Month: June 2022

പ്രതിപക്ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു

ദില്ലി: പ്രതിപക്ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. ഒരു വശത്ത് പ്രമുഖ നേതാക്കളെ കാണാൻ മമത ബാനർജി ഇറങ്ങിയതിന് പിന്നാലെ കോൺഗ്രസ് ക്യാമ്പും സജീവമാകുന്നു. ശത്രുക്കളെപ്പോലും കൂടെ കൂട്ടാനാണ് തീരുമാനം. എന്നാൽ ഭൂരിഭാഗം പേരും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കാത്തവരാണ്. കഴിഞ്ഞ ദിവസത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ്…

സബ നഖ്‌വിക്കെതിരെ കേസ്; പ്രതിഷേധിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ന്യൂദല്‍ഹി: മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സബ നഖ്വിക്കെതിരെ കേസെടുത്ത ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും (പിസിഐ) ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സും (ഐഡബ്ൽയുപിസി). സബയ്ക്കെതിരായ കേസ് ചെയ്യാത്ത കുറ്റത്തിനാണെന്നും പ്രസ് ക്ലബ് ചൂണ്ടിക്കാട്ടി. പൊലീസ് നടപടി ആശങ്കാജനകമാണെന്ന് ഇന്ത്യൻ…

മധു വധക്കേസ്; വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് ഹർജി നൽകും

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം, കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്, ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്നാണ് ആവശ്യം. മധുവിന്റെ അമ്മയാകും ഹൈക്കോടതിയിൽ ഹർജി നൽകുക. ഏറെ വിവാദങ്ങൾക്ക്…

സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരാം: തമിഴ്‌നാട് ഗവർണർ

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എൻ രവിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം. സനാതന ധർമ്മം ഉയർത്തിപ്പിടിക്കാൻ അക്രമത്തിന്റെ പാത പിന്തുടരുന്നതിൽ തെറ്റില്ലെന്ന ഗവർണറുടെ പ്രസ്താവനയ്ക്കെതിരെ ഡി.എം.കെയും സഖ്യകക്ഷികളും രംഗത്തെത്തി. സനാതന ധർമ്മമല്ല, ഭരണഘടനയാണ് ഇന്ത്യയെ ഭരിക്കുന്നതെന്ന് ഡി.എം.കെ നേതാവ് ടി.ആർ ബാലു പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും പുറത്തും മത്സ്യബന്ധനം നിരോധിച്ചു. മൺസൂൺ കാറ്റും…

ഡൽഹി വെന്തുരുകുന്ന; 16 വരെ കൊടും ചൂട് തുടരും

ഡൽഹി: ഡൽഹി നഗരത്തിന് ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ഉടനടി ശമനമില്ല. ഈ മാസം 16 വരെ അതികഠിനമായ ചൂട് തുടരുമെന്നും മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഈ മാസം 2 മുതലുള്ള ഉഷ്ണതരംഗം തുടരുമെന്നാണ് വിലയിരുത്തൽ.…

മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ല

കണ്ണൂർ: കണ്ണൂരിൽ കറുപ്പിന് നിരോധനമില്ല. കറുത്ത വസ്ത്രങ്ങൾക്കും മാസ്കുകൾക്കും നിരോധനമില്ലെന്ന് പോലീസ് പറഞ്ഞു. കനത്ത സുരക്ഷയാണ് ഇന്നും മുഖ്യമന്ത്രിക്ക് ഒരുക്കുന്നത്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരിലെ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുമ്പോൾ പൊതുജനങ്ങളുടെ കറുത്ത മാസ്ക് നീക്കം ചെയ്യില്ലെന്നും,…

ചെള്ള് പനി മരണം; ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ചെള്ള് പനി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പും വെറ്ററിനറി വകുപ്പും സംയുക്തമായി പരിശോധന നടത്തും. ഈ മാസം ഇതുവരെ 15 പേർക്കാണ് സംസ്ഥാനത്ത് പനി…

പരിസ്ഥിതി ലോല മേഖല വിധി; കോഴിക്കോട് മലയോര മേഖലകളിലെ ഇന്ന് ഹർത്താൽ

കോഴിക്കോട്: സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പൂർണമായി 12 പഞ്ചായത്തുകളിലും ഭാഗികമായി…

സ്വർണ്ണക്കടത്ത് വിവാദം, പ്രതിരോധം ശക്തമാക്കും; നാളെ ഇടത് മുന്നണി യോഗം

സ്വർണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് എൽ.ഡി.എഫ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ജനകീയ പ്രചാരണം നടത്താനാണ് നീക്കം. നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. ഈ മാസം 24 മുതൽ 26 വരെ നേതൃയോഗങ്ങൾ നടക്കും.…