Month: June 2022

മാധ്യമപ്രവർത്തകരുടെ മാസ്ക് അഴിപ്പിച്ച സംഭവം; പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ

മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ മാസ്ക് അഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ഏത് തരം മാസ്ക് ധരിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്ന് യൂണിയൻ പ്രതികരിച്ചു. മാസ്ക് നീക്കം ചെയ്തത് മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും നടപടിയെടുക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. “പ്രവർത്തിക്കുന്ന മാധ്യമ…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് ബിജെപി

ന്യൂഡല്‍ഹി: അടുത്ത പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ച് ബിജെപി. പ്രതിപക്ഷവുമായി ചർച്ച നടത്താൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും പാർട്ടി ചുമതലപ്പെടുത്തി. എൻഡിഎയിലെ ബിജെപി ഇതര പാർട്ടികൾ, യുപിഎ, മറ്റ് പ്രാദേശിക പാർട്ടികൾ, സ്വതന്ത്ര…

മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് രൂപത അധ്യക്ഷൻ

കോഴിക്കോട്: മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് രൂപതാധ്യക്ഷൻ വർഗീസ് ചക്കാലക്കൽ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നതിന്റെ, ഏറ്റവും നല്ല ഉദാഹരണമാണ് പിണറായി വിജയൻ എന്നും, മികച്ച വികസന കാഴ്ചപ്പാടാണ് മുഖ്യമന്ത്രിക്കുളളതെന്നും ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു. ആത്മനിയന്ത്രണവും പ്രവർത്തനശേഷിയുമുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം…

‘ഏത് അന്വേഷണ ഏജൻസിയെ വിളിച്ചാലും ടെൻഷനില്ല’

സ്വപ്ന സുരേഷിന്റെ അഭിഭാഷകന് മറുപടിയുമായി കെ ടി ജലീൽ. ഏത് അന്വേഷണ ഏജൻസിയെ വിളിച്ചാലും ടെൻഷനില്ലെന്നും, തെറ്റൊന്നും ചെയ്യാത്തവർ ഭയപ്പെടേണ്ട കാര്യമില്ലെന്നും കെ.ടി ജലീൽ പറഞ്ഞു. സ്വപ്നയുടെ വക്കീലിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേടില്ല. പഴയ ആരോപണങ്ങൾ തീർത്തിട്ട് പോരെ…

രണ്ടാം ടി20; ദക്ഷിണാഫ്രിക്കയ്ക്ക്  ജയിക്കാന്‍ വേണ്ടത് 149 റണ്‍സ്  

കട്ടക്ക്: ഇന്ത്യൻ ബാറ്റിംഗ് നിരയെ ഇടം വലം തിരിയാൻ അനുവദിക്കാതെ ദക്ഷിണാഫ്രിക്കൻ ബോളർമാർ. രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 149 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ടോസ് നേടിയ…

പൊലീസ് ജീപ്പിൽ ടോറസ് ലോറിയിടിച്ച് പൊലീസുകാർക്ക് പരിക്കേറ്റു

ബാലരാമപുരം: പ്രതികളെ പിടികൂടാൻ പോകുകയായിരുന്ന പൊലീസ് ജീപ്പിൽ, ടോറസ് ലോറിയിടിച്ച് പൊലീസുകാർക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2.30ന് തിരുവനന്തപുരം ബാലരാമപുരം കൊടിനട ജംഗ്ഷനിൽ ആയിരുന്നു സംഭവം. പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നിന്ന് വെള്ളറടയിലേക്ക് പോകുകയായിരുന്ന പൊലീസ് ജീപ്പിൽ, തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന…

പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തൃശൂർ: തൃശൂരിൽ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വീഴ്ചയുണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി യൂസഫിന്റെ (46)…

പവന്‍ കല്യാണ രാഷ്ട്രീയത്തിലേക്ക്; ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചേക്കും

ഹൈദരാബാദ്: തെലുങ്ക് നടൻ പവൻ കല്യാണ്‍ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു. രാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജനസേന നേതാവായ പവന്‍ കല്യാണിന്റെ തീരുമാനം.. ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്നാണ് പവൻ കല്യാണ്‍ പറയുന്നത്. ഈ…

ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം നേടി വിക്ടര്‍ അക്‌സെല്‍സെന്‍

ഇന്തോനേഷ്യ: ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം നേടി, ലോക ഒന്നാംനമ്പര്‍ താരമായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെന്‍. പുരുഷ വിഭാഗം ഫൈനലില്‍ തായ്‌വാന്റെ ചോ ടിയന്‍ ചെന്നിനെയാണ് അക്‌സെല്‍സെന്‍ പരാജയപ്പെടുത്തിയത്. മത്സരം 41 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. നേരിട്ടുള്ള ഗെയിമുകളിലാണ് അദ്ദേഹം വിജയിച്ചത്.…

ഗാന്ധി കുടുംബത്തിന് ഇ.ഡി സമന്‍സ്; പ്രതികരിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും ഇഡി സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മോദി സർക്കാരിനെതിരെ ജനരോഷം ഉണ്ടാകുമ്പോഴോ, ഭരണപരമായ പ്രതിസന്ധി നേരിടുമ്പോഴോ രാഷ്ട്രീയ നേട്ടത്തിനായി ഈ…