Month: June 2022

ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഹോങ്കോങ്ങിനെ തോൽപ്പിച്ചു. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് ഇന്ത്യ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും അന്‍വര്‍ അലിയുമാണ് ആദ്യ പകുതിയിൽ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മന്‍വീര്‍ സിങ്ങും ഇഷാൻ പണ്ഡിതയുമാണ് ഗോൾ നേടിയത്.…

കുഴല്‍ക്കിണറില്‍ 104 മണിക്കൂര്‍; ഭിന്നശേഷിക്കാരനായ 10 വയസുകാരനെ പുറത്തെത്തിച്ചു

ചമ്പ: ഛത്തീസ്ഗഢിലെ ചമ്പ ജില്ലയിൽ 80 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 104 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. 500 ഓളം പേർ 4 ദിവസം പരിശ്രമിച്ചാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ജൂൺ 10നാണ് ഭിന്നശേഷിക്കാരനായ രാഹുൽ സാഹു കുഴൽക്കിണറിൽ…

“രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണം”

തിരുവനന്തപുരം: വികസനം അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിൻറെ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം തടസ്സപ്പെടുത്താനുള്ള രാഷ്ട്രീയ സമരങ്ങളുടെ മുന്നിൽ നിശബ്ദരാകരുതെന്നും ഇത്തരം രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.എം.എസ് അക്കാദമിയിൽ നടന്ന നവകേരളം സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

“പ്രതിപക്ഷ നേതാവിനെ വിരട്ടാന്‍ ഗുണ്ടകളെ വിട്ട ആദ്യ മുഖ്യമന്ത്രി”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഗുണ്ടകളെ അയച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി.ഡി സതീശൻ ആരോപിച്ചു. ഇത്തരത്തിൽ വിരട്ടാന്‍ നോക്കേണ്ട. മുഖ്യമന്ത്രിയേ മാത്രമെ വിരളൂ. ഞങ്ങള്‍…

ഇ.പി ജയരാജനെതിരെയും ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തേക്കും

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും, അവരെ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും, നിയമപ്രകാരം ഒരേ കുറ്റം തന്നെയാണ് ചെയ്തതെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധർ പറയുന്നു. പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസിന് ഇ.പി ജയരാജനെതിരെയും…

“വിവാഹിതരാവാത്ത മാതാപിതാക്കളുടെ മക്കൾക്ക് സ്വത്തിന് അവകാശമുണ്ട്”

ന്യുഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചവരുടെ മക്കൾക്കും, സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ച സ്ത്രീപുരുഷൻമാരെ, ഭാര്യാഭർത്താക്കൻമാരായി കണക്കാക്കാമെന്നും, പാരമ്പര്യ സ്വത്തവകാശത്തിനുള്ള മക്കളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോഴിക്കോട് സ്വദേശി കെ ഇ…

പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിലെ ജനങ്ങൾക്ക് റഷ്യൻ പാസ്പോർട്ട് വിതരണം ചെയ്യുന്നു

മെക്സിക്കോ: റഷ്യ പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിലുള്ളവർക്ക് റഷ്യ പാസ്പോർട്ട് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. 23 കെർസൺ നിവാസികൾക്ക് ശനിയാഴ്ച റഷ്യൻ പാസ്പോർട്ട് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രസിഡൻറ് വ്ളാഡിമിർ പുടിൻ സമാനമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ…

കേരളത്തിൽ ഇന്ന് 3488 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്കാണ് കോവിഡ് ബാധിച്ചത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത് എറണാകുളത്താണ്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ്…

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ മാർച്ച് 27 വരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷയിൽ കോടതി…

ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: ആവശ്യത്തിന് ടിക്കറ്റ് ഉണ്ടായിട്ടും വിമാനം നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് നിയമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയത്. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചയുണ്ടായെന്നും കണ്ടെത്തി.…