Month: June 2022

രാഹുലിന് പരിക്ക്; ടി20 പരമ്പരയിൽ റിഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ റിഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും. ക്യാപ്റ്റൻ കെഎൽ രാഹുലിന് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. പരിശീലനത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. രാഹുലിന് പകരം ചെന്നൈ താരം ഋതുരാജ് ഗെയ്ക്വാദ് ഓപ്പണറായി ഇറങ്ങും. അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യയിൽ…

പരിസ്ഥിതിലോല മേഖല വിധി; ജൂലൈ 12ന് ഹര്‍ജി നല്‍കുമെന്ന് വനംമന്ത്രി

പരിസ്ഥിതി ലോല മേഖലയിലെ വിധിക്കെതിരെ ജൂലൈ 12ന് കേരളം ഹർജി നൽകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിനെ പരിശോധിക്കാതെയാണ് വിധി പ്രസ്താവിച്ചത്. അതിനാൽ വിധിയിലെ ആശങ്ക കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. വിധി കർഷകർക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. സുപ്രീം…

കേസിന്റെ അന്വേഷണം നീങ്ങുന്നത് തെറ്റായ ദിശയിൽ; മുഖ്യമന്ത്രിയെ കൈവിടാതെ സിപിഎം

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെയും ചില മാധ്യമങ്ങളെയും ഉപയോഗിച്ച് മാസങ്ങളായി പ്രചരിപ്പിച്ച നുണക്കഥകളാണ് ഇപ്പോൾ രഹസ്യമൊഴിയുടെ പേരിൽ പ്രചരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രീതിയാണ് ബിജെപി സർക്കാർ രാജ്യത്തുടനീളം നടപ്പാക്കുന്നത്. തൽഫലമായി, സ്വർണക്കടത്ത് കേസിന്റെ അന്വേഷണം…

നൂപുർ ശര്‍മയെ അനുകൂലിച്ചതിന് പിന്നാലെ വധഭീഷണികൾ: ഡച്ച് പാര്‍ലമെന്റ് അംഗം

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പ്രസംഗത്തിൽ, നൂപുർ ശർമയെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ, തനിക്ക് മുസ്ലീങ്ങളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് തീവ്ര വലതുപക്ഷ നേതാവും പ്രതിനിധി സഭാംഗവുമായ ഗീര്‍ട്ട് വില്‍ഡേഴ്‌സ്. പ്രവാചകന്റെ ജീവിത യാഥാർത്ഥ്യം തുറന്നുകാട്ടിയ നൂപുർ ശർമയെ പിന്തുണച്ചതിന് നിരവധി മുസ്ലിങ്ങളിൽ നിന്ന്…

ഖത്തറിൽ കോവിഡ് കൂടുന്നു; നിലവിൽ 1,863 പേർക്ക് കോവിഡ്

ദോഹ: ഖത്തറിൽ കോവിഡ്-19 പോസിറ്റീവ് കേസുകളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 1,863 പേർ പോസിറ്റീവ് ആണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വാരാന്ത്യ റിപ്പോർട്ടിലാണ് കണക്കുകൾ വിശദീകരിച്ചിരിക്കുന്നത്. മെയ് 30 മുതൽ ജൂണ് 5 വരെയുള്ള കണക്കാണിത്. പ്രതിദിനം ശരാശരി 223 പേർക്കും…

‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’; ജോക്കർ രണ്ടാം ഭാഗമൊരുങ്ങുന്നു

ഹോളിവുഡ് താരം ജോക്വിൻ ഫീനിക്സ് അഭിനയിച്ച ‘ജോക്കറിന്റെ’ രണ്ടാം ഭാഗമൊരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകൻ ടോഡ് ഫിലിപ്സ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ടോഡ് ഫിലിപ്സും സ്കോട്ട് സിൽവറും ചേർന്നാണ് രണ്ടാം ഭാഗത്തിന്…

വി.കെ. മോഹനന്‍ കമ്മീഷന്റെ കാലാവധി നീട്ടി

സംസ്ഥാനത്ത് കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ പരിശോധിക്കാൻ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷന്റെ കാലാവധി നീട്ടി. ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്. 2020 ജൂലൈ മുതൽ കേരളത്തിലെ വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് റിട്ടയേർഡ്…

പൊലീസ് നോട്ടീസ് നൽകാതെയാണ് തന്നെ കൊണ്ടുപോയതെന്ന് സരിത്ത്

പൊലീസ് നോട്ടീസ് നൽകാതെയാണ് തന്നെ കൊണ്ടുപോയതെന്ന് സരിത്ത്. വിജിലൻസ് ഓഫീസിൽ സ്വപ്നയുടെ മൊഴിയെ കുറിച്ചാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത്ത്. ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും ഈ മാസം 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസിൽ ഹാജരാകാൻ…

ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ്; 16 ടീമുകൾ യോഗ്യത നേടി

ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് 2022 ൽ പങ്കെടുക്കാൻ 16 ടീമുകൾ യോഗ്യത നേടി. ആതിഥേയ രാഷ്ട്രമായി ഇതിനകം യോഗ്യത നേടിയ ഇന്ത്യയ്ക്കൊപ്പം ചൈന, ജപ്പാൻ, മൊറോക്കോ, നൈജീരിയ, ടാൻസാനിയ, കാനഡ, മെക്സിക്കോ,…

ഷവര്‍മ കഴിച്ച് കുട്ടി മരിച്ച സംഭവം; നിരന്തര പരിശോധന വേണമെന്ന് ഹൈക്കോടതി

കൊച്ചി: കാസർകോട് ഷവർമ കഴിച്ച കുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷവർമ കടകളിൽ നിരന്തരം പരിശോധന വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും അറിയിക്കാനും സർക്കാരിന് നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പാക്കുന്നതിൽ സ്വീകരിച്ച നടപടികൾ…