Month: June 2022

മുൻകൂർ ജാമ്യം തേടി സ്വപ്നയും സരിത്തും; ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: മുൻകൂർ ജാമ്യം തേടാൻ ഹൈക്കോടതിയെ സമീപിക്കാൻ സ്വപ്ന സുരേഷും സരിത്തും. മുൻ മന്ത്രി കെ.ടി ജലീലിൻറെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ഇരുവർക്കുമെതിരെ സംസ്ഥാന പൊലീസിൻറെ ഭാഗത്തുനിന്നും ദ്രുതഗതിയിലുള്ള നീക്കമുണ്ടാകുമെന്ന് അഭിഭാഷകർ പറയുന്നു.…

ചെറു ഇലക്ട്രിക് കാറുമായി എംജി

ചെറു ഇലക്ട്രിക് കാറുമായി എംജി ഇന്ത്യ. ഇന്തോനേഷ്യയിൽ പ്രദർശിപ്പിച്ച വൂളിംഗ് എയർ ഇവി അടിസ്ഥാനമാക്കിയാണ് പുതിയ വാഹനം നിർമ്മിക്കുന്നത്. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലാണ് പുതിയ വാഹനം നിർമ്മിക്കുന്നത്.  ഇന്തോനേഷ്യയിൽ പ്രദർശിപ്പിക്കുന്ന വാഹനത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും എന്നാൽ…

എടക്കല്‍ ഗുഹയിലെ മാലിന്യസംസ്‌കരണ പദ്ധതി; ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണം കാപ്പിയിലയില്‍

അമ്പലവയല്‍: നെന്മേനി ഗ്രാമപഞ്ചായത്തിൻറെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻറെയും ശുചിത്വ മിഷൻറെയും സഹകരണത്തോടെ എടക്കൽ ഗുഹയിലെ മാലിന്യസംസ്‌കരണത്തിനുള്ള കർമ്മപദ്ധതി ആരംഭിക്കുന്നു. അജൈവ മാലിന്യങ്ങൾ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹരിത കർമ്മ സേനയ്ക്ക് കൈമാറാൻ ജില്ലയിലെ 14 ടൂറിസം കേന്ദ്രങ്ങളിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്.…

വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായി

കോളിവുഡിലെ പവർ കപ്പിൾസ് സംവിധായകൻ വിഘ്നേഷ് ശിവനും നടി നയന്താരയും മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വച്ച് വിവാഹിതരായി. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഏഴ് വർ ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. താരങ്ങളുടെ വിവാഹച്ചടങ്ങുകൾ ഗൗതം…

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; വിമാനത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധം

രാജ്യത്ത് 93 ദിവസത്തിനുശേഷം പ്രതിദിന കോവിഡ് വ്യാപനം 5000 കടന്നു. 24 മണിക്കൂറിനിടെ 5233 പേർക്കാണ് രോഗം റിപ്പോർട്ടു ചെയ്തത്. 1.67 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. ഒപ്പം, മുഖാവരണം ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ കയറ്റരുതെന്ന് ഡിജിസിഎ വിമാനക്കമ്പനികളോട് നിർദേശിച്ചു

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുടിവെള്ള പരിശോധന

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് മുതൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കുടിവെള്ള പരിശോധന നടത്തും. വിദ്യാർത്ഥികൾക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യവകുപ്പുകൾക്ക് പുറമെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്കൂളുകൾ സന്ദർശിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും…

ആഗോളതലത്തില്‍ രാജ്യം നാണംകെട്ടു; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

ഔറംഗാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപി പാർട്ടി മൂലം ആഗോള തലത്തില്‍ രാജ്യത്തിന് ലജ്ജിക്കേണ്ട അവസ്ഥയുണ്ടായെന്ന് താക്കറെ കുറ്റപ്പെടുത്തി. “ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യ മാപ്പ് പറയണമെന്നാണ്…

വിദ്വേഷ പ്രചാരണം; നൂപുർ ശര്‍മയ്ക്കും നവീൻ ജിൻഡാലിനും എതിരെ കേസെടുത്തു

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഇരുവരെയും ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. ക്രമസമാധാനം തകർക്കുന്ന തരത്തിൽ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി. സ്പെഷ്യൽ സെല്ലിലെ ഇൻറലിജൻസ്…

കുടുംബശ്രീ വായ്പയുടെ മറവില്‍ വന്‍ തട്ടിപ്പ്

കുടുംബശ്രീയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. തിരൂരിലാണ് 45 ഓളം എഡിഎസ് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് കുടുംബശ്രീയുടെ മറവിൽ 73 ലക്ഷം രൂപ തട്ടിയെടുത്തത്. വായ്പയെടുത്താണ് എഡിഎസ് തട്ടിപ്പ് നടത്തിയത്. വായ്പ തിരിച്ചടയ്ക്കാനുള്ള തുക അംഗങ്ങളിൽ നിന്ന് തട്ടിയെടുത്ത് തിരിമറി നടത്തി.…

51 പേര്‍ക്ക് എലിപ്പനി; വയനാട്‌ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം

കല്പറ്റ: വയനാട് ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. മക്കിയാട് പാലേരി കോളനിയിലെ 40 വയസുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഈ വർഷം എലിപ്പനി ബാധിച്ച് നാലുപേർ മരിച്ചു. 51 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.…