Month: June 2022

‘ജനങ്ങളോടുള്ള വെല്ലുവിളി’; പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഇന്ന് സംഭവിച്ചത്…

തെരുവിലിറങ്ങി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; കെപിസിസി ഓഫീസിനുനേരെ കല്ലേറ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്നു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായി. ഓഫീസ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ വരുത്തുകയും ഫ്ലെക്സുകൾ തകർക്കുകയും ചെയ്തു.…

‘മുഖ്യമന്ത്രിയുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കേണ്ടിവരും’; സിപിഎം

തിരുവനന്തപുരം: സുരക്ഷാ സന്നാഹമില്ലാത്ത വിമാനത്തിൽ ഉൾപ്പെടെ ആക്രമണം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെയുള്ള സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിക്ഷേധം കനക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന…

സൗദിയിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പിൻവലിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണ്ണമായും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യവും തുടർ നടപടികളും, കോവിഡ് -19 നെ നേരിടുന്നതിൽ ആരോഗ്യ മന്ത്രാലയം കൈവരിച്ച നിരവധി നേട്ടങ്ങളും, കോവിഡിനെ നേരിടാൻ ആവശ്യമായ…

ഷാജ് കിരണിനും സ്വപ്‌ന സുരേഷിനുമെതിരെ നിയമ നടപടിയുമായി ബിലീവേഴ്സ് ചര്‍ച്ച്

തിരുവല്ല: ഷാജ് കിരണിനും സ്വപ്ന സുരേഷിനുമെതിരെ ബിലീവേഴ്സ് ചർച്ച് നിയമനടപടി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെയും കോടിയേരി ബാലകൃഷ്ണൻറെയും ഇടനിലക്കാരായാണ് ബിലീവേഴ്സ് ചർച്ച് പ്രവർത്തിക്കുന്നതെന്ന് സ്വപ്ന പുറത്തുവിട്ട ഷാജ് കിരണിൻറെ ശബ്ദരേഖയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ ബിലീവേഴ്സ് ചർച്ച് ഹർജി…

വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവർ സി.ഐ.എസ്.എഫ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്തു. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ പൊലീസ് കേസെടുക്കും. ഏത് വകുപ്പാണ് ചുമത്തേണ്ടതെന്ന് നിയമ പരിശോധന നടത്തും. ഇവരെ വലിയതുറ പൊലീസിൻ കൈമാറും. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ…

16 വര്‍ഷം, 25 കിരീടങ്ങള്‍, അഞ്ച് ചാംപ്യന്‍സ് ട്രോഫി; മാര്‍സെലോ പടിയിറങ്ങി

മാഡ്രിഡ്: ബ്രസീലിൻറെ മാഴ്സലോ റയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങി. നീണ്ട 16 വർഷമായി ക്ലബ്ബിൻറെ നിർണായക സാന്നിധ്യമായി കളത്തിലിറങ്ങിയ മാഴ്സലോയ്ക്ക് ക്ലബ്ബ് ഉചിതമായ വിടവാങ്ങൽ നൽകി. റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ ഉൾപ്പെടെ 25 കിരീട വിജയങ്ങളുടെ ഭാഗമായാണ് ബ്രസീലിയൻ…

മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളിലും പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളിലും പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ സമരക്കാരെ തള്ളിമാറ്റി.

നാസയുടെ ആസ്ട്ര റോക്കറ്റ് വിക്ഷേപണം പരാജയം; രണ്ട് കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ നഷ്ടമായി 

വാഷിങ്ടണ്‍: ഓരോ മണിക്കൂറിലും ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ രൂപീകരണത്തെയും വികാസത്തെയും കുറിച്ചുള്ള വിവരങ്ങൾ പഠിക്കാൻ രൂപകൽപ്പന ചെയ്ത രണ്ട് കൃത്രിമ ഉപഗ്രഹങ്ങൾ നാസയ്ക്ക് നഷ്ടപ്പെട്ടു. വിക്ഷേപണത്തിന് ഉപയോഗിച്ച ആസ്ട്ര റോക്കറ്റ് വിക്ഷേപണത്തിനിടെ തകരാറിലായതാണ് കാരണം. വിക്ഷേപണ വാഹനം 0010 (എൽവി0010) എന്ന് പേരിട്ടിരിക്കുന്ന…

പുതിയ കളിയുമായി സ്‌ക്വിഡ് ഗെയിം രണ്ടാം സീസണ്‍ ഉടൻ

ലോകമെമ്പാടുമുള്ള സിരീസ് ആരാധകര്‍ ഏറെ കാത്തിരുന്ന സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണ്‍ എത്തുന്നു. 9 എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു റിലീസ് ചെയ്തത്. നെറ്റ്ഫ്‌ലിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട  സീരീസുകളില്‍ ഒന്നാണ് സ്‌ക്വിഡ് ഗെയിം