Month: June 2022

നടിയെ ആക്രമിച്ച കേസ്; ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് പിൻമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് പിൻമാറി. മെമ്മറി കാർഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നിന്നാണ് ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് പിൻമാറിയത്. ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരെ അതിജീവിത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിൻമാറ്റം. കേസ് ജില്ലാ…

പ്രവാചക നിന്ദ; ഇന്ത്യൻ വെബ്സൈറ്റുകൾ ആക്രമിച്ച് മലേഷ്യൻ ഹാക്കർ ഗ്രൂപ്പ്

ഡൽഹി: സസ്പെൻഷനിലായ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ, ഇന്ത്യക്കെതിരെ സൈബർ ആക്രമണം. മലേഷ്യ ആസ്ഥാനമായുള്ള ഹാക്കർമാരുടെ സംഘം ഇന്ത്യൻ സർക്കാരിന്റെ വിവിധ വെബ്സൈറ്റുകൾ തുടർച്ചയായി ഹാക്ക് ചെയ്യുന്നു. ഡ്രാഗൺഫോഴ്സ് എന്ന ഹാക്കർമാരുടെ സംഘമാണ് ഇതിന് പിന്നിൽ. വിവാദ…

പ്രതിപക്ഷ സമരം, സര്‍ക്കാര്‍ നേരിടുന്ന രീതി ഗവര്‍ണര്‍ നിരീക്ഷിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ പ്രതിഷേധങ്ങളെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരീക്ഷിക്കുന്നു. രഹസ്യാന്വേഷണ വീഴ്ചയുണ്ടായെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. കോൺഗ്രസും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുമ്പോൾ പൊലീസ് കാഴ്ചക്കാരായി മാറിനിൽക്കുന്നതായും പരാതിയുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ഡിജിപിയോട് നേരിട്ട്…

ഇഡിക്കെതിരായ പ്രതിഷേധത്തിൽ പി ചിദംബരത്തിന് പോലീസ് മർദ്ദനമേറ്റു

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ ഡൽഹി പോലീസ് മർദ്ദിച്ചു. ആക്രമണത്തിൽ ചിദംബരത്തിന്റെ വാരിയെല്ല് ഒടിഞ്ഞതായി കോൺഗ്രസ് ആരോപിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധത്തിനിടെയാണ് മർദ്ദനമേറ്റത്.…

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകനെ സസ്പെൻഡു ചെയ്തു

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. എയ്ഡഡ് സ്കൂളായ മട്ടന്നൂർ യു.പി.എ.സിയിലെ അധ്യാപകൻ ഫർസീൻ മജീദിനെയാണ് സസ്പെൻഡ് ചെയ്തത്. ഫർസീനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകിയിരുന്നു.…

തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ല. പാർട്ടി പരിപാടിയായതിനാൽ പ്രവേശനം ഉണ്ടാകില്ലെന്ന് അക്കാദമി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് മാധ്യമപ്രവർത്തകരെ ഗേറ്റിനു പുറത്ത് പോലീസ് തടഞ്ഞു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഹാളിന് പുറത്ത്…

രക്തദാനദൗത്യവുമായി നടൻ കമൽഹാസൻ; രക്തം ദാനംചെയ്യാൻ കമൽസ് ബ്ലഡ് കമ്യൂൺ

ചെന്നൈ: നടൻ കമൽഹാസൻ രക്തദാന ദൗത്യവുമായി രംഗത്ത്. ആവശ്യമുള്ളവർക്ക് വേഗത്തിൽ രക്തം ദാനം ചെയ്യാൻ ബ്ലഡ് കമ്യൂൺ എന്ന സംരംഭത്തിന് കമൽ തുടക്കമിട്ടു. ചെന്നൈ ആൽവാർപേട്ടിലെ മക്കൾ നീതി മയ്യം ഓഫീസിൽ നടന്ന ചടങ്ങ് നടൻ ഉദ്ഘാടനം ചെയ്തു. ലോക രക്തദാന…

എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ശക്തം; ജെബി മേത്തര്‍ എംപിയെ വലിച്ചിഴച്ചു

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകും. ഇ.ഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഇപ്പോഴും എ.ഐ.സി.സി പരിസരത്ത് പ്രതിഷേധിക്കുകയാണ്. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി…

സ്വപ്നയുടെ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഗൂഢാലോചനക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഹർജിയിൽ, കേരള ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിനു നിലനിൽപ്പില്ലെന്നു…

ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന് രാത്രി 7 മുതൽ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ഓരോ മത്സരവും കഴിയുന്തോറും ഇന്ത്യൻ ക്യാപ്റ്റൻ റിഷഭ് പന്തിനു തലവേദന കൂടുകയാണ്. ആദ്യ കളിയിൽ ബൗളിംഗ് നിര പരാജയപ്പെട്ടതും ഫീൽഡിംഗ് മോശമായതുമാണ് പ്രശ്നം. രണ്ടാം മത്സരത്തിൽ സ്പിന്നർമാരുടെ പ്രകടനവും ബാറ്റിംഗിലെ പോരായ്മകളുമായിരുന്നു. ഇതിനിടയിൽ സ്വന്തം ബാറ്റിംഗിനെക്കുറിച്ചും…