Month: June 2022

ഇന്ത്യ, ഇസ്രായേല്‍,യുഎഇ, യുഎസ് കൂട്ടായ്മ; ആദ്യ യോഗം അടുത്ത മാസം

വാഷിങ്ടണ്‍: ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും ബൈഡൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്…

തകിൽ വിദ്വാൻ കരുണാമൂർത്തി അന്തരിച്ചു

വൈക്കം: തകിൽ വിദ്വാൻ കരുണാ മൂർത്തി (52) നിര്യാതനായി. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം രോഗബാധയെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2.50 നാണ് അന്തരിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ തകിൽ…

എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ അനുമോദിച്ച് പി.കെ.അബ്ദുറബ്ബ്

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനം 99.26 ആണ്. കുട്ടികളേ, നിങ്ങൾ പൊളിയാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ട്രോളാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും സുഖമല്ലേയെന്നും പി.കെ. അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു.…

ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചൈനയുടെ പുതിയ…

സെക്രട്ടേറിയേറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

കുട്ടികളെ നിയന്ത്രിക്കാന്‍ ഇന്‍സ്റ്റാഗ്രാം; പാരന്റല്‍ കണ്‍ട്രോൾ വരുന്നു

ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ നിയന്ത്രിക്കാൻ മെറ്റ പുതിയ പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനം അവതരിപ്പിച്ചു. ജൂൺ 14 നാണ് പുതിയ ഫീച്ചർ യുകെയിൽ അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാം ഉപയോഗത്തിനായി 15 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ സമയപരിധി ക്രമീകരിക്കാൻ ഇത് അനുവദിക്കുന്നു. ഈ സമയപരിധിക്ക്…

തൃക്കാക്കര എം.എൽ.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര എം.എൽ.എയായി, പരേതനായ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിൽ വച്ചാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. സഭാ സമ്മേളനം അല്ലാത്ത സമയമായതിനാൽ ആണ് ചേംബറിൽ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ…

ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ കേരളം ഏഷ്യയിൽ ഒന്നാമത്

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തിൽ കേരളം ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയതായി വ്യവസായ മന്ത്രി പി രാജീവ്. ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന സ്റ്റാർട്ടപ്പ് ഹബ്ബായി…

‘കിരിക് പാര്‍ട്ടി’ ചെയ്യാന്‍ പ്രചോദനമായത് ‘പ്രേമം’: രക്ഷിത് ഷെട്ടി

അൽഫോൺസ് പുത്രന്റെ ‘പ്രേമം’ കാരണമാണ് താൻ ‘കിരിക് പാർട്ടി’ എന്ന ചിത്രം ചെയ്തതെന്ന് നടൻ രക്ഷിത് ഷെട്ടി. പ്രേമം തനിക്ക് പ്രചോദനാത്മകമായ സിനിമയാണെന്ന് രക്ഷിത് പറഞ്ഞു. രക്ഷിത് ഷെട്ടി എഴുതിയ കിരിക് പാർട്ടി ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു. 2016 ൽ…

ഇ.പി. ജയരാജനെതിരായ പരാതികൾ കൈമാറി

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ പരാതികൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറി. പത്തിലധികം പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു. വലിയതുറ പൊലീസാണ് കേസെടുക്കേണ്ടത്. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വലിയതുറ പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്…