസ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ഓഫീസിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങൾ…

‘അടല്‍’; മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ജീവിതം സിനിമയാകുന്നു

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പെയിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നു.  വിനോദ് ഭനുശാലിയും സന്ദീപ് സിംഗും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘അടൽ’ എന്നാണ് പേരിട്ടിരിക്കുന്നത്.  ഉല്ലേഖ് എൻപി എഴുതിയ ‘ദി അൺ ടോൾഡ് വാജ്പേയ്: പൊളിറ്റീഷ്യന്‍…

സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര മരുന്നുകള്‍ ഓഫര്‍ ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും

വാഷിങ്ടണ്‍: ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും സ്ത്രീകൾക്ക് ഗർഭച്ഛിദ്ര മരുന്നുകൾ വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ തുടങ്ങി. ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന യുഎസ് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഈ നീക്കം. കോടതി വിധിയെ തുടർന്ന് ഗർഭച്ഛിദ്രം നിരോധിക്കുന്ന…

സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ അത്യാഹിത വിഭാഗങ്ങളെ രോഗി സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ റാങ്കിലുള്ള മുതിർന്ന ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും.…

“അടുത്ത 10 വർഷത്തിനുളളിൽ 40% പരമ്പരാഗത തൊഴിലുകൾ ഇല്ലാതാകും”

ദുബായ്: അടുത്ത 10 വർഷത്തിനുള്ളിൽ 40 ശതമാനം പരമ്പരാഗത തൊഴിലവസരങ്ങളും ഇല്ലാതാകുമെന്ന് പഠന റിപ്പോർട്ട്. തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് മാഗസിനാണ് പഠനം നടത്തിയത്. മനുഷ്യധ്വാനം ആവശ്യമുള്ള തൊഴിലിടങ്ങളിൽ സാങ്കേതികവിദ്യ ഇടം നേടും. മനുഷ്യർക്ക് പകരം റോബോട്ടുകളോ കിയോസ്കുകളോ ആകും ഇടം…

“കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ നിയമാവലികളല്ല, ഇന്ത്യന്‍ ഭരണഘടനയാണ് പിന്തുടരുന്നത്”

ഡൽഹി: കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ ചട്ടങ്ങളല്ല, മറിച്ച് ഇന്ത്യൻ ഭരണഘടനയാണ് താൻ പിന്തുടരുന്നതെന്ന് ഗുജറാത്ത് മുൻ ഡിജിപി ആർ.ബി. ശ്രീകുമാര്‍. വ്യക്തിപരമായ കൂടുതൽ നഷ്ടങ്ങളും പീഡനങ്ങളും ഉണ്ടായാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം…

സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ഗൂഡാലോചന കേസിൽ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം തള്ളി ഹൈക്കോടതി. അറസ്റ്റ് വെള്ളിയാഴ്ച വരെ തടയണമെന്ന സ്വപ്നയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാജരേഖ ചമയ്ക്കുന്നതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ടെന്നും…