Month: June 2022

മോഹൻ ബഗാൻ താരം തിരിയുടെ സർജറി വിജയകരം

എടികെ മോഹൻ ബഗാൻ താരം തിരിയുടെ സർജറി വിജയകരം. പരിക്ക് ഭേദമാക്കാൻ കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് താരം വിധേയനായിരുന്നു. താൻ ശരിയായ പാതയിലാണെന്നും ഇത് തന്റെ തിരിച്ചുവരവിന്റെ ആദ്യപടിയാണെന്നും തിരി സോഷ്യൽ മീഡിയയിൽ കുറിച്ചു. എഫ്എഫ്സി കപ്പിൽ ഗോകുലത്തെ നേരിടുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.…

ജി വി പ്രകാശ് ചിത്രം ‘അയ്ങ്കരൻ’ ഒടിടിയിൽ

ജി.വി പ്രകാശ് കുമാർ, മഹിമ നമ്പ്യാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, സംവിധായകൻ രവി അരസുവിന്റെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ അയ്ങ്കരൻ മെയ് 12 നാണ് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആഹാ തമിഴിൽ ആണ് ചിത്രം റിലീസ്…

കോവിഡ് കുതിപ്പിന് പിന്നിൽ ഒമിക്രോൺ; രാജ്യത്ത് ഇപ്പോഴുള്ളത് മൃദുതരംഗം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ പെട്ടെന്നുള്ള വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ. കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും, അവ ഗുരുതരമല്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാധ്യതയുണ്ടാവില്ലെന്നും വിദഗ്ധർ പറയുന്നു. അടുത്തിടെ വർധിച്ചുവരുന്ന കോവിഡ് കണക്കുകളിൽ ഭൂരിഭാഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചു…

‘വിജിലന്‍സ് ഡയറക്ടറും എഡിജിപിയും ഷാജ് കിരണിന്റെ വാട്‌സാപ്പിലൂടെ 56 തവണ വിളിച്ചു’

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. വിജിലൻസ് ഡയറക്ടർ എം.ആർ അജിത് കുമാറും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. തന്റെ ഫോണ്‍ മുഖ്യമന്ത്രിയുടെ നാവും…

സിദ്ദു മൂസവാലയുടെ കൊലപാതകം; 8 ഷാര്‍പ്പ് ഷൂട്ടര്‍മാരില്‍ ഒരാൾ അറസ്റ്റിൽ

അമൃത്‍സര്‍: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഭട്ടിൻഡ സ്വദേശിയായ ഹർക്കമൽ റാണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂസവാലയെ വെടിവച്ച എട്ട് ഷാർപ്പ് ഷൂട്ടർമാരിൽ ഒരാളാണ് റാണു എന്ന് വിശ്വസിക്കപ്പെടുന്നു. മൂസവാലയുടെ കൊലപാതകത്തിലെ പത്താമത്തെ…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തം

കണ്ണൂർ: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനകൾ മൂന്നാം ദിവസവും സമരത്തിൽ. കോൺഗ്രസ് പ്രവർത്തകർ വിവിധ കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തി. കണ്ണൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ…

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ്

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കെ വി തോമസ്. വികസന പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി. പദവികൾ നൽകണമോ വേണ്ടയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഇന്നലെ തിരുവനന്തപുരത്ത് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.…

ആംബര്‍ ഹേര്‍ഡിന്റെ 80 കോടി ജോണി ഡെപ്പ് നിരസിച്ചേക്കും

അമേരിക്ക: മാനനഷ്ടക്കേസ് സംബന്ധിച്ച് മുന്‍ഭാര്യ ആംബര്‍ ഹേർഡിൽ നിന്ന് ലഭിക്കേണ്ട തുക നടൻ ജോണി ഡെപ്പ് നിരസിച്ചേക്കുമെന്ന് അഭിഭാഷകന്‍. ഡെപ്പിന് ഇത്രയും തുക നൽകാൻ ആംബറിന് കഴിയില്ലെന്ന് ആംബറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഡെപ്പിന്റെ അഭിഭാഷകരിൽ ഒരാളായ ബെഞ്ചമിൻ ച്യൂ ഒരു…

‘സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നു’

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നതായി എച്ച്ആർഡിഎസ് വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാൽ പറഞ്ഞു. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എൻ.ജി.ഒയാണ് എച്ച്.ആർ.ഡി.എസ്. മുഖ്യമന്ത്രിയുടെയോ സ്വപ്നയുടെയോ…

വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ രാജ്‌കുമാർ ഇന്നു മുതൽ കൊച്ചി എ.സി.പി

എറണാകുളം: വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി രാജ് കുമാറിനെ എറണാകുളം എസിപിയായി നിയമിച്ചു. മികച്ച അന്വേഷണ ഉദ്യോഗസ്ഥനായ രാജ് കുമാറിന് കൊല്ലം ജില്ലാ പൊലീസ് മേധാവി അഭിനന്ദന സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. ക്രമസമാധാനം പൊതുവെ വെല്ലുവിളി നിറഞ്ഞ മേഖലയാണെങ്കിലും ആക്ഷേപങ്ങൾ…