Month: June 2022

തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. കൂടാതെ അബുദാബിയിലേക്കും ദമ്മാമിലേക്കും ഇൻഡിഗോ വിമാന സർവീസുകൾ ആരംഭിക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ജൂണ് 15 മുതൽ തിരുവനന്തപുരം-അബുദാബി സർവീസ് ആരംഭിക്കും.…

തിരിച്ചുവരവ് ഗംഭീരമാക്കി നീരജ് ചോപ്ര; ദേശീയ റെക്കോഡ് തിരുത്തി താരം

ടോക്കിയോ ഒളിമ്പിക്സിന് മാസങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തി ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ഫിൻലൻഡിൽ നടന്ന പാവോ നൂർമി ഗെയിംസിൽ ജാവലിനിൽ 89.30 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടിയ നീരജ് സ്വന്തം ദേശീയ…

രാഹുൽ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തേക്കുമെന്ന്. അതേസമയം സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാലാണ് രാഹുലിനെ വേട്ടയാടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയെ ജയിലിലടച്ച് ഭയപ്പെടുത്തരുതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പറഞ്ഞു. എത്ര അടിച്ചമർത്താൻ…

വിമ്പിൾഡനിൽ കളിക്കാൻ സെറീന; ഒരു വർഷം ഇടവേള, 40–ാം വയസ്സിൽ തിരിച്ചുവരവ്

ലണ്ടൻ: വിമ്പിൾഡൻ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ താരം സെറീന വില്യംസിന് വൈൽഡ് കാർഡ് പ്രവേശനം. ഇതോടെ, പരിക്കിനെ തുടർന്ന് ഒരു വർഷത്തിലേറെയായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന 40കാരിയായ സെറീനയുടെ മടങ്ങിവരവിന് സെന്റർ കോർട്ട് വേദിയാവും. ചാമ്പ്യൻഷിപ്പ് 27ന് ആരംഭിക്കും.

മങ്കിപോക്‌സ് ആരോഗ്യ അടിയന്തരാവസ്ഥയോ? തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടന

ജനീവ: മങ്കിപോക്സ് വ്യാപകമായി പടരുന്ന അവസ്ഥയിൽ ആശങ്കയുണ്ട്. മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമോ എന്ന കാര്യം ലോകാരോഗ്യ സംഘടന പരിഗണിക്കുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ലോകാരോഗ്യ സംഘടന യോഗം ചേരും. ഇതിനായി ജൂൺ 23നാണ് ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരുക.…

ചെള്ളുപനിക്കെതിരേ ജാഗ്രത വേണം; മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ചെള്ളുപനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. എലി, പെരുച്ചാഴി, അണ്ണാൻ, മുയൽ തുടങ്ങിയ ജീവികളിൽ ഈ രോഗത്തിൻ്റെ അണുക്കൾ കാണപ്പെടുന്നു. ചെറുപ്രാണികളുടെ ചിഗാർ മൈറ്റു എന്ന ലാർവ കടിക്കുകയും രോഗം മനുഷ്യരിലേക്ക് പകരുകയുമാണ് ചെയ്യുന്നത്. രോഗാണുക്കളെ വഹിക്കുന്ന…

രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയ്‌ലർ പുറത്ത്

ആലിയ ഭട്ടിൻറെയും രൺബീർ കപൂറിൻറെയും ചിത്രം ബ്രഹ്മാസ്ത്രയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒരു ദൃശ്യ വിസ്മയമാണെന്ന് ട്രെയിലർ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് ഭാഗങ്ങളുള്ള ഫാന്റസി ട്രൈലോജിയായാണ് ബ്രഹ്മാസ്ത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്,…

സ്വകാര്യ ടൂറിസ്റ്റ് ബസ്സുകള്‍ വാടകയ്‌ക്കെടുക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: ദീർഘദൂര സർവീസിനും ബജറ്റ് ടൂറിസത്തിനുമായി കെ.എസ്.ആർ.ടി.സി കൂടുതൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ വാടകയ്ക്കെടുക്കുന്നു. കാലഹരണപ്പെട്ട 249 സൂപ്പർക്ലാസ് ബസുകൾ അടിയന്തരമായി നിർത്തലാക്കേണ്ടതിനാലും ബജറ്റ് ടൂറിസത്തിനായി കൂടുതൽ ബസുകൾ മാറ്റാൻ കഴിയാത്തതിനാലുമാണ് ഇത്. സൂപ്പർ ക്ലാസ് ബസുകളാണ് കോർപ്പറേഷന് ഏറ്റവും മികച്ച…

ഷാജ് കിരൺ‌ കേരളത്തിലേക്ക് മടങ്ങിയെത്തി; പൊലീസിന് മുന്നിൽ ഹാജരാകും

കൊച്ചി: സ്വപ്നയുമായി നടത്തിയ സംഭാഷണം മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുക്കാൻ അയൽ സംസ്ഥാനത്തേക്ക് പോയ ഷാജ് കിരൺ കേരളത്തിലേക്ക് മടങ്ങി. ഉച്ചയോടെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ഷാജ് പ്രതികരിച്ചു. അതേസമയം, സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവ് നൽകിയ പരാതിയിൽ…

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.