Month: June 2022

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ജീവനക്കാരുടെ പ്രകടനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജോലിസമയത്ത് ജീവനക്കാരുടെ വൻ പ്രകടനം. മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കാനുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പ്രകടനം 15 മിനിറ്റോളം നീണ്ടുനിന്നു. 300 ലധികം ജീവനക്കാർ പ്രകടനത്തിൽ പങ്കെടുത്തു.…

ആയുധങ്ങളുമായി എത്തി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിൽ കടന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിൻറെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കടന്നു. ഡി.വൈ.എഫ്.ഐ മാര്‍ച്ചിനിടെയാണ് വൻ സുരക്ഷാവീഴ്ചയുണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർ ആയുധങ്ങളുമായി കൊല്ലുമെന്ന്‌ പറഞ്ഞാണ് കടന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു. അതിക്രമിച്ചു കടന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക്…

ചാർലി 777 കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി

ബംഗലൂരു: അടുത്തിടെ പുറത്തിറങ്ങിയ ചാർലി 777 എന്ന സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. രക്ഷിത് ഷെട്ടിയുടെ ചാർലി 777 ഒരു മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. ഒരു മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ബന്ധം വളരെ…

പോലീസ് സാന്നിദ്ധ്യത്തില്‍ പ്രതിഷേധം നടത്തിയതില്‍ ക്ഷുഭിതനായി മുഹമ്മദ് ഷിയാസ്

എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ അർദ്ധരാത്രി 12 മണിക്ക് പോലീസ് സാന്നിദ്ധ്യത്തില്‍ പ്രതിഷേധം നടത്തിയതില്‍ ക്ഷുഭിതനായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഷിയാസ് പോലീസിനെ തെമ്മാടികൾ എന്ന് വിളിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സുരക്ഷ ആവശ്യപ്പെടുന്നതിൽ അർത്ഥമില്ലെന്നും അർദ്ധരാത്രിയിൽ പ്രതിഷേധിക്കാനെത്തിയവർ…

‘വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ കുട്ടികൾക്കും പാരമ്പര്യ സ്വത്തിന് അവകാശം’

ന്യൂദല്‍ഹി: വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ കുട്ടികൾക്കും പാരമ്പര്യ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി . ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിക്കുകയാണെങ്കിൽ, അവരെ വിവാഹിതരായി കണക്കാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം…

ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്; മാധ്യമങ്ങളെ വിലക്കി കേന്ദ്രം

ഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്രം. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ, ഇത്തരം പ്ലാറ്റ്ഫോമുകളുടെ പരസ്യം ചെയ്യുന്നതിൽ നിന്ന് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചു. വിവിധ മാധ്യമങ്ങളിൽ ഓൺലൈൻ വാതുവെപ്പ് വെബ്സൈറ്റുകൾ / പ്ലാറ്റ്ഫോമുകൾ എന്നിവയുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം.…

‘വിമാനത്തിനുള്ളിൽ നടന്നത് സുധാകരൻ മോഡൽ ഗുണ്ടായിസം’

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ, കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് പി. ജയരാജൻ. ഇന്നലെ വിമാനത്തിനുള്ളിൽ നടന്നത് സുധാകരൻ മോഡൽ ഗുണ്ടായിസമാണെന്നും അദ്ദേഹം വിമർശിച്ചു. സുധാകരന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള…

സില്‍വര്‍ലൈന്‍ കേന്ദ്ര അംഗീകാരത്തോടെ മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ആര് എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്…

സൈന്യത്തിൽ 4 വർഷത്തേക്ക് സന്നദ്ധസേവനം; ‘അഗ്നിപഥ്’ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: യുവാക്കൾക്ക് സൈന്യത്തിൽ 4 വർഷത്തേക്ക് സന്നദ്ധസേവനം അനുഷ്ഠിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 17.5 നും 21 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഹ്രസ്വകാല നിയമനം. അവർ ‘അഗ്നീവർ’ എന്ന് അറിയപ്പെടും. ഈ വർഷം 46,000 പേരെ നിയമിക്കും.…

‘മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കുന്നത് നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനൽ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ സമരം ചെയ്ത അധ്യാപകൻ ഫാർസിൻ മജീദിനെതിരായ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബൽറാം. നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലാണ് മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കാന്‍ വരുന്നതെന്ന് വി.ടി ബൽറാം തുറന്നുപറഞ്ഞു. അധ്യാപകനെതിരെ അടിയന്തര അന്വേഷണം…