Month: June 2022

അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ; മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: ധനവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റർ വാഹനം 16.18 ലക്ഷം രൂപ മുടക്കി വാങ്ങാനാണ് അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനം വാങ്ങുന്നതിനെ…

മേല്‍ക്കൂരയും വാതിലും ഭിത്തിയുമില്ല, ഹോട്ടലിന് വാടക 26,000 രൂപ

സ്വിറ്റ്സർലന്റ് : മുറിയിൽ സ്വകാര്യത ലഭിക്കുന്നില്ല, രാത്രി മുഴുവൻ അരാജകത്വം, ഉറങ്ങാൻ കഴിയുന്നില്ല തുടങ്ങിയ അതിഥികളുടെ പരാതികൾ പരിഹരിക്കുന്നത് പലപ്പോഴും ഹോട്ടൽ അധികൃതർക്ക് വലിയ തലവേദനയാണ്. എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുന്ന ഒരു ഹോട്ടൽ ഉണ്ട്. കിടപ്പുമുറിയിൽ…

ഭൂരിപക്ഷം തെളിയിക്കണം; മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനാണ് ഗവർണറുടെ നിർദേശം. ഗുവാഹത്തിയിലെ വിമത ശിവസേന എംഎൽഎമാർ വ്യാഴാഴ്ച മുംബൈയിലേക്ക് എത്തുമെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ശിവസേനയുടെ 39 എംഎൽഎമാർ നിലവിലെ…

നടി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവ ദാതാവിന്റെ…

ഉദയ്പൂർ കൊലപാതകം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു

ഉദയ്പൂർ: സോഷ്യൽ മീഡിയയിലൂടെ നൂപുർ ശർമയെ പിന്തുണച്ചെന്നാരോപിച്ച് ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജി), സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അശോക് കുമാർ റാത്തോഡ്, ഇൻസ്പെക്ടർ…

മരിച്ചയാള്‍ക്കെതിരെ പൊലീസിന്റെ കുറ്റപത്രം; പിഴയടയ്ക്കാന്‍ നോട്ടീസ് നൽകി

കണ്ണൂർ : വാഹനാപകടത്തിൽ മരിച്ചയാൾക്കെതിരെ കണ്ണൂർ മയ്യിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ച സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയത്. മരിച്ചയാളുടെ പേരിൽ പിഴയടയ്ക്കാൻ കുടുംബാംഗങ്ങൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. മാർച്ച് എട്ടിനാണ് കണ്ണൂർ…

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിലെത്തി

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിലെത്തി. അദ്ദേഹം ഇന്ന് മുതൽ കേരളത്തിൽ പ്രചാരണം നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ…

കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 4,459 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. 4,459 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങളാണ് കൊവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. എറണാകുളത്ത് ഇന്ന് 1,161 കേസുകളാണ്…

മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദം; സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭയിൽ സ്വർണക്കടത്ത് സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശവിരുദ്ധ സ്വഭാവമുള്ള കേസിൽ ആരോപണവിധേയനായിട്ടും നിരവധി ചോദ്യങ്ങൾ ഉയരുകയും ചെയ്തിട്ടും മുഖ്യമന്ത്രി മറുപടി പറയാതിരുന്നത് സംശയാസ്പദമാണ്. സ്വപ്നയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ ഗൂഡാലോചനയുണ്ടെന്ന്…

സൂപ്പർ ഡീലക്സ് ബസുകൾ ഉപയോ​ഗിക്കാതെ നശിക്കുന്നില്ല; കെഎസ്ആർടിസി

കോട്ടയം : കോട്ടയം ഡിപ്പോയിലെ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസുകൾ ഉപയോഗിക്കാതെ നശിപ്പിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. വാരാന്ത്യത്തിലെ ബസുകളും രാത്രി സേവനത്തിനും ബജറ്റ് ടൂറിസത്തിനും ഉപയോഗിക്കേണ്ട അധിക സർവീസുകളും സ്പെയർ ബസുകളുമാണ് ഇവ. പകൽ സമയത്ത്…