Month: June 2022

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് 13000 വോട്ടുമൂല്യം കുറവ്

ന്യൂഡല്‍ഹി: ജനപ്രതിനിധി സഭയിലെ നിലവിലെ അംഗബലം കണക്കിലെടുക്കുമ്പോൾ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ എൻഡിഎയ്ക്ക് 13,000 വോട്ടുമൂല്യം കുറവുണ്ട്.വൈ.എസ്.ആർ. കോൺഗ്രസും (43,000 വോട്ടുകൾ) ബിജു ജനതാദളും (31,000 വോട്ടുകൾ) ഈ കുറവ് നികത്തുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷത്തുളള കൂടുതൽ പ്രാദേശിക പാർട്ടികളുമായി എൻഡിഎ…

ലോക സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ പണമില്ല; സഹായം തേടി മലയാളി കായിക താരം

കോഴിക്കോട് : അർജന്റീനയിൽ നടക്കുന്ന ലോക സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പണമില്ലാത്തതിനാൽ സാമ്പത്തിക സഹായം തേടി മലയാളി കായികതാരം. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ബിരുദ വിദ്യാർത്ഥിനിയായ വിസ്മയ വിനോദ് രാജ്യത്തിന് അഭിമാനമായി മാറാൻ സാമ്പത്തിക സഹായം കാത്തിരിക്കുകയാണ്. വിസ്മയ ആറ് തവണ…

പാകിസ്ഥാൻ സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു

പാകിസ്ഥാൻ : ധനക്കമ്മി നിയന്ത്രിക്കുന്നതിനായി പാകിസ്ഥാൻ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ബജറ്റ് പ്രമേയം അവതരിപ്പിക്കുന്നതിനിടെ സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ച് പാക് ധനമന്ത്രി മിഫ്ത ഇസ്മായിൽ വിശദീകരിച്ചു. സമ്പന്നരുടെ മേൽ കൂടുതൽ നികുതി ചുമത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. പുതിയ കാറുകൾ വാങ്ങുന്നതിൽ…

ആഭ്യന്തര ഹജജ് പാക്കേജിന്റെ നിരക്ക് കുറച്ചു

ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ നിരക്കിൽ മാറ്റം വരുത്തി. സൗദി ഹജ്ജ്- ഉംറ മന്ത്രാലയമാണ് നിരക്ക് കുറച്ചുകൊണ്ട് ഭേദഗതി വരുത്തിയത്. ആഭ്യന്തര തീർത്ഥാടകർക്കായി മൂന്ന് പാക്കേജുകൾ ഉണ്ട്. ഈ പാക്കേജുകളുടെയെല്ലാം വിലയിൽ കുറവുണ്ടാകും. ആദ്യ പാക്കേജിന് മുമ്പ്‌ പ്രഖ്യാപിച്ച നിരക്കുകൾ ഇപ്പോൾ…

യുഎന്‍ ലോക ടൂറിസം സംഘടനയില്‍ നിന്നും റഷ്യ പുറത്തേക്ക്

റഷ്യ: ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടനയിൽ നിന്ന് റഷ്യ പിൻമാറി. യുക്രൈൻ അധിനിവേശത്തിന്റെ പേരിൽ ഏപ്രിലിൽ ലോക ടൂറിസം ഓർഗനൈസേഷൻ റഷ്യയെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയിൽ നിന്ന് പിൻമാറുന്നതായി റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയിൽ…

വാട്സ്ആപ്പിലെ പുതിയ ഫീച്ചർ;ഗ്രൂപ്പുകളിൽ 512 പേരെ ചേർക്കാം

മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഗ്രൂപ്പുകളിൽ 512 പേരെ ചേർക്കാൻ കഴിയുന്ന സവിശേഷതയാണ് യൂസർമാർക്കായി നൽകിത്തുടങ്ങിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താൽ സേവനം ഉപയോഗിച്ച് തുടങ്ങാം.

വിജയം തുടരാൻ ഉറപ്പിച്ച് ഇന്ത്യ; ടീം ഇന്ന് അഫ്ഗാനിസ്ഥനെ നേരിടും

കൊൽക്കത്ത : ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് കൊൽക്കത്തയിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ കംബോഡിയയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കംബോഡിയയെ തോൽപ്പിച്ചത്.…

ശ്വസിക്കുന്ന വാക്സിനുകൾ;കോവിഡ് -19ന് മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നു

ശ്വസിക്കുന്ന വാക്സിനുകൾ കോവിഡ് -19ന് മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്ന് പഠനം. ശ്വസിക്കുന്ന എയറോസോൾ വാക്സിനുകൾ നേസൽ സ്പ്രേകളേക്കാൾ മികച്ച സംരക്ഷണവും ശക്തമായ പ്രതിരോധശേഷിയും നൽകുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജസ്ഥാനിൽ 3 സീറ്റിലും വിജയിച്ച് കോൺഗ്രസ്; അടിതെറ്റി ബിജെപി

രാജസ്ഥാൻ : രാജ്യസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങിയ രാജസ്ഥാനിൽ മൂന്ന് സീറ്റുകളിൽ കോൺഗ്രസ്‌ വിജയിച്ചു. രൺദീപ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവരാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. ഘനശ്യാം തിവാരിയാണ് വിജയിച്ചത്. ബിജെപി പിന്തുണച്ച…

സിദ്ദു മൂസെവാലയുടെ കൊലപാതകം; ആറ് പ്രതികളെ തിരിച്ചറിഞ്ഞു

ഡൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ്‌ നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ തിരിച്ചറിഞ്ഞു. ഡൽഹി പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. കൊലപാതകം ആസൂത്രിതവും ക്രൂരവുമാണെന്ന് സ്പെഷ്യൽ സെല്ലിലെ സ്പെഷ്യൽ…