Month: June 2022

നിലത്തുമുട്ടുന്ന നീണ്ട കൊമ്പുകൾ; അഴകുള്ള കൊമ്പൻ ‘ഭോഗേശ്വര’ ചരിഞ്ഞു

കബനി : കബനി വനത്തിന്റെ തലയെടുപ്പുള്ള കൊമ്പനാന ഭോഗേശ്വര ചരിഞ്ഞു. 70 വയസുള്ള ആനയുടെ ജഡം കഴിഞ്ഞ ദിവസമാണ് നാഗളം വനമേഖലയിൽ കണ്ടെത്തിയത്. നിലത്ത് പതിക്കുന്ന നീണ്ടതും വളഞ്ഞതുമായ കൊമ്പുകളായിരുന്നു ഈ ആനയുടെ പ്രത്യേകത. ഏഷ്യയിലെ ആനകളിൽ ഏറ്റവും നീളമുള്ള കൊമ്പ്…

യാത്രക്കാരുടെ ലഗേജുകൾക്ക് കേടുപാടുകൾ വന്നാൽ വിമാന കമ്പനികൾക്ക് പിഴ; സൗദി

റിയാദ് : യാത്രക്കാരുടെ ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ, ചെയ്താൽ വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ . യാത്രക്കാർക്ക് നഷ്ടപരിഹാരമായി 6000 റിയാൽ വരെ നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി. കുറഞ്ഞ നഷ്ടപരിഹാരം…

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം; തളിപ്പറമ്പിൽ ലാത്തിചാർജ്

കണ്ണൂർ: കരിമ്പത്തെ കില സെന്ററിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ നേരിട്ട പൊലീസ് ലാത്തിച്ചാർജ് നടത്തി. ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാന പാതയിലാണ് സംഭവം. കിലയുടെ ഉദ്ഘാടന വേദിയിൽ നിന്ന് 200…

കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് സ്വപ്ന സുരേഷ്

കൊച്ചി : മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമപരമായി നൽകിയ രഹസ്യമൊഴിയുടെ പേരിലാണ് തെരുവിൽ വെല്ലുവിളിക്കുന്നത്. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചതായി സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എം ആർ അജിത് കുമാർ ഏജന്റിനെ പോലെയാണ് പ്രവർത്തിച്ചതെന്നും അഭിഭാഷകൻ…

ദിലീപിനെ വിദഗ്ധമായി കുരുക്കൊരുക്കാന്‍ ഒരുങ്ങി പൊലീസ്

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം തുടരന്വേഷണം ഊർജിതമാക്കി. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകളും തുടരന്വേഷണത്തിനായി പരിഗണിക്കും. കൊലപാതക ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെയും മറ്റ് പ്രതികളുടെയും ആറ്…

കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചനെ മോചിപ്പിക്കാൻ ഗവർണറുടെ തീരുമാനം

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചു. ഇയാൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മണിച്ചന്റെ 22 വർഷം ശിക്ഷ പൂർത്തിയായി.

‘കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ല’ ; മുഖ്യമന്ത്രി

കണ്ണൂര്‍: ആരുടെയും വഴി മുടക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കറുത്ത വസ്ത്രങ്ങൾക്കും മാസ്കുകൾക്കും നിരോധനമില്ല. നിങ്ങളുടെ പ്രിയപ്പെട്ട നിറത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാം. ഒരു കൂട്ടം ആളുകൾ വഴി തടയുകയാണെന്ന വ്യാജപ്രചാരണം നടത്തുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം…

ഗുരുതര ആരോപണം ഉണ്ടായിട്ടും ഇഡി മുഖ്യമന്ത്രിക്കെതിരെ കേസെടുത്തില്ല; വി ഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ഇഡി കേസെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ട്. സംഘപരിവാറിന് ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്യുന്നതെന്നും കേന്ദ്ര…

സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ ബിജെപി; പ്രതികരണവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വപ്ന സുരേഷിന്റെ ഏറ്റവും പുതിയ ആരോപണത്തിന് പിന്നിൽ ബിജെപിയാണെന്ന് പകൽ പോലെ വ്യക്തമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.…

പ്രസിഡൻഷ്യൽ പാലസിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ

അബുദാബി: അബുദാബിയിലെ ഖസർ അൽ വതൻ എന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസിൽ അപൂർവ കൈയെഴുത്തുപ്രതികളുടെ പ്രദർശനം ആരംഭിച്ചു. പതിമൂന്നാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും യൂറോപ്യൻ പണ്ഡിതൻമാർ എഴുതിയ കൈയെഴുത്തുപ്രതികളാണ് പ്രദർശനത്തിലുള്ളത്. പ്രാചീന കാലത്തെ അറബികളുടെ സംസ്കാരം, സംഗീതം, വൈദ്യശാസ്ത്രം, സാഹിത്യം എന്നിവയുടെ ഉളളറകളിലേക്ക്…