Month: June 2022

രണ്ടാം ടി20-യിലും ഇന്ത്യക്ക് തോല്‍വി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ 148 റൺസ് വിജയലക്ഷ്യം, ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 10 പന്തും 4 വിക്കറ്റും ബാക്കിനിൽക്കെ ആണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലെന്നപോലെ രണ്ടാം ടി20യിലും…

സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകൾ സ്മാർട്ടാകുന്നു; പദ്ധതിയുടെ പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകൾ കൂടുതൽ സ്മാർട്ടാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകൾ ഇ-ഓഫീസുകളാക്കി മാറ്റുന്ന പ്രഖ്യാപനം ഇന്നുണ്ടാകും. 41 ഡിഇഒ ഓഫീസുകൾ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകൾ, സംസ്ഥാനത്തെ എഡി ഓഫീസുകൾ, പരീക്ഷാ ഭവൻ, ടെക്സ്റ്റ്…

നൂറനാട് എസ്.ഐയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു നാട്ടുകാരൻ

ആലപ്പുഴ: നൂറനാട് എസ്.ഐയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു നാട്ടുകാരൻ. നൂറനാട് സ്വദേശി സുഗതൻ, ജീപ്പിൽ നിന്നിറങ്ങിയപ്പോഴാണ് എസ്.ഐ അരുൺ കുമാറിനെ വെട്ടിയത്. സ്റ്റേഷനിൽ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയ സുഗതൻ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനിൽ വച്ച് സുഗതൻ അപമര്യാദയായി പെരുമാറിയെന്ന് എസ്.ഐ പറഞ്ഞു. സഹോദരനെതിരെ…

പുതിയ വ്യാപാര ഇടനാഴി; റഷ്യൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ എത്തിക്കാമെന്ന് ഇറാൻ

ടെഹ്‌റാൻ: പുതിയ വ്യാപാര ഇടനാഴിയിലൂടെ റഷ്യൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാമെന്ന് ഇറാൻ. 41 ടൺ ഭാരമുള്ള ലാമിനേറ്റ് ചെയ്ത തടി ഷീറ്റുകളുടെ കണ്ടെയ്നറുകളാണ് ഇന്ത്യയിലേക്ക് ആദ്യം കയറ്റി അയച്ചത്. സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസ് ഗ്രൂപ്പാണ്…

‘ഇസ്ലാമോഫോബിക് പരാമർശത്തിൽ പ്രധാനമന്ത്രി മൗനം വെടിയണം’

ദില്ലി: ഇസ്ലാമോഫോബിക് പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ശശി തരൂർ. സമയം അതിക്രമിച്ചു, പ്രതികരിക്കാൻ ഇനിയും വൈകരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിക വിരുദ്ധ പരാമർശങ്ങളും രാജ്യത്തുടനീളം വർദ്ധിച്ചുവരികയാണെന്നും തരൂർ ആരോപിച്ചു. മോദിയുടെ നിശബ്ദത ചിലർക്ക് എന്തും…

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം: പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ്

കുവൈത്ത് സിറ്റി: പ്രവാചകനെതിരായ ബി.ജെ.പി നേതാവിന്റെ പരാമർശത്തിനെതിരെ, കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഒരു കൂട്ടം പ്രവാസികൾ ഫഹാഹീൽ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ…

പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുറന്ന കത്തെഴുതി എം എ ബേബി

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ, പ്രതിപക്ഷ നേതാവ് വിഡി സതീശന് ഫേസ്ബുക്കിൽ തുറന്ന കത്തെഴുതി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേരളത്തിലെ കോൺഗ്രസിനെ ആർ.എസ്.എസിന്റെ ചട്ടുകം ആക്കരുതെന്നും ആർ.എസ്.എസിന്റെ കളിപ്പാവയായ യുവതിയുടെ ആരോപണങ്ങൾ അംഗീകരിക്കരുതെന്നും ബേബി പറഞ്ഞു. ആർ.എസ്.എസുമായി…

പ്രവാചക നിന്ദ; കോഴിക്കോട് ട്രെയിൻ ഉപരോധിച്ച്‌ ഫ്രറ്റേണിറ്റി പ്രവർത്തകർ

കോഴിക്കോട്: കോഴിക്കോട് ഫ്രറ്റേണിറ്റി പ്രവർത്തകർ ട്രെയിൻ ഉപരോധിച്ചു. പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ട്രെയിൻ തടഞ്ഞത്. പ്രവാചക നിന്ദയ്ക്ക് ബി.ജെ.പി നേതാക്കളായ നൂപുർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധം; വിദ്യാര്‍ത്ഥിനി നേതാവിന്റെ വീട് പൊളിച്ചു നീക്കി

ഉത്തർപ്രദേശ്: പ്രവാചക നിന്ദയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തെ തുടർന്ന് വിദ്യാർത്ഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീട് പൊളിച്ച് അധികൃതര്‍. പ്രയാഗ് രാജ് പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദ് അഫ്രീന്റെ പിതാവാണ്. അഫ്രീൻ ഫാത്തിമയുടെ വീട് അനധികൃതമായി നിർമ്മിച്ചതിനാണ്…

സംസ്ഥാനത്ത് 1995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,995 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് (571). തിരുവനന്തപുരത്ത് 336 പേർക്കും കോട്ടയത്ത് 201 പേർക്കും രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 12,007 പേരാണ്…