Month: June 2022

‘പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും പശുവിന്റെ പേരിൽ കൊല്ലുന്നതും തമ്മിൽ എന്താണ് വ്യത്യാസം’

ആന്ധ്രാ പ്രദേശ്: കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്നതും പശുവിന്റെ പേരിൽ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നടി സായ് പല്ലവി. അക്രമം ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണെന്നും അടിച്ചമർത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും സായി പല്ലവി പറഞ്ഞു. ഗ്രെയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക്…

നിയമപഠനവും പ്രാദേശിക ഭാഷയിലാകും; 2023-24 ഓടെ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: എന്‍ജിനിയറിങ്ങിനു പിന്നാലെ പ്രാദേശിക ഭാഷയിൽ നിയമപഠനം അവതരിപ്പിക്കാനുള്ള പദ്ധതി 2023-24 ഓടെ പ്രാബല്യത്തില്‍ വരും. യു.ജി.സിയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കാൻ 12 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ്…

രാജ്യത്ത് 5 ജി സേവനങ്ങൾ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായേക്കും

ന്യൂഡല്‍ഹി: ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചേക്കും. 5ജി സ്പെക്ട്രം ലേലത്തിന് സർക്കാർ അനുമതി നൽകി. 72097.85 മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യും. 20 വർഷത്തേക്കാണ് സ്പെക്ട്രം നൽകുക. ജൂലൈ അവസാനത്തോടെ ലേല നടപടികൾ പൂർത്തിയാകും. ലേലം…

സൂര്യപ്രകാശത്തിൽ ഓടുന്ന കാർ; ‘ലൈറ്റ് ഇയർ 0’യുടെ വില 2 കോടി

നെതർലൻഡ്സ്: നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോളാർ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ട് അപ്പ് കമ്പനിയായ ലൈറ്റ് ഇയർ സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കുന്നു. ലൈറ്റ് ഇയർ 0 എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ റെഡി സോളാർ കാർ ഈ വർഷം അവസാനം…

കോൺഗ്രസിന്റെ ഇഡി ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസിന്റെ ഇഡി ഓഫീസ് മാർച്ച് പോലീസ് തടഞ്ഞു. വനിതാ നേതാക്കളെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണ്. പൊലീസ് നടപടിക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് രാജ്യസഭാംഗം ജെബി മേത്തർ പറഞ്ഞു. പ്രതിപക്ഷത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാമെന്ന് നരേന്ദ്ര മോദി സർക്കാർ…

10 ദിവസം കൊണ്ട് 320 കോടി ആഗോള കളക്ഷൻ നേടി വിക്രം

2019 മെയ് മാസത്തിൽ തമിഴ്നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ സൂപ്പർസ്റ്റാറുകളെ അവരുടെ വാണിജ്യ വാണിജ്യമൂല്യം അനുസരിച്ച് തരംതിരിച്ചപ്പോൾ, കമൽ ഹാസൻ ഒന്നും രണ്ടും നിരയിൽ ഇടം നേടിയിരുന്നില്ല. ആ സമയത്ത്, മുന്നിര അഭിനേതാക്കൾക്ക് കൂടുതൽ തിയേറ്റർ അഡ്വാൻസുകളും കൂടുതൽ…

എസ്എസ്എല്‍സി; ഇക്കുറിയും ഗ്രേസ് മാര്‍ക്കില്ല

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിൻ പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതിയവർക്ക് ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടായിരിക്കില്ല. കോവിഡ് മഹാമാരി കാരണം വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുകയും അംഗീകരിക്കുകയും ചെയ്ത ആർട്സ്, സ്പോർട്സ്, സയൻസ് പ്രോഗ്രാമുകൾ കഴിഞ്ഞ…

സ്വപ്ന ക്ലിഫ് ഹൗസിൽ വന്നത് ഔദ്യോഗിക കാര്യത്തിന്; വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയായി വീഡിയോ പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക ആവശ്യത്തിനായി സ്വപ്ന ക്ലിഫ് ഹൗസിൽ എത്തിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്ടോബർ 13ന് നടത്തിയ വാർത്താസമ്മേളനത്തിൻറെ വീഡിയോയാണ്…

ഓണ്‍ലൈനില്‍ കളിയാക്കിയാല്‍ ഇനി ജയില്‍ശിക്ഷ; നിയമവുമായി ജപ്പാന്‍

ടോക്യോ: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഭീഷണിപ്പെടുത്തലും ദുരുപയോഗവും തടയാൻ ജപ്പാൻ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു. ഓൺലൈനിൽ ഒരാളെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കുന്ന നിയമം ജപ്പാൻ പാർലമെൻറ് തിങ്കളാഴ്ച പാസാക്കി. ഈ വേനൽക്കാലാവസാനത്തോടെ രാജ്യത്തെ പീനൽ കോഡിലെ ഭേദഗതി പ്രാബല്യത്തില്‍ വരും. ഓൺലൈനിൽ…

ജമ്മുവിലെ ബാങ്ക് മാനേജരുടെ കൊലപാതകം: ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്‌കറെ തൊയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണും കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ഷോപ്പിയാനിൽ ഇന്നലെ രാത്രി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവർ കൊല്ലപ്പെട്ടത്. ജൂൺ രണ്ടിനാണ് കശ്മീരിലെ…