Month: June 2022

വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോട്ടയം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങൾക്കിടെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പിപ്പിടി കാണിച്ചാലോന്നും ഏശില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് കേസ് പരാമർശിക്കാതെയാണ് കോട്ടയത്ത് കെജിഒഎ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരോക്ഷ പ്രതികരണം. ഭയപ്പെടുത്താനുള്ള ശ്രമം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.…

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിന് വിശദീകരണവുമായി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികൾ വിറ്റഴിക്കുന്നത് അവയെ നശിപ്പിക്കാനല്ല, ശക്തിപ്പെടുത്താനാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രൊഫഷണൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഇവയെ കാര്യക്ഷമമായ സ്ഥാപനങ്ങളാക്കി മാറ്റാനാണ് ഓഹരി വിറ്റഴിക്കലെന്ന് ധനമന്ത്രി പറഞ്ഞു. 1994 നും 2004 നും ഇടയിൽ അത്തരം ഓഹരി…

വിജിലൻസ് മേധാവിയെ മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി കോടിയേരി

തിരുവനന്തപുരം: ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് മേധാവി എഡിജിപി എം.ആർ അജിത് കുമാറിനെ, തൽസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണങ്ങളിൽ അന്വേഷണം വേണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും, കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി കൈകാര്യം ചെയ്യുമെന്നും…

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്…

രാജ്യത്തെ കോവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 8000 പേർക്ക് രോഗം

ന്യുഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8329 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 10 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. രോഗമുക്തി നിരക്ക് 98.69 ശതമാനമായി ആയി കുറഞ്ഞു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ…

ഓണക്കാലം കീര്‍ത്തി നിര്‍മ്മലിനോടൊപ്പം

കൊച്ചി: മലയാളികൾക്ക് സുപരിചിതവും എന്നാൽ ഇപ്പോൾ ലഭ്യമല്ലാത്തതുമായ ക്രാന്തി അരി കേരള വിപണിയിൽ വീണ്ടും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കീർത്തി നിർമ്മൽ. ഓണക്കാലത്തിന് മുന്നോടിയായി 25,000 ടൺ നെല്ലാണ് കീർത്തി നിർമ്മൽ കേരളത്തിലേക്ക് എത്തിക്കുന്നത്. 2,500 ടൺ ആദ്യ ലോഡ് ട്രെയിൻ മാർഗം…

ദുബായിൽ ടൂറിസ്റ്റുകളുടെ വരവിൽ മൂന്നിരട്ടി വർധ‌നവ്

ദുബായ്: കൊവിഡ് സാഹചര്യം മാറിയതോടെ ദുബായ് ടൂറിസം വലിയ കുതിപ്പാണ് കൈവരിച്ചിരിക്കുന്നത്. ഈ വർഷം കഴിഞ്ഞ നാലു മാസത്തിനിടെ ഇന്ത്യക്കാർ ഉൾപ്പെടെ സന്ദർശകരുടെ എണ്ണം 51 ലക്ഷമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി വർധന രേഖപ്പെടുത്തി. ഹോട്ടൽ താമസക്കാരുടെ…

എന്തും വിളിച്ചുപറയാമെന്നു കരുതരുത്: മുഖ്യമന്ത്രി

കോട്ടയം: തന്നെ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾക്ക് എന്തും വിളിച്ചു പറയാൻ കഴിയുമെന്ന് കരുതരുത്.ഏത് കൊലകൊമ്പൻ ആണെങ്കിലും അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമോ എന്ന് നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. അതിനുള്ള സമയം…

യുപി യിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഉത്തർപ്രദേശ് : പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ഉത്തർപ്രദേശിൽ പൊലീസ് നടപടി സ്വീകരിച്ചു. ആറ് ജില്ലകളിൽ നിന്നായി ഇതുവരെ 227 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ ജുമാ നമസ്കാരത്തിനു ശേഷമാണ് സംസ്ഥാനത്ത്…

യുനെസ്‌കോയുടെ സാഹിത്യനഗരപദവി നേടിയെടുക്കാന്‍ തയ്യാറായി കോഴിക്കോട്

കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗര പദവി കൈവരിക്കാൻ തയ്യാറായി കോഴിക്കോട്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച നടത്തി. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത ഘട്ടത്തിൽ ലിറ്ററേച്ചർ ശൃംഖലയിലെ പ്രാഗ് സർവകലാശാല പ്രതിനിധികളുമായി ഓൺലൈൻ…