Month: June 2022

ചെറിയ കളിയല്ല; ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണാവകാശം ബിസിസിഐ വിറ്റത് റെക്കോർഡ് വിലയിൽ

ന്യൂഡൽഹി: റിപ്പോർട്ടുകൾ പ്രകാരം ഡിസ്നി സ്റ്റാർ (സ്റ്റാർ സ്പോർട്സ്) അടുത്ത അഞ്ച് വർഷത്തെ ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷൻ അവകാശം സ്വന്തമാക്കി. റിലയൻസിന്റെ വയാകോം 18 (വൂട്ട് ആപ്പ്) ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് അവകാശവും സ്വന്തമാക്കി. രണ്ട് ദിവസത്തെ ലേലത്തിൽ 44,075 കോടി…

ഭക്ഷ്യസുരക്ഷയില്‍ നമ്പര്‍ വണ്‍ തമിഴ്‌നാട്; ആറാം സ്ഥാനത്തേക്ക്‌ കേരളം

ന്യൂഡല്‍ഹി: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ തമിഴ്നാട് ഒന്നാമത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് 2021-22 ലെ പട്ടിക പുറത്തുവിട്ടിരുന്നു. ഏറ്റവും വലിയ 17 സംസ്ഥാനങ്ങളുടെ പട്ടികയിൽ 100 ൽ 82 പോയിന്റും തമിഴ്നാട് നേടി.…

പെറുവിനെ തകര്‍ത്തു; ഓസ്‌ട്രേലിയ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും (0-0) സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ 5-4നു വിജയിച്ചു. എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ മാറ്റ് റയാനു പകരക്കാരനായി ഇറങ്ങിയ ഗോൾകീപ്പർ ആൻഡ്രൂ റെഡ്മെയ്ൻ ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ ഹീറോയായി.…

എക്‌സ്‌പ്ലോറര്‍ ബൈ പറഞ്ഞു; 27 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നു

വാഷിങ്ടണ്‍: ആദ്യകാല ഇൻറർനെറ്റ് ബ്രൗസറുകളിലൊന്നായ ഇന്റർനെറ്റ് എക്സ്പ്ലോറർ ഇനി ഓർമ്മകളിൽ. ബ്രൗസറിന്റെ 27 വർഷത്തെ സേവനം അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1995 ൽ മൈക്രോസോഫ്റ്റ് വിൻഡോസ് 95ന്റെ ഒരു അധിക സവിശേഷതയായി ഇൻറർനെറ്റ് എക്സ്പ്ലോറർ അവതരിപ്പിച്ചു. പിന്നീട് അത് സൗജന്യമായി…

‘വാശി’ യുടെ ട്രെയ്‌ലർ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും

 ടോവിനോ തോമസ് നായകനാകുന്ന ‘വാശി’ എന്ന ചിത്രം ജൂൺ 17ന് പ്രദർശനത്തിനെത്തും. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കീർത്തി മരക്കാർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. രേവതി…

കലാപ ആഹ്വാനശ്രമം; സ്വപ്‌ന സുരേഷനെതിരെ കസബ പൊലീസ് കേസെടുത്തു

കസബ : സ്വപ്ന സുരേഷിനെതിരെ കസബ പൊലീസ് കേസെടുത്തു. കലാപ ആഹ്വാനശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് സിപി പ്രമോദിന്റെ പരാതിയിലാണ് നടപടി. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , ഐടി 65 എന്നീ വകുപ്പുകൾ പ്രകാരമാണ് പാലക്കാട് കസബ പൊലീസ്…

നാനോ ടെക്നോളജി; ടി പ്രദീപിന് 2 കോടിയുടെ അന്താരാഷ്ട്ര ജലപുരസ്‌കാരം

ചെന്നൈ: പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര ജല പുരസ്‌കാരത്തിന് ടി പ്രദീപ് അര്‍ഹനായി. മദ്രാസ് ഐഐടിയിലെ പ്രൊഫസർ ടി പ്രദീപിന് 266,000 ഡോളർ സമ്മാനത്തുക അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ 12ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.…

സുശാന്ത് വിട പറഞ്ഞിട്ട് രണ്ട് വർഷം

മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ രണ്ടാം ചരമവാർഷികമാണ് ഇന്ന്. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുകയാണ്. ബിഹാർ സ്റ്റേറ്റ് ഹാൻഡ്ലൂം കോർപ്പറേഷനിലെ ടെക്നിക്കൽ ഓഫീസറായ കൃഷ്ണ കുമാർ സിങ്ങിന്റെയും ഭാര്യ ഉഷ സിങ്ങിന്റെയും…

ഡല്‍ഹിയിലെ ഇഡി ഓഫിസിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ അനുഗമിക്കും

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന ഇന്നും പ്രതിഷേധം നടത്താനാണ് കോൺഗ്രസ്‌ തീരുമാനം. എഐസിസി ഓഫീസിൽ നിന്ന് ഇഡി ഓഫീസിലേക്ക് നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിക്കും. ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കാൻ പ്രവർത്തകരുടെ (കോൺഗ്രസ്) നേതൃത്വത്തിൽ ഡൽഹിയിൽ മാർച്ച് സംഘടിപ്പിക്കും.…

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; വാദം ഇന്നും തുടരും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. നടിയെ…