Month: June 2022

സുഗന്ധമുള്ള പുകയില ഉൽപ്പന്നങ്ങൾ നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ

പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം, വൻ തോതിൽ വർധിച്ചതിനെ തുടർന്ന്, ഫ്ലെവേർഡ് പുകയില ഉല്പ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ, യൂറോപ്യൻ യൂണിയൻ. ഇതിലൂടെ, 2040ഓടെ ജനസംഖ്യയുടെ 5ൽ താഴെ മാത്രം ശതമാനം ആളുകൾ, പുകയില ഉപയോഗിക്കുന്ന, പുകയില രഹിത തലമുറ, സൃഷ്ടിക്കുന്നതിനുള്ള നീക്കമാണ്, യൂണിയൻ…

ഇംഗ്ലണ്ട് ടെസ്റ്റിൽ രോഹിത് കളിക്കില്ല; ഇന്ത്യയെ ബുമ്ര നയിക്കും

ലണ്ടൻ: ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കൊവിഡില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനാലാണ് അദ്ദേഹത്തെ ടെസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തിയത്. പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നായകനാവും. കരിയറില്‍ ഇതാദ്യമായിട്ടാണ് ഒരു…

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം ഒഴിവാക്കാൻ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൽപ്പനയ്ക്കുള്ള വിലക്ക് നീക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. വിൽപ്പന നിയന്ത്രണങ്ങൾ…

7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവോവാക്സ് അംഗീകരിച്ചു

7നും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി കോവിഡ് വാക്സിനായ കോവോവാക്സിന് ഡിസിജിഐ അംഗീകാരം നൽകി. 7 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിയന്ത്രിത അടിയന്തര ഉപയോഗത്തിനായാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിൻ അംഗീകരിച്ചത്.

ഒവൈസിയുടെ പാര്‍ട്ടിയുടെ നാല് എംഎല്‍എമാര്‍ ആർജെഡിയിൽ ചേർന്നു

പട്‌ന: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും രാഷ്ട്രീയ കൂറുമാറ്റം. ബീഹാറിലെ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിലെ നാല് എംഎൽഎമാരാണ് ആർജെഡിയിൽ ചേർന്നത്. അഞ്ച് എംഎൽഎമാരിൽ നാല് പേർ ലാലു പ്രസാദ് യാദവിന്റെ പാർട്ടിയിൽ ചേർന്നതോടെ ഒവൈസിയുടെ പാർട്ടിക്ക് ബീഹാറിൽ ഒരു എംഎൽഎ മാത്രമാണ്…

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ തേടി കൊളംബിയ

ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നതിൽ കൊളംബിയ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ കൊളംബിയൻ അംബാസഡർ മരിയാന പാച്ചെക്കോ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആർഒ ചെയർമാനുമായ എസ് സോമനാഥുമായി കൂടിക്കാഴ്ച്ച നടത്തി.

എറണാകുളത്തും തിരുവനന്തപുരത്തും കോവിഡ് രോഗികള്‍ 1000 കടന്നു; പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ എല്ലാവരുടെയും സഹകരണവും ശ്രദ്ധയും വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിരോധം ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആയിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും…

ട്വന്റി 20 ബാറ്റിങ്ങില്‍ ഒന്നാമനായി ബാബർ അസം; കോഹ്‌ലിയുടെ റെക്കോർഡ് തകർത്തു

മുംബൈ: ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാമനായ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയെ മറികടന്ന് പാക് ക്യാപ്റ്റൻ ബാബർ അസം. 1013 ദിവസമായി വിരാടിന്റെ പേരിലുള്ള റെക്കോർഡാണ് ബാബർ തകർത്തത്. ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി.…

ഗൂഢാലോചനാക്കേസില്‍ പി.സി. ജോര്‍ജിനെ ചോദ്യംചെയ്യും

കൊച്ചി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ നൽകിയ ഗൂഢാലോചനാ പരാതിയിൽ പി.സി. ജോർജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ചാവും ചോദ്യം ചെയ്യൽ. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പി സിക്ക് നൽകിയ നിർദ്ദേശം.…

ഇനി നോട്ടിസില്ല: ട്വിറ്ററിന് കേന്ദ്രത്തിന്റെ ‘അന്ത്യശാസനം’

ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ കേന്ദ്ര സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. ജൂലൈ നാലിനകം എല്ലാ ഉത്തരവുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ട്വിറ്ററിന് നോട്ടീസ് നൽകിയതായാണ് റിപ്പോർട്ടുകൾ. ഐടി മന്ത്രാലയം ആവർത്തിച്ച് അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത…