Month: June 2022

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നൽകിയിട്ടും…

ട്വിറ്ററിന് അന്ത്യശാസനം; ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും

ന്യൂഡല്‍ഹി: ഐടി നിയമങ്ങൾ പാലിക്കാൻ കേന്ദ്ര സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. ജൂലൈ നാലിനകം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്ന നിലയിൽ ട്വിറ്ററിന് അതിന്റെ പരിരക്ഷ നഷ്ടപ്പെടുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐടി നിയമത്തിലെ സെക്ഷൻ 69…

മലേഷ്യ ഓപ്പണിൽ എച്ച്എസ് പ്രണോയിക്ക് വിജയത്തുടക്കം

ക്വാലലംപുർ: മലേഷ്യൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ദിനത്തിൽ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് മുന്നേറ്റം. മലേഷ്യയുടെ ഡാരെൻ ലിയുവിനെ 3 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ പ്രണോയ് കീഴടക്കി. സ്കോർ: 21-14, 17-21, 21-18. മത്സരം 62…

ഓസ്‌കാർ കമ്മിറ്റിയിലേക്ക് സൂര്യയ്ക്ക് ക്ഷണം;ക്ഷണം ലഭിച്ച ആദ്യ ദക്ഷിണേന്ത്യൻ താരം

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ക്ഷണിച്ച 397 കലാകാരൻമാരിൽ തമിഴ് നടനും നിർമ്മാതാവുമായ സൂര്യയും. ബോളിവുഡ് താരം കജോളിനും ക്ഷണം ഉണ്ട്. അവാർഡ് ഷോയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെടുന്ന ആദ്യ തമിഴ്/ദക്ഷിണേന്ത്യൻ നടനാണ് സൂര്യ. കമൽ ഹാസന്റെ വിക്രം…

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കൂടുന്നു

കൊച്ചി: കഴിഞ്ഞ 10 ദിവസത്തിനിടെ 83 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് 17 ഉം എറണാകുളത്ത് 15 ഉം കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ 9 ഉം ആണ് മരണ നിരക്ക്. ജൂണിൽ മാത്രം 150 ലധികം കൊവിഡ് മരണങ്ങളാണ്…

രാജ്യത്ത് 14,506 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു ; ടിപിആർ 3.35%

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 30 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ആകെ മരണം 5,25,077 ആയി. ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,34,33,345 ആണ്. ആകെ 4,33,659 പരിശോധനകളാണ് നടത്തിയത്. ഇന്ത്യ ഇതുവരെ…

സുബൈർ മുഹമ്മദിന് പിന്തുണയുമായി യുഎൻ

ന്യൂയോർക്ക്: എഴുതിയതും ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളുടെ പേരിൽ മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കരുതെന്നും യുഎൻ. ആൾട്ട് ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിന് മറുപടിയായി യുഎൻ പ്രസിഡന്റ് അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു. ഒരു തരത്തിലുമുള്ള പീഡനങ്ങൾക്കും വിധേയരാകാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ…

ഹോട്ടലുകളുടെ സുവർണ നഗരമായി ദുബായ്

ദുബായ്: ഹോട്ടലുകളുടെ സുവർണ നഗരമായി മാറി ദുബായ്. സന്ദർശകരെ വരവേൽക്കുന്നതിനായി എല്ലാ മാസവും 1,027 പുതിയ ഹോട്ടൽ മുറികൾ സജ്ജീകരിക്കുന്നുണ്ട്. ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണു വിനോദ സഞ്ചാര മേഖലയിലെ പ്രധാന കണ്ണിയായ ഹോട്ടൽ രംഗത്തും അനുബന്ധമായുമുള്ള ദുബായ് നഗരത്തിന്റെ…

ബിഎസ്എൻഎൽ ഐപിടിവി സേവനവുമായെത്തുന്നു

തൃശ്ശൂർ: ബിഎസ്എൻഎല്ലിന്റെ ഡിജിറ്റൽ സംവിധാനമായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ വിനോദ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തുന്നു. ഇതിന്റെ സേവനം ലഭിക്കുന്നതിന് സെറ്റ്-ടോപ്പ് ബോക്സ് ആവശ്യമില്ല. ആൻഡ്രോയിഡ് ടിവിയിൽ നേരിട്ടും,മറ്റ് ടെലിവിഷനുകളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയ്ഡ് ബോക്സ്, ആമസോൺ ഫയർസ്റ്റിക്ക് എന്നിവ ഉപയോഗിച്ചും…

ശ്രീലങ്കയില്‍ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനമില്ല

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക സ്വകാര്യ വാഹനങ്ങൾക്ക് പെട്രോളും ഡീസലും നൽകുന്നത് നിർത്തിവെച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. അവശ്യ സർവീസുകൾ നടത്തുന്ന വാഹനങ്ങൾക്ക് മാത്രമായി ഇന്ധന വിതരണം പരിമിതപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ബസുകൾ, ട്രെയിനുകൾ, ആംബുലൻസുകൾ, മരുന്നുകളും ഭക്ഷ്യവസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങൾ…