Month: June 2022

സ്വപ്നയും ഷാജ് കിരണും തന്റെ പേര് പരാമർശിച്ചതിൽ പ്രതികരിച്ച് നികേഷ് കുമാര്‍

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും ഷാജ് കിരണും തന്റെ പേര് പരാമർശിച്ചതിൽ പ്രതികരിച്ച് റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എം.വി നികേഷ് കുമാർ. തനിക്കെതിരെ ഗൂഡാലോചന നടക്കുകയാണെന്നും തന്നെ കുടുക്കാനാണ് തന്റെ പേര് അഭിമുഖത്തിൽ പരാമർശിച്ചതെന്നും അദ്ദേഹം…

ചാനൽ റേറ്റിംഗിൽ ഏറ്റവും മുന്നിൽ ഏഷ്യാനെറ്റ്

ഏറ്റവും പുതിയ ചാനൽ റേറ്റിംഗ് കണക്കുകളിൽ, ഏഷ്യാനെറ്റ് മറ്റ് വിനോദ ചാനലുകളെ കടത്തിവെട്ടി. മെയ് 27 മുതൽ ജൂൺ 2 വരെയാണ് ഏഷ്യാനെറ്റ് പട്ടികയിൽ ഒന്നാമത്. ബാർക്ക് ഇന്ത്യ (ബ്രോകാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ബാർക്ക്…

പൃഥ്വിരാജ് നേടിയത് 48 കോടി; ബഡ്ജറ്റ് 250 കോടി

അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തിൽ അതൃപ്തി അറിയിച്ച് വിതരണക്കാർ. ജൂൺ മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. 250 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 48 കോടി രൂപ മാത്രമാണ് നേടിയത്. ചന്ദ്രപ്രകാശ്…

എംജി ബി എ റാങ്കിൽ കൗതുകം; ഒന്നും രണ്ടും റാങ്കുകൾ നേടി ഇരട്ട സഹോദരിമാർ

കോട്ടയം: എംജി സർവകലാശാലയുടെ ബി.എ (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ ടു ടീച്ചിംഗ്) പ്രോഗ്രാമിൽ ഒന്നും രണ്ടും റാങ്കുകൾ നേടി ഇരട്ട സഹോദരിമാർ. ഗവൺമെന്റ് കോളജിലെ വിദ്യാർഥികളും ഇരട്ട സഹോദരിമാരുമായ ആതിരയും അതുല്യയുമാണ് യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടിയത്.…

സ്വപ്ന സുരേഷിന്റെ വീടിനും ഓഫിസിനും കനത്ത സുരക്ഷ

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വീട്ടിലും ഓഫീസിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്വപ്നയുടെ ഫ്ലാറ്റിന് 24 മണിക്കൂറും പൊലീസ് കാവൽ നിൽക്കും. കഴിഞ്ഞ ദിവസങ്ങളിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്…

മങ്കിപോക്സ്; സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റൈൻ മാനദണ്ഡങ്ങളുമായി ദുബായ്

ദു​ബൈ: മങ്കിപോക്സ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കായി പുതിയ ക്വാറന്റൈൻ മാനദണ്ഡങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുമായി ഗൈഡ് ഡി. എച്ച്. എയെ പുറത്തിറക്കി. മങ്കി പോക്സ് ബാധിച്ച ഒരു വ്യക്തിയുമായോ മൃഗങ്ങളുമായോ ദീർഘകാല സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പുതിയ മാനദണ്ഡം…

ലഹരി ഉപയോഗിക്കില്ലെന്നു വിദ്യാർഥികൾ പ്രതിജ്‌ഞ ചെയ്യണമെന്ന് എക്സൈസ് മന്ത്രി

കൊച്ചി: പുകവലിക്കില്ല, മദ്യം ഉപയോഗിക്കില്ല എന്ന് ഓരോ വിദ്യാർഥിയും പ്രതിജ്ഞ ചെയ്യണമെന്ന് എക്സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ. അൽപാൽപമായി ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന തരത്തിൽ കലാലയങ്ങളിലും സ്കൂളുകളിലും വ്യാപകമായി ഒരുതരം പ്രചാരണം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇ ടി മുഹമ്മദ് ബഷീർ എംപിയെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു

ലക്‌നൗ: മുതിർന്ന മുസ്ലീം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീറിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. കാണ്‍പൂര്‍ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഇ ടി മുഹമ്മദ് ബഷീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പൊലീസ് തടഞ്ഞതിനെ തുടർന്ന് റോഡിൽ പ്രതിഷേധിച്ചിട്ടും…

“സ്വപ്നയുടെ മൊഴി കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാര്‍ത്താ പ്ലാന്റിംഗ്”

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മൊഴികൾ, കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാര്‍ത്താ പ്ലാന്റിംഗ് ആണെന്ന് മാധ്യമ പ്രവർത്തകനും കേരള സർവകലാശാല അസിസ്റ്റൻറ് പ്രൊഫസറുമായ അരുൺ കുമാർ. സ്വപ്ന സുരേഷിന്റെ മൊഴി യുക്തിയോ തുടർച്ചയോ തെളിവോ ഇല്ലാത്തതാണെന്ന് അരുൺ കുമാർ…

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ, നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി. ഹർജി തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. ഇതോടെ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച വരെ നീട്ടി. ഇത് രണ്ടാം തവണയാണ് വിജയ് ബാബുവിന്റെ…