Month: June 2022

ഗാന്ധി കുടുംബത്തിന് ഇഡി നോട്ടീസ്; കേരളത്തില്‍ തിങ്കളാഴ്ച ഇഡി ഓഫീസ് മാര്‍ച്ച്

കൊച്ചി: സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് നൽകിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിങ്കളാഴ്ച കേരളത്തിലെ ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസ് ഫയൽ ചെയ്ത് കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തെയും നിരന്തരം…

ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്ന

കെ.ടി ജലീലിനെതിരെ മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ടെന്നും, കെ.ടി. ജലീൽ ചെയ്ത കുറ്റങ്ങളെക്കുറിച്ചാണ് മൊഴി നൽകിയതെന്നും സ്വപ്‌ന സുരേഷ്. കെ.ടി ജലീലിനെതിരായ രഹസ്യമൊഴിയിൽ നൽകിയ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അഡ്വക്കേറ്റ് കൃഷ്ണരാജിനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു…

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷ വർധിപ്പിച്ചതിൽ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ഇഡി നോട്ടീസ് നല്‍കുകയുണ്ടായി. എന്നാൽ ഇവിടത്തെ യു.ഡി.എഫുകാർക്ക്, പ്രത്യേകിച്ച് കോൺഗ്രസുകാർക്ക് സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദിച്ചാൽ അത്തരമൊരു സംഭവം ഉണ്ടോ…

യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് തുടർപഠനം വാഗ്ദാനം ചെയ്ത് റഷ്യ

തിരുവനന്തപുരം: യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസം. ഇവർക്ക് റഷ്യയിൽ പഠിക്കാൻ അവസരം നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഷങ്ങൾ നഷ്ടപ്പെടാതെ…

‘മുഖ്യന് വാര്‍ത്താസമ്മേളനം വിളിച്ച് സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ പറയാൻ ധൈര്യമുണ്ടോ’

കോഴിക്കോട്: തനിക്ക് ആരെയും ഭയമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്, കുറച്ച് പോലീസുകാരെ തന്റെ മുന്നിൽ നിർത്തിയാണെന്ന് കെ. മുരളീധരന്‍ എം.പി. വാര്‍ത്താസമ്മേളനം വിളിച്ച് പാർട്ടി സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ പറയാൻ ധൈര്യമുണ്ടോയെന്നും മുരളീധരൻ ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. വിരട്ട് എന്നോട്…

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നു: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആക്രമണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനാലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു. സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് ആരോപിച്ച് അപകടം സൃഷ്ടിക്കാനാണ് നീക്കം. വിമോചന സമരത്തിന്റെ മാതൃകയിൽ സമരം ചെയ്യാനാണ് പ്രതിപക്ഷം…

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ടോസ് നേടിയത് ആരെന്നറിയാം

കട്ടക്ക്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഉടൻ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ അതേ ടീമിനെയാണ് ഇന്ത്യ കളത്തിലിറക്കുക. രണ്ട് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റന്‍ ഡി കോക്ക്…

പ്രശസ്ത ചലച്ചിത്ര-നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര-നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു. അദ്ദേഹത്തിന് 76 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രൊഫഷണൽ നാടകങ്ങളിലൂടെ പ്രശസ്തനാണ് ഫിലിപ്പ്. കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി നാടകങ്ങളിലെ പ്രധാന നടനായിരുന്നു ഫിലിപ്പ്. അതിനുശേഷമാണ് അദ്ദേഹം സിനിമയിലേക്ക്…

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം; യു.പിയിൽ ബുൾഡോസർ ആക്രമണം തുടരുന്നു

ലഖ്‌നൗ: യു.പിയിൽ ബുൾഡോസർ ആക്രമണം രണ്ടാം ദിവസവും നിർബാധം തുടരുകയാണ്. ബി.ജെ.പി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകൾ യോഗി സർക്കാരിന്റെ ബുൾഡോസറുകൾ തകർത്തു. കാന്‍പൂരിലും പ്രയാഗ്‌രാജിലും ആക്രമണം തുടരുകയാണ്. പ്രാദേശിക രാഷ്ട്രീയ നേതാവായ ജാവേദ് അഹമ്മദിന്റെ…

‘കറുത്ത വസ്ത്രങ്ങളും മാസ്കുകളും നിരോധിച്ച ദിവസം ജനാധിപത്യത്തിന്റെ കറുത്ത ദിനം’

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രങ്ങൾക്കും മാസ്കുകൾക്കും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതികരിച്ച് പ്രമുഖർ. കറുത്ത വസ്ത്രങ്ങളും മാസ്കുകളും നിരോധിച്ച ദിവസം ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോൺഗ്രസ്സ് നേതാവ് ശശി തരൂർ…