Month: June 2022

ചെന്നൈയിന് പുതിയ പരിശീലകൻ; തൊമസ് ബർഡറികിനെ നിയമിച്ചു

ഐഎസ്എല്ലിൽ മുൻനിരയിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്ന ചെന്നൈയിന് പുതിയ പരിശീലകൻ. ജർമൻ താരം തോമസ് ബാർഡെറിക്കാണ് ചെന്നൈയിൻ എഫ്സിയെ ഇനി പരിശീലിപ്പിക്കുക. അൽബേനിയൻ ക്ലബ്ബായ വ്ലാസ്നിയയിലാണ് തോമസ് അവസാനമായി പരിശീലകനായത്. നേരത്തെ ജർമ്മനിയിലെയും മാസിഡോണിയയിലെയും ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിനായി എട്ട്…

‘വിമാനത്തിനുള്ളിൽ പ്രതിരോധിച്ചതാണ്, വിമാനക്കമ്പനി തന്നോട് നന്ദി പറയണം’

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ അക്രമം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ, പ്രതിരോധിക്കുകയായിരുന്നെന്നും അതിന് വിമാനക്കമ്പനി നന്ദി പറയണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഒരു വെടിവെപ്പുമുണ്ടാക്കിയുള്ള സംഘര്‍ഷമാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചവർ മദ്യപിച്ചിരുന്നുവെന്ന പ്രസ്താവനയും ജയരാജൻ…

മുഖ്യമന്ത്രിക്കെതിരെ വീണ്ടും കരിങ്കൊടി; 4 പേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മറ്റൊരു കരിങ്കൊടി പ്രതിഷേധം. ഇ.എം.എസ് അക്കാദമിയിൽ സി.പി.എം നവകേരള സദസ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ, പേയാട് ഭാഗത്തുവച്ച് യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വിളപ്പിൽശാല ജംഗ്ഷനിൽ മുഖ്യമന്ത്രി മടങ്ങുമ്പോൾ യൂത്ത്…

ഏഷ്യ കപ്പിലേക്ക് തുടർച്ചയായ രണ്ടാം തവണയും യോഗ്യത നേടി ഇന്ത്യ

2023 എഎഫ്സി ഏഷ്യൻ കപ്പിലേക്ക്, തുടർച്ചയായ രണ്ടാം തവണയും യോഗ്യത നേടി ഇന്ത്യ. ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ പലസ്തീൻ 4-0 ന് ഫിലിപ്പീൻസിനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ യോഗ്യത നേടിയത്. നേരത്തെ യോഗ്യതാ മത്സരത്തിൽ കാംബോഡിയെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

ലോകകപ്പ് സമയത്ത് ഖത്തർ വഴിയുള്ള വിമാന യാത്രക്കാർ 70 ലക്ഷം കടന്നേക്കും

ദോഹ: ഫിഫ ലോകകപ്പ് സമയത്ത് ഖത്തർ വിമാനത്താവളങ്ങൾ വഴി കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 7 ദശലക്ഷത്തിലധികം ആകുമെന്ന് റിപ്പോർട്ട്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് നടക്കുക. നവംബർ-ഡിസംബർ മാസങ്ങളിൽ രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ എണ്ണം, രാജ്യം…

പോസ്റ്റ്‌മോർട്ടം ചെയ്യാതെ വിട്ടുനൽകിയ സംഭവം; ഡോക്ടർക്ക് സസ്പെൻഷൻ

തൃശൂർ: അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം, പോസ്റ്റ്മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ശേഷം തിരികെ വാങ്ങിയ സംഭവത്തിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. ഓർത്തോ യൂണിറ്റ് മേധാവി ഡോ.പി.ജെ ജേക്കബിനെ ആണ് സസ്പെൻഡ് ചെയ്തത്. വീഴ്ച…

‘തല്ലുമാല’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘തല്ലുമാല’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 12 ആണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുക ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്. മുഹ്സിൻ പരാരി, അഷ്റഫ്…

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ ചേംബറിൽ പ്രഖ്യാപനമുണ്ടാകും. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഫലം ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഫലം keralaresults.nic.in, keralapareekshabhavan.in വെബ്സൈറ്റുകളിൽ ലഭ്യമാകും.

ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി റഷ്യ

ദില്ലി: ഇറാഖ് കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്ന്. സൗദി അറേബ്യയെ പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തെത്തിയത്. ഉക്രൈൻ യുദ്ധത്തിനുശേഷം ക്രൂഡ് ഓയിൽ വിലയിൽ റഷ്യ പ്രഖ്യാപിച്ച വൻ വിലക്കുറവ് ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെയാണ് റഷ്യയിൽ നിന്നുള്ള…

രാജ്യത്ത് ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രം

ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ രാജ്യത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മന്ത്രാലയങ്ങളും വകുപ്പുകളും ഇത് ഒരു ദൗത്യമായി പരിഗണിച്ച് നിയമനം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ…