Month: June 2022

സെക്കൻഡിൽ 1,752 ഡോളർ ലാഭമുണ്ടാക്കി ആപ്പിൾ

സെക്കൻഡിൽ 1,752 ഡോളർ ലാഭമുണ്ടാക്കി ആപ്പിൾ. സിലിക്കന്‍ വാലിയിലെ ടെക്നോളജി കമ്പനികളുടെ പണം സമ്പാദനക്കണക്കുകൾ പുറത്ത് വന്നു. ആപ്പിൾ ഒന്നാം സ്ഥാനത്തും മൈക്രോസോഫ്റ്റും ഗൂഗിളും തൊട്ടുപിന്നിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് കമ്പനികളും സെക്കൻഡിൽ 1,000 ഡോളറോ അതിൽ കൂടുതലോ സമ്പാദിക്കുന്നുണ്ട്. ആപ്പിളിന്റെ…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. ഫലവും അന്നുതന്നെ പ്രഖ്യാപിക്കും. ജൂലൈ 5ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്.

പി.സി. ജോര്‍ജിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

ജനപക്ഷം നേതാവ് പി.സി. ജോർജിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. ജോർജിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് കെ.ടി ജലീൽ കന്റോൺമെന്റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ആദ്യം കന്റോൺമെന്റ്…

സ്വപ്‌നയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി

സ്വപ്ന സുരേഷിന് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സുരക്ഷ ആവശ്യമുള്ളവർ സംസ്ഥാന പൊലീസിനെ ആണ് സമീപിക്കുകയെന്നും ഇഡി എറണാകുളം ജില്ലാ കോടതിയെ രേഖാമൂലം അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ഒരു ഏജൻസി മാത്രമാണ്. ഏജൻസിക്ക് സുരക്ഷ…

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ്; യു.എന്നിനെതിരെ ഇന്ത്യ

ന്യൂദല്‍ഹി: ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ.യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടന്നും ഇന്ത്യ പറഞ്ഞു. ടീസ്റ്റ സെതൽവാദിനും മറ്റ് രണ്ട് പേർക്കുമെതിരായ നിയമനടപടിയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പങ്കുവച്ച കുറിപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.…

ആസാമിന് കൈത്താങ്ങായി ആമിർ ഖാൻ; 25 ലക്ഷം സംഭാവന നൽകി

ആസാം ചരിത്രത്തിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുമ്പോൾ, തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ലാൽ സിംഗ് ഛദ്ദ’യുടെ റിലീസിനായി കാത്തിരിക്കുന്ന ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അടുത്തിടെ ആസാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ആസാം മുഖ്യമന്ത്രി ഹിമന്ത…

കെ.സുധാകരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ സ്വാഗതം ചെയ്യാൻ ഒരു ഇടത് നേതാക്കളും എത്തിയില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രി പി. രാജീവ് യശ്വന്ത് സിൻഹയെ നേരിൽ…

അഗ്നിപഥിനെ അനുകൂലിച്ച് മനീഷ് തിവാരി; തള്ളി കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് എംപി മനീഷ് തിവാരി അഗ്നിപഥിനെ പിന്തുണച്ച് ലേഖനവുമായി രംഗത്തെത്തി. അതേസമയം, മനീഷ് തിവാരിയുടെ വിലയിരുത്തലുകൾ തികച്ചും വ്യക്തിപരമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇത് രണ്ടാം തവണയാണ് മനീഷ് തിവാരി അഗ്നിപഥിനെ പിന്തുണച്ച് രംഗത്ത് വരുന്നത്. മനീഷ് എഴുതിയ ലേഖനം അനുസരിച്ച്,…

ബൈജൂസിന് കീഴിലുള്ള വൈറ്റ്ഹാറ്റ് ജൂനിയർ 300 ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി: ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ വൈറ്റ്ഹാറ്റ് ജൂനിയർ, ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ 300 ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്നാണ് കമ്പനിയുടെ വിശദീകരണം. ഏപ്രിൽ-മെയ് മാസങ്ങളിൽ ആയിരത്തിലധികം ജീവനക്കാർ ഓഫീസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതിനെ…

‘പക’ ഒടിടി റിലീസിന് ഒരുങ്ങുന്നു; സോണി ലിവിൽ റിലീസ് ചെയ്യും

നവാഗത സംവിധായകൻ നിതിൻ ലൂക്കോസിന്റെ ‘പക’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ജൂലൈ 7 ന് സോണി ലിവിൽ റിലീസ് ചെയ്യും. സോണി ലിവിന്റെ യൂട്യൂബ് ചാനലിൽ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ…