Month: June 2022

പ്രധാനമന്ത്രി യുഎഇയില്‍ എത്തി; ശൈഖ് മുഹമ്മദ് നേരിട്ടെത്തി സ്വീകരിച്ചു

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. പ്രധാനമന്ത്രി മോദി ഷെയ്ഖ് നഹ്യാനെ ആലിംഗനം ചെയ്തു. പ്രധാനമന്ത്രിയായ ശേഷം…

‘അനാവശ്യമായി പുറത്തിറങ്ങരുത്’; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ

ഇംഗ്ലണ്ട് : ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ.താരങ്ങൾ അനാവശ്യമായി പുറത്തിറങ്ങി കറങ്ങിനടക്കരുതെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകി. ആരാധകരുമായി ഇടപഴകരുതെന്നും നിർദേശമുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിർദേശം. കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക്…

കോവിഡ് ബാധ സ്ഥിരീകരിച്ചു; മാറ്റിയോ ബെരാറ്റിനി വിംബിള്‍ഡണില്‍ നിന്ന് പിന്മാറി

ഇംഗ്ലണ്ട് : വിംബിള്‍ഡൺ ടൂർണമെന്റിനായി എത്തിയ മാറ്റിയോ ബെരാറ്റിനിയ്ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരം ടൂർണമെന്റിൽ നിന്ന് പിന്മാറി. ബെരാറ്റിനി കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് ആയിരുന്നു. ലണ്ടനിലെ കോർട്ട് 1 ൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിന് മണിക്കൂറുകൾക്ക്…

ഡെപ്പ് മടങ്ങിവരാൻ 2300 കോടി രൂപയുടെ കരാർ; വാർത്തകൾ തെറ്റെന്ന് പ്രതിനിധി

ആംബർ ഹേർഡിനെതിരെ മാനനഷ്ടക്കേസിൽ വിജയിച്ച നടൻ ജോണി ഡെപ്പിനോട് മടങ്ങിവരാൻ ഡിസ്നി അപേക്ഷിച്ചു എന്ന വാർത്തകൾ തെറ്റെന്ന് താരത്തിൻ്റെ പ്രതിനിധി. മുൻ ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ ഹേർഡിനെതിരായ കേസ് വിജയിച്ചതിനു ശേഷം ഡെപ്പിനോട് ഡിസ്നി മാപ്പപേക്ഷിച്ചു എന്നും പൈറേറ്റ്സ് ഓഫ് കരീബിയൻ…

ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 യുഎസ് പൗരന്മാർക്ക് റഷ്യയിൽ വിലക്ക്

മോസ്കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 യുഎസ് പൗരൻമാർക്ക് റഷ്യ വിലക്കേർപ്പെടുത്തി. ഇവരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. തങ്ങളുടെ രാഷ്ട്രീയ, പൊതു വ്യക്തികൾക്കെതിരെ യുഎസ് ഉപരോധം തുടരുന്നതിനാൽ യുഎസ് പ്രസിഡന്റിനെയും…

‘അംഗത്വഫീസ് തിരച്ചു തരണം’; അമ്മയ്ക്ക് കത്തയച്ച് നടൻ ജോയ് മാത്യു

കൊച്ചി: സിനിമാ പ്രവർത്തകരുടെ സംഘടനയായ ‘അമ്മ’ ഒരു ക്ലബ്ബാണെങ്കിൽ അതിൽ അംഗത്വം കാണിച്ച് നടൻ ജോയ് മാത്യു അസോസിയേഷന് കത്തയച്ചു. ക്ലബ്ബ് എന്ന പ്രയോഗം ഭേദഗതി ചെയ്യണമെന്നും അല്ലാത്തപക്ഷം തന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് എടുത്ത അംഗത്വ ഫീസ് തിരികെ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ശിവസേന വിമതര്‍ മുംബൈയിലേക്ക് വരുന്നു

ന്യൂഡല്‍ഹി: ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മുംബൈയിലേക്ക് മടങ്ങുന്നു. ഒരാഴ്ചയിലേറെയായി അസമിലെ ഗുവാഹത്തിയിലെ ഹോട്ടലിലാണ് വിമതർ താമസിക്കുന്നത്. ഉദ്ധവ് താക്കറെ സർക്കാർ വീഴുമെന്ന് ഉറപ്പായി. ബാൽ താക്കറെയുടെ പാരമ്പര്യം ഞങ്ങൾക്കുണ്ടെന്ന് ഏക്നാഥ് ഷിൻഡെ വാദിക്കുന്നു. ഉദ്ധവ് താക്കറെയും ഇതേ വാദം…

സൂര്യനും ശുക്രനും ചേര്‍ന്ന് അദ്ഭുത അപൂര്‍വ പ്രതിഭാസം; ചിത്രം പങ്കുവെച്ച് നാസ

വാഷിംഗ്ടണ്‍: സൂര്യന്റെ അപൂര്‍വ പ്രയാണത്തിന്റെ ചിത്രം പങ്കുവെച്ച് നാസ. ചിത്രം ഇതിനോടകം വൈറലാണ്. ഒരു ദശാബ്ദം മുമ്പ് നടന്ന അപൂര്‍വ ആകാശ വിസ്മയമാണിത്. ശുക്രനും സൂര്യനും ചേര്‍ന്നുള്ള അതിവേഗ പ്രയാണത്തിന്റെ ചിത്രമാണിത്. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് ഈ ചിത്രം പകര്‍ത്തിയത്.…

നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി വിചാരണക്കോടതി തള്ളി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താനുള്ള…

ഒഎന്‍ജിസിയുടെ ഹെലികോപ്ടര്‍ അടിയന്തരലാന്‍ഡിങ്ങിനിടെ അറബിക്കടലില്‍ പതിച്ചു

ന്യൂഡല്‍ഹി: അടിയന്തര ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റർ അറബിക്കടലിൽ പതിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ ഒമ്പത് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈ ഹൈയിൽ സ്ഥിതി ചെയ്യുന്ന ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ സായ് കിരൺ റിഗിൽ ഹെലികോപ്റ്റർ ഇറക്കാൻ…